Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലും മഞ്ഞളും ഇങ്ങനെ തേച്ച് നോക്കൂ; മുഖം വെട്ടിത്തിളങ്ങളും.. ഫേസ് മാസ്കുകൾ വേറേയുമുണ്ട്

വിപണിയിലൂടെ ഉത്പന്നങ്ങളെക്കാൾ എന്തുകൊണ്ടും ഫലപ്രദമാണ് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചർമ്മ സംരക്ഷണ മാസ്കുകൾ. പൈസ ചെലവ് അധികം ഇല്ലെന്ന് മാത്രമല്ല എളുപ്പത്തിൽ ഇവ തയ്യാറാക്കാനും സാധക്കും. ഇന്ന് അത്തരത്തിലുള്ള ചില ഫേസ് മാസ്കുകളെ കുറിച്ചാണ് പറയുന്നത്.

തേൻ-കറ്റാർവാഴ ഫേസ് മാസ്ക് ( ചർമ്മത്തിന് ആശ്വാസവും ജലാംശം നിലനിർത്താനും)

ഒരോ ടേബിൾ സ്പൂൺ വീതം കറ്റാർ വാഴ ജെല്ലും തേനും എടുക്കാം. ഇവ നന്നായി യോജിപ്പിച്ചെടുത്തതിന് ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. രാത്രി മുഴുവൻ വെച്ച് രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

skin2

യോഗേർട്ട് ഫേസ് മാസ്ക്

രണ്ട് ടേബിൾ സ്പൂൺ പ്ലെയിൻ യോഗേർട്ടാണ് മാസ്കിന് ആവശ്യം. മുഖത്ത് തേച്ച് കൊടുത്ത് കിടന്നുറങ്ങാം.അതിരാവിലെ വെള്ളം ഉപയോഗിച്ച് കഴുകാം. യേഗേർട്ടിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ പുറം തള്ളി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.

അവക്കാഡോ ഫേസ് മാസ്ക്

അര കഷ്ണം അവക്കാഡോ എടുക്കാം. നന്നായി പഴുത്തത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചേർത്ത് കൊടുക്കണം. ഇത് നിർബന്ധമില്ല. പഴുത്ത അവക്കാഡോ നന്നായി ഉടച്ചെടുത്ത് അതിലേക്ക് ഒലീവ് ഓയിൽ ചേർത്ത് കൊടുക്കാം. രാത്രി മുഴുവൻ തേച്ച് പിടിപ്പിച്ച് അതിരാവിലെ കഴുകിക്കളയാം. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ഈ മാസ്കിൽ ധാരാളം ഉണ്ട്. ഇത് ചർമ്മത്തിന് ആഴത്തിൽ മൃദുത്വം നൽകാനും ചർമ്മത്തെ പോഷിപ്പിക്കാനും സഹായിക്കും.

ഓട് മീലും തേനും ചേർത്തുള്ള ഫേസ് മാസ്ക്

ഒരു ടേബിൾ സ്പൂൺ വീതം ഓട്മീലും തേനും ചേർത്ത് കൊടുക്കാം. നന്നായി കുഴമ്പ് പരിവത്തിൽ യോജിപ്പിച്ചെടുത്ത് മുഖത്ത് തേച്ച് കൊടുക്കാം. രാത്രി മുഴുവൻ തേച്ച് പിടിപ്പിച്ച് രാത്രി കഴുകാം. ചർമ്മത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കും ചുവപ്പ് പാടുകളെ കുറക്കാനും മാസ്ക് ഉത്തമമാണ്.

പനിനീരും ഗ്ലിസറിനും ചേർത്തുള്ള മാസ്ക

തയ്യാറാക്കാനായി രണ്ടും ഓരോ ടേബിൾ സ്പൂൺ വീതമാണ് ആവശ്യം. നന്നായി യോജിപ്പിച്ച് മുഖത്ത് തേക്കാം. വരണ്ട ചർമ്മം ഉള്ളവർക്ക് ധൈര്യമായി ഉപയോഗിക്കാൻ കഴിയുന്ന മാസ്ക് ആണിത്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

പാലും മഞ്ഞളും

ഒരു ടീസ്പൺ മഞ്ഞൾ രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. അതിന് ശേഷം ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് പിറ്റേന്ന് രാവിലെ കഴുകിക്കളയാം. മഞ്ഞളിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. മാത്രമല്ല ഇത് ചർമ്മം തിളങ്ങാൻ സഹായിക്കും. എന്നുവെച്ച് മഞ്ഞൾ ധാരാളമായി ചേർക്കുന്നത് ഒരുപക്ഷെ ചർമ്മത്തെ ദോഷകരമായി ബാധിക്കും. അതിനാൽ കുറഞ്ഞ അളവിൽ മാത്രം മഞ്ഞൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

പഴം മാസ്ക്

പഴം നേരിട്ട് ചർമ്മത്തിൽ തേച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ധൈര്യമായി ഉപയോഗിച്ചോളൂ. കാരണം പഴം ചർമ്മത്തിൽ ജലാംശം നിലനിർ‌‍ത്താന്‌ സഹായിക്കും. മാത്രമല്ല ചർമ്മത്തിന്റെ ഘടന നിലനിർത്താനും നല്ലതാണ്. മാസ്ക് തയ്യാറാക്കാനായി അരകഷ്ണം പഴം മതിയാകും. ഇത് നന്നായി ഉടച്ചെടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. രാത്രി തേച്ച് വെച്ച് രാവിലെ വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+