Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ഞി പോലെ മൃദുലമായ തിളക്കമുളള ചർമ്മം വേണോ? എങ്കിലിതാ ഓട്സ് കൊണ്ട് ചില വിദ്യകൾ

ശരീരാരോഗ്യ സംരക്ഷണം ശ്രദ്ധിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. എന്നാൽ ചർമ്മ സംരക്ഷണത്തിനും ഏറെ പ്രയോജനകരമാണ് ഓട്‌സ് എന്ന് പലർക്കും അറിയില്ല. പോഷക സമൃദ്ധമായ പ്രാതലെന്ന നിലയിൽ മാത്രമല്ല, ചർമ്മത്തിന് ശുദ്ധീകരണവും, മോയ്സ്ചറൈസിംഗും നൽകുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സാപ്പോണിനുകൾ എന്നിവയും ഓട്‌സിൽ അടങ്ങിയിരിക്കുന്നു.

എല്ലാതരം ചർമ്മങ്ങൾക്കും ഇത് അനുയോജ്യമാണ്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും അസ്വസ്ഥതകൾ കുറയ്ക്കാനും ചർമ്മത്തിന് ജലാംശം നൽകാനും ഓട്‌സ് സഹായിക്കുന്നു. വരൾച്ചയോ, സെൻസിറ്റിവിറ്റിയോ ഉണ്ടാക്കാതെ ചർമ്മത്തെ പരിപാലിക്കാൻ ഇതിന് കഴിയും.

അമിത എണ്ണമയം നിയന്ത്രിക്കാനും, സുഷിരങ്ങൾ അടഞ്ഞുപോകാതെ സംരക്ഷിക്കാനും, ചുവന്ന പാടുകൾ കുറയ്ക്കാനും ഓട്‌സ് ഉത്തമമാണ്. സെൻസിറ്റീവ്, വരണ്ട, അല്ലെങ്കിൽ മുഖക്കുരു സാധ്യതയുള്ള ചർമ്മക്കാർക്ക് ഇത് വളരെ പ്രയോജനകരമാണ്. പതിവായ ഉപയോഗം ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

skin

വീട്ടിലുണ്ടാക്കുന്ന സൗന്ദര്യവർദ്ധക കൂട്ടുകളിൽ ഓട്‌സ് ചേർക്കുന്നത് വളരെ എളുപ്പവും സുരക്ഷിതവും ഫലപ്രദവുമാണ്. തിളക്കമുള്ളതും മൃദുലവുമായ ചർമ്മത്തിനായി ഓട്സ് ഉപയോഗിച്ചുള്ള നാല് ലളിതമായ വഴികൾ താഴെ നൽകുന്നു.

ഓട്‌സ് ഉപയോഗിച്ചുള്ള ഫേസ് ക്ലെൻസർ

സൗമ്യവും എന്നാൽ ഫലപ്രദവുമായ ഒരു ഫേഷ്യൽ ക്ലെൻസറായി ഓട്‌സ് ഉപയോഗിക്കാം. ഓട്‌സ് നന്നായി പൊടിച്ച് ഒരു ടേബിൾസ്പൂൺ പൊടിയിൽ കുറച്ച് വെള്ളമോ പനിനീരോ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് ഒന്നോ രണ്ടോ മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.

ചർമ്മത്തിലെ സ്വാഭാവിക ജലാംശം നഷ്ടപ്പെടുത്താതെ അഴുക്ക്, അമിത എണ്ണമയം, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ഓട്‌സിലെ സാപ്പോണിനുകൾ സ്വാഭാവിക ക്ലെൻസറുകളായി പ്രവർത്തിക്കുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ഓട്‌സും തേനും ചേർത്ത മോയ്സ്ചറൈസിംഗ് മാസ്‌ക്

ഓട്‌സും തേനും ചേരുമ്പോൾ വരണ്ട ചർമ്മത്തിന് പോഷണം നൽകുന്ന, മൃദുലവും ജലാംശം നൽകുന്നതുമായ ഒരു മാസ്‌ക് ലഭിക്കും. രണ്ട് ടേബിൾസ്പൂൺ ഓട്‌സും ഒരു ടേബിൾസ്പൂൺ തേനും യോജിപ്പിക്കുക. കൂടുതൽ ഈർപ്പം ആവശ്യമാണെങ്കിൽ ഏതാനും തുള്ളി പാൽ അല്ലെങ്കിൽ തൈര് ചേർക്കാം.

ഈ മിശ്രിതം മുഖത്ത് തുല്യമായി പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക. തേൻ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ഓട്‌സ് അസ്വസ്ഥതകൾ കുറയ്ക്കുകയും വീക്കം ശമിപ്പിക്കുകയും ചെയ്യുന്നതിലൂടെ ചർമ്മം മൃദലവും സുഖപ്രദവുമാക്കുന്നു.

ഓട്‌സ് സ്‌ക്രബ്

ചർമ്മത്തിന് മൃദലമായ എക്സ്ഫോളിയേഷൻ നൽകാനും തിളക്കം വർദ്ധിപ്പിക്കാനും ഓട്‌സ് ഉത്തമമാണ്. രണ്ട് ടേബിൾസ്പൂൺ ഓട്‌സ്, ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മൃദലമായ പേസ്റ്റ് ഉണ്ടാക്കുക.

ഈ മിശ്രിതം മുഖത്ത് വട്ടത്തിൽ മൃദുവായി തേച്ചുപിടിപ്പിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസ് പ്രസിദ്ധീകരിച്ച പഠനങ്ങൾ അനുസരിച്ച്, ഓട്‌സ് ചർമ്മത്തിന്റെ സംരക്ഷണം വർദ്ധിപ്പിക്കാനും അസ്വസ്ഥതകൾ കുറയ്ക്കാനും വീക്കം തടയാനും സഹായിക്കുന്നു.

ഓട്‌സിലെ നേരിയ പരുക്കൻ തരികൾ മൃതകോശങ്ങളെ നീക്കം ചെയ്യുമ്പോൾ, തൈര് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുകയും ജലാംശം നൽകുകയും, തേൻ ആന്റിബാക്ടീരിയൽ ഗുണങ്ങൾ നൽകി ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഓട്‌സും മഞ്ഞളും ചേർത്ത ടാൻ-റിമൂവൽ പായ്ക്ക്

കരിവാളിപ്പ് മാറാനും ചർമ്മത്തിന് ഒരുപോലെ നിറം ലഭിക്കാനും ഓട്‌സിനൊപ്പം മഞ്ഞളും തൈരും ചേർത്ത് ഉപയോഗിക്കാം. രണ്ട് ടേബിൾസ്പൂൺ ഓട്‌സ്, ഒരു ടീസ്പൂൺ മഞ്ഞൾ, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക.

കരിവാളിച്ച ഭാഗങ്ങളിൽ ഇത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഓട്‌സ് ചർമ്മത്തിലെ അസ്വസ്ഥതകൾ ശമിപ്പിക്കുന്നു. പതിവായ ഉപയോഗം സൂര്യതാപം മൂലമുള്ള പിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും നിറം ഒരുപോലെയാക്കാനും സഹായിക്കും.

Disclaimer: ഈ ലേഖനം പൊതുവായ വിവരങ്ങൾക്ക് മാത്രമുള്ളതാണ്. ഇത് വൈദ്യോപദേശത്തിന് പകരമാവില്ല. ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ ഒരു യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+