Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം 29 ഓ അതോ 30 ഓ? ചർമ്മത്തിൽ ചുളിവുകൾ വീണുതുടങ്ങിയോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചോളൂ,യൗവനം കാക്കാം

30കളിൽ എത്തുമ്പോൾ ചർമ്മത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചർമ്മത്തിന്റെ തിളക്കം സംരക്ഷിക്കാനും ചർമ്മം ചുളിയാതെ സംരക്ഷിക്കാനുമൊക്കെ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കേണ്ടതുണ്ട്.

ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിലും വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ ചെറുക്കുന്നതിലും പോഷകസമൃദ്ധമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചർമത്തിൻ്റെ തിളക്കത്തിന് വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ചർമ്മത്തിന് പ്രായം കാണാതെ സംരക്ഷിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

skincare
ആരോ​ഗ്യകരമായ ഡയറ്റ്: നിങ്ങളുടെ ഭക്ഷണത്തിൽ ബാദം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. നട്സിൽ ആരോ​​ഗ്യകരമായ കാെഴുപ്പും വിറ്റാമിൻ ഇയും ഉണ്ട്. അതുമാത്രമല്ല പ്രകൃതിദത്തമായ തിളത്തം നൽകാൻ സഹായകമാവുകയും ചെയ്യും. കൂടാതെ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നെല്ലിക്ക, നാരങ്ങ തുടങ്ങിയ പഴങ്ങൾ, ബെറീസ്, ഇലക്കറികൾ, തക്കാളി തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് ​ഗുണം ചെയ്യും.

സൂര്യനിൽ നിന്ന് സംരക്ഷണം: വെയിൽ അമിതമായി കൊള്ളുന്നത് ചർമ്മത്തിന് നല്ലതല്ല. പ്രത്യേകിച്ച് പ്രായമാകുമ്പോൾ. 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള എസ് പി എഫ് ഉള്ള സൺസ്ക്രീൻ ഉപയോ​ഗിക്കുന്നത് വെയിലിൽ നിന്ന് സംരക്ഷണം നൽകും. ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്.

എക്സ്ഫോളിയേഷൻ: 30-കളിൽ നിങ്ങളുടെ ചർമ്മം ഊർജ്ജസ്വലമായി നിലനിർത്തുന്നതിന് സമഗ്രമായ ചർമ്മസംരക്ഷണ ദിനചര്യ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പതിവ് എക്സ്ഫോളിയേഷൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലാംശം നൽകുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുന്നതുമാ. മോയ്സ്ചറൈസിംഗ് വളരെ പ്രധാനപ്പെട്ടതാണ് . എക്സ്ഫോളിയേറ്റിംഗും മോയ്സ്ചറൈസിംഗും ചേർന്ന് ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാനും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ഉറക്കം: ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. സമ്മർദ്ദം നിയന്ത്രിക്കുന്നതും മതിയായ ഉറക്കം ഉറപ്പാക്കുന്നതും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഉറക്കത്തിൽ ചർമ്മം സ്വയം പുനരുജ്ജീവിപ്പിക്കുന്നു, രാത്രിയിൽ 7 - 8 മണിക്കൂർ വിശ്രമിക്കുന്നത് വളരെ പ്രധാനമാണ്, സമ്മർദ്ദം നിങ്ങളുടെ ചർമ്മത്തെ മോശമായി ബാധിക്കും. ധ്യാനം, യോഗ, തുടങ്ങിയ സ്ട്രെസ് റിലീഫ് പരിശീലനങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ‌‌‌

ഇവയൊക്കെ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ സഹായകമാകുമെങ്കിലും ചർമ്മ പ്രശ്നങ്ങൾ ​ഗുരുതരമാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണം, സൂര്യനിൽ നിന്നും സംരക്ഷണം, ശരിയായ ചർമ്മ സംരക്ഷണം, സ്ട്രെസ് മാനേജ്മെൻ്റ്, മതിയായ വിശ്രമം എന്നിവയുടെ സംയോജനം നിങ്ങളുടെ ചർമ്മത്തിന് പ്രായം തോന്നിക്കുന്നത് ഇല്ലാതാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+