മുഖക്കുരുകൊണ്ട് വലഞ്ഞോ? ഓട്സ് കൊണ്ട് ഇപ്പോൾ തന്നെ പരിഹാരം കാണാം, ഇങ്ങനെ ഉപയോഗിക്കാം
തടി കുറക്കാൻ പതിവായി ഉപയോഗിക്കുന്നതാണ് ഓട്സ്. എന്നാൽ ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള ഓട്സ് മുഖക്കുരു തുരത്താനും ഉത്തമമാണ്. ഇത് ചർമ്മത്തിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചർമ്മത്തിന് ആശ്വാസം നൽകുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കുകയും സുഷിരങ്ങൾ അടക്കാൻ സഹായിക്കുകയും ചെയ്യും.
മുഖക്കുരുവിനെ അകറ്റാനുള്ള ചില ഓട് മീൽ ഫേസ് മാസ്കുകളും സ്ക്രബുകളും പരിചയപ്പെടാം.

ഓട് മീൽ ഫേസ് മാസ്ക്
രണ്ട് ടേബിൾ സ്പൂൺ ഓട് മീൽ നന്നായി പൊടിച്ചെടുക്കാം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ യോഗേർട്ടും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. മുഖത്ത് 15-20 മിനിറ്റ് വരെ സൂക്ഷിച്ചതിന് ശേഷം പിന്നീട് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.
ഓട് മീൽ സ്ക്രെബ്
രണ്ട് ടേബിൾ സ്പൂൺ പൊടിച്ചെടുത്ത ഓട് മീലിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കൊടുക്കാം. ഇതിലേക്ക് കുറച്ച് തുളഅളി ഒലീവ് ഓയിൽ കൂടി ചേർക്കണം. ഇതിന് ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് വൃത്താകൃതിയിൽ ഏകദേശം ഒന്ന് രണ്ട് മിനിറ്റ് സ്ക്രബ് ചെയ്ത് കൊടുക്കാം. ഇളം ചൂടുവെള്ളം കൂടി ഉപയോഗിച്ച് കഴുകിക്കളഞ്ഞാൽ മുഖത്തെ മൃതകോശങ്ങളൊക്കെ നീങി മുഖത്തിന് തിളക്കം ലഭിക്കും.
ഓട് മീലും ടീ ട്രീ ഓയിലും
ടീ ട്രീ ഓയിൽ പൊതുവെ നമ്മൾ ഉപയോഗിക്കുന്നത് കുറവാണ്. എന്നാൽ മുഖക്കുരിവിനും താരനെ തുരത്താനും ബാക്ടീരിയൽ ഇൻഫെക്ഷൻസിനെ തടയാനുമെല്ലാം സാധാരണയായി ഉപയോഗിച്ച് വരുന്നതാണിത്. ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നത് ചർമ്മത്തിലെ ഇൻഫ്ലമേഷൻ കുറക്കാനും മുഖക്കുരുവിന് കാരണമാരുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
മാസ്ക് തയ്യാറാക്കാനായി രണ്ട് ടേബിൾ സ്പൂൺ പൊടിച്ചെടുത്ത ഓട് മീലിലേക്ക് ഒരു ടീസ്പൂൺ ടീ ട്രീ ഓയിൽ ചേർത്ത് കൊടുക്കാം. അതിന് ശേഷം 10 -15 മിനിറ്റ് മുഖത്ത് തേച്ച് വെച്ച് പിന്നെ കഴുകിക്കളയാം.
ഓട് മീൽ- മഞ്ഞൾ മാസ്ക്
രണ്ട് ടേബിൾ സ്പൂൺ ഓട് മീലും അതിലേക്ക് അര ടീസ്പൂൺ മഞ്ഞളുമാണ് ഈ മാസ്ക് തയ്യാറാക്കാനാവശ്യം. മുഖം വൃത്തിയായി കഴുകിയതിന് ശേഷം നന്നായി തേച്ച് പിടിപ്പിക്കാം. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് മുഖക്കുരുവിനെ എളുപ്പത്തിൽ തുരുത്തുന്നു.
ഓട്മീൽ ചെറുനാരങ്ങ നീര് മാസ്ക്
ചെറുനാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യും. പ്രകൃതിദത്ത ആസ്ട്രിജന്റ് എണ്ണ മയം നിയന്ത്രിക്കുകയും മുഖക്കുരുവിനെ തടയാൻ സഹായിക്കുകയും ചെയ്യും.
മാസ്ക് തയ്യാറാക്കാനായി നന്നായി ഓട് മീൽ പൊടിച്ചെടുക്കാം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കാം. നന്നായി യോജിപ്പിച്ചെടുത്ത് ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
ഓട് മീൽ-തേൻ മാസ്ക്
പൊടിച്ചെടുത്ത ഓട്സിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ആണ് ചേർത്ത് കൊടുക്കേണ്ടത്. യോജിപ്പിച്ചെടുക്കാൻ ആവശ്യമായ വെള്ളവും ചേർക്കാം. മുഖത്ത് നന്നായി തേച്ച് വെച്ച് 20 മിനിറ്റോളം കഴിഞ്ഞ് കഴുകിക്കളയാം.












Click it and Unblock the Notifications