നിറം വെയ്ക്കാൻ ചുവന്ന പരിപ്പ് മതി, ചർമ്മത്തിന് തിളക്കം കൂട്ടുന്ന കിടിലൻ ഫേസ് പാക്ക് ഇതാ
വിലകൂടിയ ടോണറുകളും സെറങ്ങളും വിപണിയിൽ എത്തുന്നതിന് എത്രയോ മുൻപ് തന്നെ, ഇന്ത്യൻ അടുക്കളകളിലെ ചേരുവകൾ സ്ത്രീകളുടെ ചർമ്മ സംരക്ഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ അവർ ഇവയാണ് ഉപയോഗിച്ചിരുന്നത്.
അത്തരമൊരു പരമ്പരാഗത സൗന്ദര്യ രഹസ്യമാണ് നമ്മുടെ ചുവന്ന പരിപ്പ്. ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യാൻ സഹായിക്കുന്ന മസൂർ ദാൽ പണ്ടുമുതൽക്കേ പല ഇന്ത്യൻ വീടുകളിലും ഉപയോഗിച്ചുവരുന്നു. ഇത് എങ്ങനെ തയ്യാറാക്കാമെന്നും ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.
എന്താണ് ചുവന്ന പരിപ്പ് ഫേസ് പാക്ക്?
കുതിർത്തതോ ഉണങ്ങിയതോ ആയ ചുവന്ന പരിപ്പ് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കിയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത്. ഇതിലേക്ക് മറ്റ് ചില മികച്ച ചേരുവകൾ കൂടി ചേർക്കാറുണ്ട്. സാധാരണയായി തേൻ, പാൽ, തൈര്, മഞ്ഞൾ, പനിനീര് (റോസ് വാട്ടർ) എന്നിവയാണ് ഇതിൽ ചേർക്കുന്നത്. രാസവസ്തുക്കൾ ഒട്ടുമില്ലാത്ത ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മം വൃത്തിയാക്കാനും ആവശ്യമായ പോഷണം നൽകാനും സഹായിക്കുന്നു.

ചുവന്ന പരിപ്പ് ഫേസ് പാക്കിന്റെ ഗുണങ്ങൾ
മൃതകോശങ്ങളെ നീക്കുന്നു: ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ സ്വാഭാവികമായി നീക്കം ചെയ്യുകയും ചർമ്മ സുഷിരങ്ങൾ വൃത്തിയാക്കുകയും ചെയ്ത് മുഖത്തിന് കൂടുതൽ ഉന്മേഷവും തിളക്കവും നൽകുന്നു.
കരിവാളിപ്പ് മാറ്റുന്നു: നാരങ്ങാനീരോ പാലോ ചേർത്ത് ഉപയോഗിച്ചാൽ വെയിൽ കൊണ്ട് ചർമ്മത്തിനുണ്ടാകുന്ന കരിവാളിപ്പും കറുത്ത പാടുകളും മാറ്റാൻ ഇത് സഹായിക്കും.
അമിത എണ്ണമയം കുറയ്ക്കുന്നു: എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് വളരെ നല്ലതാണ്. ചർമ്മത്തിലെ ഈർപ്പം പൂർണ്ണമായി നഷ്ടപ്പെടുത്താതെ തന്നെ, അമിതമായുള്ള എണ്ണമയത്തെ ഇത് വലിച്ചെടുക്കുന്നു.
ഈ ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കാം?
വേണ്ട സാധനങ്ങൾ: 2 ടേബിൾ സ്പൂൺ ചുവന്ന പരിപ്പ്, ആവശ്യത്തിന് പനിനീര് (റോസ് വാട്ടർ) അല്ലെങ്കിൽ വെള്ളം.
തയ്യാറാക്കുന്ന വിധം: ചുവന്ന പരിപ്പ് തലേദിവസം രാത്രി വെള്ളത്തിൽ കുതിർക്കാൻ വെക്കുക. പിറ്റേന്ന് രാവിലെ ഇത് നന്നായി അരച്ച് നല്ലൊരു പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളമോ പനിനീരോ ചേർത്ത് ഇളക്കുക.
ഉപയോഗിക്കേണ്ട രീതി: ഈ മിശ്രിതം മുഖത്തും കഴുത്തിലും ഒരുപോലെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ (30 മിനിറ്റ്) കഴിഞ്ഞ് ഇളംചൂടുള്ള വെള്ളത്തിൽ മുഖം മൃദുവായി കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് മാറ്റം തിരിച്ചറിയാം.
പാർശ്വഫലങ്ങൾ ഉണ്ടോ?
ഈ സ്വാഭാവിക പേസ്റ്റ് ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എങ്കിലും, മുഖത്ത് മുഴുവനായി പുരട്ടുന്നതിന് മുൻപ് കൈയിലോ മറ്റോ അല്പം പുരട്ടി 'പാച്ച് ടെസ്റ്റ്' ചെയ്യുന്നത് നന്നായിരിക്കും. ഇത് പുരട്ടുമ്പോൾ ചുവപ്പുനിറം, ചൊറിച്ചിൽ, അമിത വരൾച്ച അല്ലെങ്കിൽ എന്തെങ്കിലും അലർജി തോന്നുകയാണെങ്കിൽ ഉപയോഗിക്കരുത്.
നിങ്ങൾക്ക് എക്സിമ, റൊസേഷ്യ പോലുള്ള ചർമ്മ രോഗങ്ങൾ ഉണ്ടെങ്കിലോ, മുഖത്ത് കടുത്ത രീതിയിൽ മുഖക്കുരു വന്ന് പഴുത്തു നിൽക്കുകയാണെങ്കിലോ, പരിപ്പ് വർഗ്ഗങ്ങളോട് അലർജി ഉണ്ടെങ്കിലോ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.













Click it and Unblock the Notifications