സീസൺ ഏതായാലും ചർമ്മ സൗന്ദര്യം വീട്ടിൽ നിന്ന് ഉറപ്പാക്കാം; ഒറ്റ അവക്കാഡോ മതി
ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ് അവക്കാഡോ. എന്നാൽ ചർമ്മ സംരക്ഷണത്തിന്‍റെ കാര്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ അവക്കാഡോയ്ക്ക് സാധിക്കുമെന്ന് പലർക്കും അറിയില്ല. ചർമ്മം സുന്ദരമാകുവാനും തിളങ്ങുവാനും ജലാംശം നിലനിർത്തുവാനും മൃദുലമാക്കുവാനും അവക്കാഡോയുടെ ഉപയോഗം നിങ്ങളെ സഹായിക്കും. സ്ഥിരമായി ആഹാരത്തിലും ചർമ്മ സംരക്ഷണത്തിലും അവക്കാഡോ ഉള്‍പ്പെടുത്തിയാൽ ആരോഗ്യവും സൗന്ദര്യവും ഒരുപോലെ ഉറപ്പാക്കാം.
കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും ചേരുവകകൾ കൃത്യമാണെങ്കിൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. ചർമ്മ സംരക്ഷണത്തിൽ അവക്കാഡോ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്. ത്വക്കിന് പ്രായമാകുന്നത് തടയുവാനും ഇലാസ്തികത വർദ്ധിപ്പിക്കാനും തിളക്കം നല്കുവാനും ഉൾപ്പെടെയുള്ള നിരവധി ഗുണങ്ങൾ അവക്കാഡോയുടെ ഉപയോഗം വഴി നിങ്ങൾക്ക് ലഭിക്കും. ജേണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയുടെ പഠനമനുസരിച്ച് അവക്കാഡോ വെറുതെ ചർമ്മത്തിൽ പുരട്ടിയാൽ പോലും ഫലങ്ങൾ ഉറപ്പാണത്രെ. ചർമ്മ സംരക്ഷത്തിന് അവക്കാഡോ ഉപയോഗിച്ച് തയ്യാറാക്കാന്‍ പറ്റിയ ചില മാസ്കുകൾ നോക്കാം.

1. അവക്കാഡോ ഓട്സ് മാസ്ക്
പാകമായ അവക്കാഡോ - അരകഷ്ണം,
നന്നായി പൊടിച്ച ഓട്സ്- ഒരു ടേബിൾ സ്പൂണ്‍
തേൻ - 1 ടീസ്പൂൺ
നന്നായി ഉടച്ചെടുത്ത അരകഷ്ണം അവക്കാഡോയിലേക്ക് പൊടിച്ച ഓട്സ് ചേർത്ത് ആവശ്യമെങ്കിൽ തേനും ചേർത്ത് മുഖത്ത് തേക്കാം. മൃദുലമായി മസാജ് ചെയ്ത് വേണം ഇത് മുഖത്തിടുവാൻ. പത്ത് മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന സെബം അഥവാ അഴുക്ക് നീക്കം ചെയ്യുവാൻ ഈ മാസ്ക് സഹായിക്കും. പല മാസ്കുകളും ഉപയോഗിക്കുമ്പോൾ ചർമ്മം വരണ്ടുപോകുന്ന അവസ്ഥ ഉണ്ടാകുമെങ്കിലും അവക്കാഡോയ്ക്ക് ഇങ്ങനെയൊരു പ്രശ്നമില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
2. അവക്കാഡോ - നേന്ത്രപ്പഴം ഹൈഡ്രേഷൻ ബൂസ്റ്റ്
പാകമായ അവക്കാഡോ - അരകഷ്ണം
നേന്ത്രപ്പഴം - അരകഷ്ണം
അവക്കാഡോയും നേന്ത്രപ്പഴവും നന്നായി ഉടച്ച് ഒരു പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് ഇടുക. 15 മിനിറ്റ് ഇങ്ങനെ സൂക്ഷിച്ച ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. സൂര്യപ്രകാശത്തിൽ കുറേ നേരം നിൽക്കുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിന്‍റെ പ്രശ്നങ്ങൾ മാറുവാനും വരൾച്ച കുറയ്ക്കുവാനും ഈ മിശ്രിതം സഹായിക്കും. ഇതോടൊപ്പം ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുവാനും ഈ ഹൈഡ്രേഷൻ ബൂസ്റ്റ് ഉപയോഗപ്പെടുത്താം. വേനല്‍ക്കാലത്തെ ചർമ്മ സംരക്ഷത്തിന് ഏറ്റവും ചെലവ് കുറഞ്ഞ, ഫലം കൂടിയ ഒരു മാർഗം കൂടിയാണിത്.
3. അവക്കാഡോ - കറ്റാർവാഴ - വിറ്റമിൻ ഇ
പാകമായ അവക്കാഡോ- അരകഷ്ണം
കറ്റാർവാഴ ജെൽ- അര ടീസ്പൂൺ
വിറ്റാമിൻ ഇ ക്യാപ്സൂൾ- 1 എണ്ണം
അവക്കാഡോ നന്നായി ഉടച്ച് കറ്റാർവാഴ ജെല്ലുമായി ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ താല്പര്യം പോലെ ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ ഓയിൽ ഒഴിച്ച് മുഖത്ത് മൃദുവായി തേക്കുക. 10-15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തിന്‍റെ വരൾച്ച മാറുവാനും ചർമ്മം തണുപ്പിക്കുവാനും അതോടൊപ്പം ചർമ്മം മൃദുലമാക്കുവാനും ഇത് സഹായിക്കും.
4. അവക്കാഡോ കക്കരിക്ക മാസ്ക്
പാകമായ അവക്കാഡോ- അരകഷ്ണം
വെള്ളരിക്ക നീര് അല്ലെങ്കിൽ അരിച്ചെടുത്ത ജ്യൂസ് -1 ടേബിൾ സ്പൂണ്‍
അവക്കാഡോയും വെള്ളികക് നീരും ഒരു മിശ്രിതമാക്കി മുഖത്ത് തേക്കുക. 10-15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയാം. സൂര്യപ്രകാശം അമിതമായി ഏറ്റതിലൂടെ വന്ന നിറംമാറ്റം ഒരുപരിധിവരെ കുറച്ചു കൊണ്ടുവരുവാൻ ഈ മിശ്രിതം സഹായിക്കും. ചൂടുകാലത്തെ നിറം മാറ്റം കൂടാത, തിണർപ്പുകൾ മാറുവാനും മുഖത്തെ ഒന്നു മൊത്തത്തിൽ തണുപ്പിക്കുവാനും ഈ മിശ്രിതം ഉപയോഗിക്കാം.












Click it and Unblock the Notifications