വധുവായി ഒരുങ്ങുകയാണോ..? ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുത്, വെളുക്കാന്‍ തേച്ചത് പാണ്ടാകുമേ
ഏതൊരു സ്ത്രീയും ഏറെ സ്വപ്നം കാണുന്ന ഒന്നായിരിക്കും വിവാഹം. ഏത് വിവാഹത്തിനും വരനേക്കാള്‍ എല്ലാവരേയും ആകര്‍ഷിക്കുക വധു തന്നെയായിരിക്കും. ഒരു സ്ത്രീ ഏറ്റവും സുന്ദരിയായി കാണപ്പെടുന്നത് വിവാഹത്തിനാണ് എന്നാണ് പൊതുവെ പറയാറുള്ളത്. അതിനാല്‍ തന്നെ സ്വന്തം വിവാഹത്തിന് ഏറ്റവും മികച്ച മേക്ക് അപ്പ് വേണം എന്നായിരിക്കും എല്ലാ സ്ത്രീകളും ആഗ്രഹിക്കാറുള്ളത്.
എന്നാല്‍ പലപ്പോഴും പല വധുമാരുടേയും വിവാഹ ദിനത്തെ മേക്കപ്പ് അരോചകമായി തോന്നാറുണ്ട്. അതിന് കാരണം വിവാഹ ദിനത്തിനായി വധു ഒരുങ്ങുമ്പോള്‍ കാണിക്കുന്ന അതിരുകടന്ന മേക്ക് അപ്പ് പ്രവണതയാണ്. ഒരുപാട് മേക്ക് അപ്പ് ധരിച്ചു എന്നത് കൊണ്ട് നിങ്ങളുടെ ചര്‍മ്മം സുന്ദരമായി തിളങ്ങണം എന്നില്ല. വിവാഹദിനത്തിന് മുമ്പ് ഒഴിവാക്കേണ്ട ചര്‍മ്മസംരക്ഷണ അബദ്ധങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

വിവാഹിതരാകാന്‍ പോകുന്ന സ്ത്രീകള്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ അവരുടെ പതിവ് ദിനചര്യകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് നല്ലത്. മറ്റുള്ളവരില്‍ ഫലം കാണുന്ന എല്ലാ സൗന്ദര്യപരിപാലന മാര്‍ഗങ്ങളും നിങ്ങളില്‍ ഫലിച്ചു എന്ന് വരില്ല. കാരണം എല്ലാ ചര്‍മ്മങ്ങളും വ്യത്യസ്തമാണ്, അതിനാല്‍ അവ തീര്‍ച്ചയായും വ്യത്യസ്തമായി പ്രതികരിച്ചേക്കാം. വിവാഹത്തിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള പുതിയ ചികിത്സകളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്.
ചര്‍മ്മസംരക്ഷണം ഒരിക്കലും പെട്ടെന്ന് ഒരു ദിവസം മാജിക് പോലെ പ്രവര്‍ത്തിക്കില്ല ശരിയായ സമയത്ത് അവ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ വിവാഹ തീയതി തീരുമാനിച്ച് കഴിഞ്ഞാല്‍ അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങുക. വിവാഹത്തിന്റെ തലേ ദിവസമോ ഒരാഴ്ച മുന്‍പോ ചെയ്ത് തുടങ്ങേണ്ടതല്ല ചര്‍മ്മസംരക്ഷണം. ശരിയായ ഭക്ഷണം കഴിക്കുന്നുവെന്നും ആവശ്യത്തിന് ഉറങ്ങുന്നുവെന്നും പതിവായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
ഇതിന്റെയെല്ലാം ഫലം നിങ്ങളുടെ ചര്‍മ്മത്തിലും ശരീരത്തിലും പ്രതിഫലിക്കും. സൈബര്‍ ലോകത്ത് കാണുന്ന എല്ലാ ഹാക്കുകളും വിവാഹത്തിന് വേണ്ടി പരീക്ഷിച്ച് നോക്കരുത്. നിര്‍ജ്ജീവ കോശങ്ങളെ ഇല്ലാതാക്കാന്‍ എക്സ്ഫോളിയേഷന്‍ ആണ് മാര്‍ഗം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും വരണ്ടതാക്കുകയും ചെയ്യും.
ഒരിക്കലും നിങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരാന്‍ പാടില്ല. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ചര്‍മ്മ സംരക്ഷണത്തിലെ ആദ്യ പടി. ഒരുപാട് നേരം ഉച്ച സമയത്തെ വെയില് കൊള്ളുന്നത് നിങ്ങളുടെ ശരീരത്തെയും ചര്‍മ്മത്തേയും ദുര്‍ബലമാക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications