Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മുഖത്തെ പരീക്ഷണങ്ങള്‍ നിര്‍ത്തിയേക്കൂ, ചര്‍മ്മം പരിപാലിക്കാന്‍ പാല്‍ കുടിച്ചാല്‍ മതി..!!

പാല്‍ പോഷക സമൃദ്ധമായ പാനീയമാണ് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ പാല്‍ നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു. എന്നാല്‍ പാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പലര്‍ക്കും അറിയില്ലായിരിക്കും. പാല്‍ കുടിക്കുന്നത് വഴി ചര്‍മ്മത്തിന് എന്തൊക്കെ തരം ഗുണങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

നിങ്ങള്‍ ദിവസവും ഒരു ഗ്ലാസ് പാലെങ്കിലും കുടിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയ്യുന്നു എന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ ചര്‍മ്മത്തെ മനോഹരമാക്കാന്‍ സഹായിക്കുന്ന രണ്ട് പ്രധാന പോഷകങ്ങളാണ്. പാലില്‍ ഇവ രണ്ടും അടങ്ങിയിട്ടുണ്ട്. പാല്‍ കുടിക്കുന്നത് വഴി ഇത് രണ്ടും ചര്‍മ്മത്തിന് ഗുണം ചെയ്യും. മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കാനും ഈ പോഷകങ്ങള്‍ക്ക് സാധിക്കും.

skin care

വിറ്റാമിന്‍ എയുടെ ഒരു രൂപമാണ് റെറ്റിനോള്‍. അകാല വാര്‍ധക്യം തടയാന്‍ ഏറെ സഹായകമാണ്. മുഖക്കുരു തടയാനും ഇത് സഹായിക്കും. പാലില്‍ റെറ്റിനോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് ചര്‍മ്മത്തിലെ അകാല വാര്‍ധക്യത്തിന്റെ സാധ്യതകളെ തടയും. ആന്റിഓക്സിഡന്റുകള്‍ പ്രായമാകുന്നതിന്റെയും കോശങ്ങളുടെ നാശത്തിന്റെയും ലക്ഷണങ്ങളെ തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നു.

ഇത് നിങ്ങളുടെ ചര്‍മ്മത്തെ മനോഹരവും തിളക്കവുമുള്ളതാക്കുന്നു. പാലില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തെ അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാവര്‍ക്കും പാല്‍ ഒരു അനുയോജ്യമായ പാനീയമായിക്കൊള്ളണം എന്നില്ല. അതിനാല്‍ പാല്‍ കുടിക്കാന്‍ സാധിക്കുന്ന ആരോഗ്യാവസ്ഥയാണോ നിങ്ങളുടേത് എന്ന് പരിശോധിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+