Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കഷണം കക്കിരിയും തേനും മതി; ചുണ്ടിന്റെ കറുത്തനിറം മാറും, മിനുസവുമാകും, ഇങ്ങനെ ചെയ്യൂ

നിങ്ങളുടെ ചുണ്ടിന് വിണ്ടുകീറലുണ്ടോ, കറുത്ത നിറമായിപ്പോയോ എന്നാൽ ഇനി വിഷമിക്കേണ്ട. ചുണ്ടിന്റെ വിണ്ടുകീറൽ മാറാനും നല്ല തുടുത്ത ചുണ്ടുകൾ ലഭിക്കാനുമുള്ള ചില വഴികളാണ് ഇനി പറയാൻ‌ പോകുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കാര്യമാണ്. വിശദമായി അറിയാം.

വെളിച്ചെണ്ണ ഉപയോഗിക്കുക

വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ചുണ്ടുകൾ വരണ്ട് പോകുന്നത് തടയാൻ സഹായകമാകും. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് പ്രകൃതിദത്തവും ഫലപ്രദവുമായ പ്രതിവിധി ആണ് വെളിച്ചെണ്ണയാണ്. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും സംരക്ഷിക്കാനും വെളിച്ചെണ്ണ സഹായിക്കും.

skin

കൂടാതെ, വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വീക്കം കുറയ്ക്കാനും ചുണ്ടുകളെ അണുവിമുക്തമാക്കാനും സഹായിക്കുന്നതാണ്. നിങ്ങളുടെ ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടി അത് സ്വാഭാവികമായി ഉണങ്ങാൻ പത്തു മുതൽ ഇരുപത് മിനിറ്റ് വരെ സമയം പിടിക്കും.

കറ്റാർ വാഴ: കറ്റാർ വാഴ ചർമ്മത്തിനും മുടി സംരക്ഷണത്തിനും ​ഗുണം ചെയ്യും. വിണ്ടുകീറയ ചർമ്മത്തിനുള്ള പരിഹാരമാണ് കറ്റാർ വാഴ
ആൻ്റിഓക്‌സിഡൻ്റുകൾ, എൻസൈമുകൾ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ചർമ്മത്തിന് ഈർപ്പം നൽകി ജലാംശം നിലനിർത്തുന്നു. പ്രകൃതിദത്ത കറ്റാർ വാഴ ജെൽ എടുത്ത് , ചുണ്ടുകളിൽ പുരട്ടി പത്ത് പതിനഞ്ച് മിനിറ്റ് വെയ്ക്കാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

നാരങ്ങ നീര്: ചുണ്ടിലെ വിണ്ടുകീറലിനും നിറവ്യത്യാസത്തിനും സഹായിക്കുന്ന അത്ഭുതകരമായ ചർമ്മത്തിന് തിളക്കം നൽകുന്ന ഗുണങ്ങൾ നാരങ്ങയിൽ ഉണ്ട് . മിനുസമാർന്ന ചുണ്ടുകൾ ലഭിക്കാൻ, നിങ്ങൾക്ക് പ്രകൃതിദത്ത സ്‌ക്രബായി നാരങ്ങ ഉപയോ​ഗിക്കാം . ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് നാരങ്ങ ചുണ്ടിൽ പുരട്ടി രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. പഞ്ചസാര ചേർത്ത നാരങ്ങ ചുണ്ടിൽ പുരട്ടുന്നത് മിനുസമാർന്ന ചുണ്ടുകൾ ലഭിക്കാൻ സഹായിക്കും.

കക്കിരിക്ക: ഉയർന്ന ജലാംശവും നിരവധി ആരോ​ഗ്യ ​ഗുണങ്ങളും ഉള്ളതിനാൽ ഒരു മികച്ച ഭക്ഷണമാണ് ഇത്. അത് പോലെ കക്കിരി ചുണ്ടുകളിൽ പുരട്ടുന്നത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് ആശ്വാസം പകരാൻ സഹായിക്കും. ഇത് നിങ്ങളുടെ ചുണ്ടുകളെ പുനരുജ്ജീവിപ്പിക്കുകയും ജലാംശം നൽകുകയും തിളക്കം നൽകുകയും ചെയ്യുന്നു. ഈ വഴികളൊക്കെ ഒന്ന് പരീക്ഷിച്ച് നോക്കൂ. തീർടച്ചയായും മാറ്റം ഉണ്ടാകുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+