Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തിന്റെ നിറം മങ്ങുന്നതോർത്ത് ഇനി വിഷമിക്കേണ്ട; റാ​ഗി ഇങ്ങനെയൊന്ന് ഉപയോ​ഗിച്ച് നോക്കൂ..

നല്ല തിളക്കമുള്ള മുഖം ആരാണ് കൊതിക്കാത്തത് അല്ലേ. മുഖത്തിന്റെ നിറം ഒന്ന് മങ്ങിത്തുടങ്ങുന്ന സമയത്ത് ഉടൻ തന്നെ ബ്യൂട്ടിപാർലറിലേക്ക് പോകുന്നവരായിരിക്കും കൂടുതൽ. അല്ലെങ്കിൽ മേക്കപ്പ്. എന്നാൽ ഇതൊക്കെ താത്ക്കാലികമായി സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന കാര്യങ്ങളല്ലേ. വിവാഹം പോലെയുള്ള കാര്യമായ പരിപാടികളിലൊക്കെ പങ്കെടുക്കുമ്പോൾ ബ്യൂട്ടിപാർലറിലൊക്കെ പോയി മേക്കപ്പൊക്കെ ചെയ്ത് ചർമ്മത്തിന്റെ തിളക്കം കൂട്ടാം.

എപ്പോഴും ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ചർമ്മത്തിനും ​ഗുണകരമായ കാര്യം അല്ല. നമ്മുടെ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന കാര്യങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അത്തരത്തിൽ ഉള്ള ഒന്നാണ് റാ​ഗി. ചർമ്മത്തിന് ​ഗുണം ചെയ്യുന്ന പോഷക സമ്പുഷ്ടമായ ഒരു ധാന്യമാണ് ഇത്.

Skin

ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇത് ചർമ്മത്തിന് തിളക്കം നൽകുന്ന പ്രകൃതിദത്ത ഫേസ് പാക്കിനുള്ള നല്ലൊരു തിര‍ഞ്ഞെടുപ്പാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. വിശദമായി അറിയാം..

രണ്ട് ടേബിൾ സ്പൂൺ റാ​ഗി, ഒരു ടീസ്പൂൺ തൈര്, ഒരു ടീ സ്പൂൺ തേൻ, ഒരു ടീസ്പൂൺ നാരങ്ങാ നീര് എന്നിവയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കാൻ ആവശ്യം. ഈ ചേരുവകളെല്ലാം മിക്സ് ചെയ്യണം. ഘട്ടങ്ങളായി ഇത് ചെയ്യാം. വൃത്തിയുള്ള

വൃത്തിയുള്ള ഒരു പാത്രത്തിൽ, 2 ടേബിൾസ്പൂൺ റാഗി മാവും 1 ടേബിൾസ്പൂൺ പ്ലെയിൻ തൈരും യോജിപ്പിക്കുക. നാരങ്ങാ നീര് ചേർക്കാം, അര കഷണം നാരങ്ങാ നീരാണ് ചേർക്കേണ്ടത്. നാരങ്ങാനീര് ചർമ്മത്തിന് തിളക്കം നൽകാനും വിറ്റമിൻ സി നൽകുകയും ചെയ്യുന്നതാണ്. ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കാം. തൈര് ആവശ്യത്തിന് ചേർക്കാം.

ഫേസ് പാക്ക് മുഖത്ത് തേയ്ക്കും മുമ്പ് നിങ്ങളുടെ മുഖം വൃത്തിയാക്കണം. നന്നായി കഴുകണം. വിരലുകൊണ്ടോ ബ്രഷ് ഉപയോ​ഗിച്ചോ റാ​ഗി ഫേസ് പാക്ക് മുഖത്ത് തേച്ച് കൊടുക്കാം. കഴുത്തിലും തേയ്ക്കാം. കണ്ണിന്റെ ഭാ​ഗം ഒഴിവാക്കാം. 10 - 20 മിനിറ്റ് വരെ ഉണങ്ങാൻ വിടാം. ചെറിയ മുറുക്കം തോന്നും. ചെറു ചൂടുള്ള വെള്ളത്തിൽ കഴുകാം. ഈ പേസ്റ്റ് മുഖത്ത് പ്രയോ​ഗിക്കുന്നതിന് മുമ്പ് ഇത് നിങ്ങളുടെ ചർമ്മത്തിന് അലർജി ഉണ്ടാക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+