ബീറ്റ്‌റൂട്ട് ഈ അഞ്ചു രീതിയില്‍ മുഖത്ത് ഫെയ്‌സ് മാസ്‌ക്കായി പുരട്ടൂ; മുഖം തിളങ്ങുന്നത് കണ്ണാടിയില്‍ കാണാം

ചര്‍മ്മത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു സൂപ്പര്‍ഫുഡാണ് ബീറ്റ്‌റൂട്ട്. നമ്മുടെ പൂര്‍വ്വികര്‍ വര്‍ഷങ്ങളായി ചര്‍മ്മത്തിന് നിറം നല്‍കാനും പുനരുജ്ജീവിപ്പിക്കാനും ബീറ്റ്‌റൂട്ട് ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കാരണം ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ബീറ്റ്‌റൂട്ടിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്.

ബീറ്റ്‌റൂട്ടിലെ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് എങ്ങനെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്നു എന്നും ഇത് ഉപയോഗിച്ച് വീട്ടില്‍ ചെയ്യാവുന്ന ഫെയ്‌സ് മാസ്‌ക്കുകളെക്കുറിച്ചുമാണ് താഴെ പറയുന്നത്.

ബീറ്റ്‌റൂട്ട് ചര്‍മ്മത്തിന് നല്‍കുന്ന പ്രധാന ഗുണങ്ങള്‍ ഇവയാണ്: ബീറ്റ്‌റൂട്ടിലെ വിറ്റാമിന്‍ സി ചര്‍മത്തിലെ പിഗ്മെന്റേഷനും കറുത്ത പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ യുവത്വവും തിളക്കവുമുള്ള ചര്‍മം നിലനിര്‍ത്തുന്നു. ബീറ്റ്‌റൂട്ടിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. അതോടൊപ്പം ചര്‍മത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: രക്തത്തെ ശുദ്ധീകരിക്കുന്നതിലൂടെ ചര്‍മ്മത്തിന് കൂടുതല്‍ നിറം നല്‍കുന്നു.

beetroot

ബീറ്റ്‌റൂട്ടിലെ ഇരുമ്പിന്റെ അംശം കേടായ ചര്‍മ്മകോശങ്ങള്‍ നന്നാക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ ആരോഗ്യകരവും പുനരുജ്ജീവിപ്പിക്കുന്നതുമായി മാറ്റുന്നു.

ചര്‍മത്തില്‍ ബീറ്റ്‌റൂട്ട് പൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ബീറ്റ്‌റൂട്ട് പൊടി, തൈര്, തേന്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക., ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. ഈ മാസ്‌ക് ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറുത്ത പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. തേനിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, കൂടാതെ ഇത് ചര്‍മ്മത്തിന് അധിക ഈര്‍പ്പം നല്‍കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു.

മുഖക്കുരുവിന് ബീറ്റ്‌റൂട്ട്, ഓട്‌സ്മീല്‍ മാസ്‌ക് ഏറെ നല്ലതാണ്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നത്. ഇത് അധിക എണ്ണ ആഗിരണം ചെയ്യുകയും സുഷിരങ്ങള്‍ വൃത്തിയാക്കി മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്‌സ്മീല്‍, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. മുഖത്ത് പുരട്ടി 20 മിനിറ്റ് വയ്ക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും സ്വാഭാവിക തിളക്കം നല്‍കാനും ബീറ്റ്‌റൂട്ട് പൊടിയും കറ്റാര്‍ വാഴ ജെല്ലും ഒരുമിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ ബീറ്റ്‌റൂട്ട് പൊടി, 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 5 തുള്ളി റോസ് വാട്ടര്‍, 2 തുള്ളി ലാവെന്‍ഡര്‍ എസന്‍ഷ്യല്‍ ഓയില്‍ എന്നിവ നന്നായി സംയോജിപ്പിക്കുക. ഉറങ്ങുന്നതിന് മുമ്പ് ഈ സെറം മുഖത്ത് പുരട്ടുക.

നിങ്ങളുടെ മോയ്സ്ചറൈസറില്‍, ബീറ്റ്‌റൂട്ട് പൊടി കലര്‍ത്തുക. ഇത് ക്രീമിനെ കൂടുതല്‍ ജലാംശമുള്ളതാക്കുന്നു. നൈറ്റ് ക്രീമില്‍ കുറച്ച് തുള്ളി ബീറ്റ്‌റൂട്ട് ജ്യൂസ് ചേര്‍ക്കുന്നതും കൂടുതല്‍ പോഷകസമൃദ്ധമാക്കാന്‍ സഹായിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ് ഒരു ടോണറായും ഉപയോഗിക്കാം. ചര്‍മ്മം വൃത്തിയാക്കിയ ശേഷം കോട്ടണ്‍ ഉപയോഗിച്ച് ബീറ്റ്‌റൂട്ട് ജ്യൂസ് പുരട്ടുക. ചര്‍മ്മത്തിന് നല്ല തണുപ്പ് ലഭിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് വെള്ളരിക്ക നീരുമായി തുല്യ അളവില്‍ കലര്‍ത്തുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q