ഫേസ് പാക്ക് ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒരിക്കലും ചെയ്യല്ലേ! പണികിട്ടും..
നല്ല മിനുസമുള്ള തിളരക്കമുള്ള മുഖക്കുരുവൊന്നും ഇല്ലാത്ത മുഖം ആരാണ് ആഗ്രഹിക്കാത്തത്. ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി നമ്മൾ പല വഴികളും പരീക്ഷിച്ചിട്ടും ഉണ്ടാകും. നമ്മൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്പാക്ക്. വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ടാവും അതുപോലെ തന്നെ വീട്ടിൽ തന്നെ തയ്യാറക്കി ഉപയോഗിക്കുന്നവരും ഉണ്ടാവും.
മുഖത്തിന് നല്ല നിറവും തിളക്കവും ഒക്കെ ലഭിക്കാനാണ് പലരും ഫേസ്പാക്കൊക്കെ ഉപയോഗിക്കുന്നത്. എന്നാൽ ഫേസ്പാക്ക് ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഫേസ്പാക്ക് പ്രയോഗിക്കുന്ന സമയത്ത് ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വിശദമായി അറിയാം.

ഫേസ് പാക്ക് പ്രയോഗിക്കുന്നത് ചർമ്മ സംരക്ഷണ ദിനചര്യയുടെ ഭാഗമാക്കുന്നത് ഗുണം ചെയ്യുന്ന കാര്യമൊക്കെ തന്നെയാണ്. എന്നാൽ ഇത് ശരിയയാി ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഉപയോഗിക്കുന്നത് ഏത് ഫേസ്പാക്കും അത് മുഖത്ത് ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾ ഒഴിവാക്കേണ്ട അഞ്ച് തെറ്റുകളാണ് പറയുന്നത്.
1. പാച്ച് ടെസ്റ്റിംഗ് നടത്താതെ പ്രയോഗിക്കുന്നത്: പാച്ച് ടെസ്റ്റിംഗ് നടത്താതെ ഒരു ഫേസ് പാക്ക് മുഖത്ത് പ്രയോഗിക്കരുത്. എല്ലാവർക്കും എല്ലാ ഫേസ്പാക്കും നല്ല രീതിയിൽ പ്രവർത്തിക്കണം എന്നില്ല. ഒരു വ്യക്തിക്ക് നന്നായി പ്രവർത്തിക്കുന്ന പാക്ക് മറ്റൊരാൾക്ക് പ്രകോപനമോ അലർജിയോ ഉണ്ടാക്കിയേക്കാം. മുഖത്ത് മുഴുവനായി ഇത് ഉപയോഗിക്കുന്നതിന് മുമ്പ് അലർജ് ഉണ്ടോ എന്നറിയാൻ ചർമ്മത്തിന്റെ ഒരു ഭാഗത്ത് കുറച്ച് തേച്ച് നോക്കാം.
2. അമിത ഉപയോഗം: ഫേസ്മാസ്ക് ഇടയ്ക്കിടെ ഉപയോഗിക്കുന്നതാണ് അടുത്ത തെറ്റ്. ഫേസ് പാക്ക് നിങ്ങളുടെ മുഖത്തിന് ഏറെ ഗുണങ്ങൾ നൽകാൻ സാധ്യതയുണ്ടെങ്കിലും, അവ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നത് നല്ല കാര്യമല്ല. ഇങ്ങനെ അമിതമാഇ ഉപയോഗിക്കുമ്പോൾ അമിതമായ പുറന്തള്ളലിനും ചൊറിച്ചിലിനുമൊക്കെ ഇടയാക്കും.
ഓവർ എക്സ് ഫോളിയേഷൻ ചർമ്മത്തിന് നല്ലതല്ല. ഇത് ചർമ്മം വരണ്ട് പോകാൻ കാരണം ആയേക്കാം, മുഖത്ത് ചുവന്ന് പൊന്താം, ചൊറിച്ചൽ ഉണ്ടാവാം. ഉത്പന്നത്തിൽ ശുപാർശ ചെയ്ത അളിവിൽ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ മികച്ച അഭിപ്രായത്തിനായി ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക.
3. ശരിയായി വൃത്തിയാക്കത്തത്: വൃത്തിയാക്കാതെ ചർമ്മത്തിൽ ഫേയ്സ് പാക്ക് പുരട്ടരുത്. മുഖം വൃത്തിയില്ലെങ്കിൽ ഇതിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ല. ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
4. വളരെ നേരം ഫേസ്പാക്ക് മുഖത്ത് തേച്ച് ഇരിക്കുന്നത്; ഓരോ ഫേസ്പാക്കിനും പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്ന സമയമുണ്ട്. അതിൽ നിർദ്ദേശിക്കുന്ന സമയം മാത്രം വെയ്ക്കുക. അമിതിമയി ഉണങ്ങാൻ വിടരുത്. ഇത് ചർമ്മത്തിൽ ചാെറിച്ചൽ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ശുപാർ ചെയ്യുന്ന സമയം പാലിക്കുക.












Click it and Unblock the Notifications