Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് നടിമാരെ പോലെ ചര്‍മം തിളങ്ങും, ഒരു ഗ്ലാസ് വെള്ളം ശീലമാക്കുക, മറക്കരുത് ഇക്കാര്യങ്ങളും

മഞ്ഞുകാലം വരാന്‍ പോവുകയാണ്. തീര്‍ച്ചയായും നമ്മള്‍ ചര്‍മത്തെ ഏറ്റവും നല്ല രീതിയില്‍ ശ്രദ്ധിക്കേണ്ട സമയാണിത്. കാരണം ചര്‍മം വീണ്ട് കീറുന്നത് അടക്കമുള്ള പല കാര്യങ്ങളും ചര്‍മത്തില്‍ സംഭവിക്കുന്ന സമയമാണിത്. തണുപ്പേറിയ കാലാവസ്ഥ ചര്‍മത്തെ വരണ്ടുണങ്ങാന്‍ കാരണമാകും. അതുപോലെ ചര്‍മത്തില്‍ ചെറിയ രീതിയിലുള്ള ചൊറിച്ചിലുകള്‍ ഉണ്ടാവാം. ഇവ രണ്ടും നമുക്ക് അസ്വസ്ഥതകളും സമ്മാനിക്കും.

ചര്‍മത്തിലെ ജലാംശം താപനില കുറയുന്നതിലൂടെ സംഭവിക്കും. അതോടെ സെന്‍സിറ്റിവിറ്റിയും വര്‍ധിക്കും. കനത്ത കാറ്റും, അതുപോലെ താപനില മാറിക്കൊണ്ടിരിക്കുന്നതും നമ്മുടെ ചര്‍മത്തിന് പോറലേല്‍പ്പിക്കും. നമ്മുടെ ചര്‍മത്തെ ഏറ്റവും മൃദുവായും തിളക്കമുള്ളതായും നിലനിര്‍ത്താന്‍ മഞ്ഞുകാലത്തും സാധിക്കും. ധാരാളം വെള്ളം കുടിക്കണം. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കണം.

walker-drinking

ദിവസത്തില്‍ ചെറിയ അളവില്‍ എപ്പോഴും ശരീരത്തിലേക്ക് വെള്ളം എത്തണം. ഇതിലൂടെ നമ്മള്‍ ഊര്‍ജസ്വലരായി നില്‍ക്കും. അതിലൂടെ ചര്‍മത്തിലേക്കുള്ള രക്തയോട്ടം വര്‍ധിക്കും. ചര്‍മത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ ഇവ സഹായിക്കും. ചര്‍മം കനത്ത ചൂടിലോ തണുപ്പിലോ വരണ്ടുണങ്ങാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. അതുകൊണ്ട് നിത്യേന വെള്ളം കുടിക്കുക. ചര്‍മത്തെ നടിമാരെ പോലെ തിളക്കമേറിയതാവാന്‍ ഇത് സഹായിക്കും.

ചര്‍മത്തിന് ചെറിയ തോതിലുള്ള ടച്ചപ്പുകളും ആവശ്യമാണ്. ഉറങ്ങുന്നതിന് മുമ്പ് മൃദുവായ ക്ലെന്‍സറുകള്‍ ഉപയോഗിക്കുക. ഇത് ചര്‍മത്തെ വരണ്ടുണങ്ങാതിരിക്കാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നല്ലൊരു മോയ്‌സ്ചുറൈസര്‍ വാങ്ങുന്നതും അതുപോലെ ഗുണം ചെയ്യും. ചര്‍മത്തെ തിളക്കമേറിയതാക്കി മാറ്റാന്‍ മോയ്‌സ്ചുറൈസര്‍ ആവശ്യമാണ്.

ഏതാണ് നല്ലതെന്ന് നോക്കിയ ശേഷം ഇവ വാങ്ങുന്നതാണ് നല്ലത്. ഹയാലുറോണിക് ആസിഡ്, ഗ്ലിസറിന്‍, ഷിയ ബട്ടര്‍ എന്നിവ അടങ്ങിയതാണെങ്കില്‍ വാങ്ങാം. ക്ലെന്‍സര്‍ ഉപയോഗിച്ച ശേഷം ഇവ മുഖത്ത് പുരട്ടുക. ദിവസം മുഴുവന്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് തിളക്കമേറിയതായി നിലനില്‍ക്കാന്‍ സഹായിക്കും.

നമ്മള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ചര്‍മത്തിന് സണ്‍സ്‌ക്രീനുകള്‍ ഏറെ ആവശ്യമാണ്. കാരണം ചര്‍മം വരണ്ടുണങ്ങാന്‍ സൂര്യരശ്മികള്‍ കൊണ്ട് സാധിക്കും. അള്‍ട്രാ വയലറ്റ് രശ്മികള്‍ നമ്മുടെ ചര്‍മത്തെ ദുര്‍ബലമാക്കും. നല്ലൊരു സണ്‍സ്‌ക്രീന്‍ വാങ്ങി അത് കൃത്യമായി ഉപയോഗിക്കുക. യാത്ര ചെയ്യുന്നവരാണെങ്കില്‍ ഇത് നിര്‍ബന്ധമായും ഉപയോഗിക്കുക.

പുറത്തിറങ്ങുമ്പോള്‍ ഇത് മുഖത്ത് പുരട്ടിയ ശേഷം പോവുക. ഹ്യുമിഡിഫയര്‍ വീട്ടില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മത്തെ വരണ്ടുണങ്ങാതിരിക്കാന്‍ ഇവ സഹായിക്കും. നമ്മുടെ ചുണ്ടുകളെയും തണുപ്പ് കാലത്ത് സംരക്ഷിക്കണം. ലിപ്പ് ബാം അതുപോലെ ഉപയോഗിക്കുക. ഇതുണ്ടെങ്കില്‍ ചര്‍മം ഡ്രൈ ആയി പോകില്ല. ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാനും അതുപോലെ ശ്രമിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+