രാവിലെ കാപ്പി കുടിക്കുന്നവരാണോ? അത്ര നല്ല ശീലമല്ല, പകരമായി ഈ 5 പാനീയങ്ങൾ പരീക്ഷിക്കാം, ചർമ്മം തിളങ്ങും
പലരുടെയും ദിവസം ഒരു കപ്പ് ചായയിലോ കാപ്പിയിലോ ആണ് ആരംഭിക്കാറ്. ഇത് തൽക്ഷണ ഊർജ്ജം നൽകുമെങ്കിലും, കാലക്രമേണ കടുത്ത നിർജ്ജലീകരണത്തിനും ചർമ്മം മങ്ങുന്നതിനും കാരണമാകും. അതിനാൽ, ഉചിതമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നില്ലെങ്കിൽ, പ്രഭാത കാപ്പിക്ക് പകരം പോഷകസമൃദ്ധമായ പാനീയങ്ങൾ തിരഞ്ഞെടുക്കേണ്ട സമയമാണിത്.
ഈ പാനീയങ്ങൾ ശരീരത്തിന് മതിയായ ജലാംശം നൽകി ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ എത്തിക്കുന്നു. അതുവഴി ആരോഗ്യകരവും സ്വാഭാവികമായി തിളക്കമുള്ളതുമായ ചർമ്മം നിങ്ങൾക്ക് ലഭിക്കും. താഴെ പറയുന്ന അഞ്ച് പാനീയങ്ങളെക്കുറിച്ച് നോക്കാം.
നാരങ്ങാനീരും തേനും ചേർത്ത ചെറുചൂടുവെള്ളം: വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഈ പാനീയം കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തെ നന്നാക്കുന്നു. ഇത് എണ്ണമയം നിയന്ത്രിച്ച് തിളക്കം നൽകുകയും സുഷിരങ്ങൾ അടയുന്നത് തടയുകയും ചെയ്യും. അര നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു ടീസ്പൂൺ തേൻ ചേർത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കുടിക്കാവുന്നതാണ്.

ഗ്രീൻ ടീ: ആരോഗ്യകരമായ ചർമ്മത്തിന് കാപ്പിക്ക് പകരം ഉചിതമായ ജനപ്രിയ പാനീയമാണിത്. കാറ്റെച്ചിൻ അടങ്ങിയ ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും മുഖക്കുരു, അകാല വാർദ്ധക്യം എന്നിവ കുറയ്ക്കുകയും ചെയ്യും. ഒരു ടീസ്പൂൺ ഇലകൾ ചൂടുവെള്ളത്തിൽ മൂന്ന് മിനിറ്റ് തിളപ്പിച്ച് ദിവസവും രാവിലെ കുടിക്കുക.
കാരറ്റ് ബീറ്റ്റൂട്ട് ജ്യൂസ്: ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ ഈ 'ബ്യൂട്ടി ജ്യൂസ്' മുഖക്കുരുവും പിഗ്മെന്റേഷനും കുറയ്ക്കുന്നു. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം, കോശങ്ങളുടെ പുനരുജ്ജീവിപ്പിക്കൽ എന്നിവയെ പിന്തുണയ്ക്കും. ഒരു കാരറ്റും അര ബീറ്റ്റൂട്ടും ഒരു ഗ്ലാസ് വെള്ളവും ഏതാനും തുള്ളി നാരങ്ങാനീരും ചേർത്ത് അടിച്ചെടുത്ത് കുടിക്കാം.
ഇഞ്ചി മഞ്ഞൾ വെള്ളം: കാലങ്ങളായി ഉപയോഗിക്കുന്ന മികച്ചൊരു ആന്റി-ഇൻഫ്ലമേറ്ററി പാനീയമാണിത്. അണുബാധകൾക്കും ഫ്രീ റാഡിക്കലുകൾക്കും എതിരെ സംരക്ഷണം നൽകുന്ന സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശ വളർച്ചയെയും കേടുപാടുകൾ പരിഹരിക്കുന്നതിനെയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനെയും സഹായിക്കും. അര ടീസ്പൂൺ ചുരണ്ടിയ ഇഞ്ചിയും ഒരു നുള്ള് മഞ്ഞളും വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് ചെറുചൂടോടെ കുടിക്കുക.
കരിക്ക് വെള്ളം: ശരീരത്തിന് ജലാംശം നൽകുകയും ചർമ്മത്തിന്റെ ഇലാസ്തികതയെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്വാഭാവിക ഇലക്ട്രോലൈറ്റാണിത്. ഇത് ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കി ധാതുക്കളും പൊട്ടാസ്യവും വഴി സന്തുലിതമാക്കുന്നു. ഫ്രീ റാഡിക്കലുകളെയും വിഷവസ്തുക്കളെയും ചെറുത്ത് വരൾച്ചയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് കരിക്ക് വെള്ളം കുടിക്കുന്നത് മതിയാകും.












Click it and Unblock the Notifications