Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടയുടെ വെള്ള, വാഴപ്പഴം, കക്കിരി; മുഖത്ത് പ്രായം തോന്നാതിരക്കണോ? അറിയാം ആ സൂത്രം..

മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. ഇതിന് വേണ്ടി പല വഴികളും പരീക്ഷിച്ച് മടുത്തുനിൽക്കുകയാണോ നിങ്ങൾ? എന്നാൽ ചർമ്മ സംരക്ഷണത്തിന് സഹായകമാകുന്ന ചില ഫേസ്പാക്കുകളാണ് ഇനി പറയാൻ പോകുന്നത്. ഈ ഫേസ്പാക്കുകൾ നിങ്ങൾ വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചില ഫേസ്പാക്കുകളാണ് ഇവിടെ പറയുന്നത്.

1. മുട്ടയുടെ വെള്ള കൊണ്ട് തയ്യാറാക്കുന്ന ഫേസ്പാക്ക്: മുട്ടയുടെ വെള്ളയിൽ ധാരാളാമായി പ്രോട്ടീനുണ്ട്. ഇത് ചർമ്മത്തിന് മുറുക്കം നൽകാനും വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു. ഈ ഫേസ്പാക്ക് ഉണ്ടാക്കാൻ മുട്ടയുടെ വെള്ള നന്നായി അടിക്കുക. മുഖത്ത് പുരട്ടി 15 - 20 മിനിറ്റ് മാറ്റി വെയ്ക്കുക. അതിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകാം.

glowing

2. വാഴപ്പഴത്തിന്റെ ഫേസ്പാക്ക്: ചർമ്മത്തെ പോഷിപ്പിക്കാനും ഇലാസ്ത മെച്ചപ്പെടുത്താനും കഴിയുന്ന പോഷകങ്ങൾ വാഴ പഴത്തിൽ നിറഞ്ഞിരിക്കുന്നു. പഴുത്ത ഏത്തപ്പഴം ചതച്ച് ഒരു ടീ സ്പൂണിൽ കലർത്തി ഫേസ്പാക്ക് തയ്യാറാക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വെയ്ക്കാം. ശേഷം വെള്ളം ഉപയോ​ഗിച്ച് കഴുകാം.

3. കക്കിരിക്ക ഫേസ്പാക്ക്: കക്കിരിക്കയ്ക്ക് ചർമ്മത്തിൽ തണുപ്പ് ഉണ്ടാക്കാൻ സാധിക്കും. കക്കരിക്ക മിനുസമായി അടിച്ചെടുത്ത് ഒരു സ്പൂൺ തൈരും ചേർത്ത് മിക്സ് ആക്കുക. ഈ ഫേസ്പാക്ക് നിങ്ങളുടെ മുഖത്ത് പുരട്ടിക്കൊടുക്കാം. ഇത് 15 - 20 മിനിറ്റ് വരെ അങ്ങനെ വെയ്ക്കാം. അത് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മത്തിന് നല്ല ഫ്രഷ്നസ്സ് തോന്നും.

4. കറ്റാർ വാഴ ഫേസ്പാക്ക്: കറ്റാർ വാഴ ചർമ്മത്തിന് മുറുക്കം നൽകും. അതോടൊുപ്പം ചർമ്മത്തിന് ജലാംശവും നൽകുന്നതാണ്. കറ്റാർവാഴയുടെ ജെൽ എടുത്ത് മുഖത്ത് നേരിട്ട് തന്നെ പുരട്ടാം. കഴുകുന്നതിന് മുമ്പ് 15 - 30 മിനിറ്റ് വരെ വെയ്ക്കുക. പതിവായി ഉപയോ​ഗിക്കുമ്പോൾ ചർമ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്താൻ സഹായിക്കും.

5. പപ്പായ ഫേസ് പാക്ക്: പപ്പായയിൽ എൻസൈമുകൾ ഉണ്ട്. ഇത് ചർമ്മത്തിന് മുറുക്കം തരികയും തിളക്കം തരികയും ചെയ്യും. ചർമ്മത്തിന് യുവത്വം നൽകാനും സഹായകമാണ്. ഒരു പഴുത്ത പപ്പായ ചതച്ച് ഒരു ടീസ്പൂൺ തേനിൽ കലർത്തി ഫേസ് പാക്ക് ഉണ്ടാക്കാം. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 - 20 മിനിറ്റ് വെയ്ക്കുക. ചെറുചൂടുവെള്ളത്തിൽ കഴുകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+