കഞ്ഞിവെള്ളവും പഴത്തൊലിയുമുണ്ടോ? മുഖം മിനുക്കാന്‍ പിന്നെന്തിന് പാര്‍ലറില്‍ പോയി കാശ് കളയണം!
ചര്‍മ്മ സംരക്ഷണത്തിനായി വിപണിയിലുള്ള പലതരത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ മടിയില്ലാത്തവരാണ് പലരും. എങ്കിലും പലപ്പോഴും ഇവയൊന്നും ചിലര്‍ക്ക് ഉദ്ദേശിച്ച ഫലം നല്‍കാറില്ല. അതിനാല്‍ തന്നെ കാശ് കളയാതെ എങ്ങനെ ചര്‍മ്മം സുന്ദരമാക്കാം എന്നായിരിക്കും ഭൂരിഭാഗം പേരും ആലോചിക്കുന്നത്. അടുക്കളയില്‍ നമ്മളുടെ ഉപയോഗശേഷം ബാക്കിയാകുന്ന ചില സാധനങ്ങള്‍ ഇവിടെ നിങ്ങളെ സഹായിക്കാനെത്തും.
അവശേഷിക്കുന്നതും എന്നാല്‍ പോഷകങ്ങള്‍ നിറഞ്ഞതുമായ ഇത്തരം അഞ്ച് സാധനങ്ങള്‍ എങ്ങനെ നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനും ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്.

കഞ്ഞിവെള്ളം
വിറ്റാമിന്‍ ബി, സി എന്നിവയുടെ കലവറയായ കഞ്ഞിവെള്ളത്തില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ഗണ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്. കഞ്ഞിവെള്ളത്തിലെ പോഷകങ്ങളുടെ എല്ലാ ഗുണങ്ങളും ഉള്ളിലേക്ക് ഒഴുകാന്‍ അരി തിളക്കുന്നത് വഴി അനുവദിക്കുന്നു. ഇത് ഒരു പ്രത്യേക പാത്രത്തില്‍ ഒഴിച്ച് 1-2 ദിവസം പുളിപ്പിക്കാന്‍ അനുവദിക്കുക.
ഇത് ഈ മിശ്രിതത്തെ കൂടുതല്‍ സമ്പുഷ്ടമാക്കും. നിങ്ങളുടെ തലമുടി കഴുകുന്നതിനോ സ്വാഭാവിക തിളക്കത്തിനായി ചര്‍മ്മത്തില്‍ പുരട്ടുന്നതിനോ കഞ്ഞിവെള്ളം ഉപയോഗിക്കാം.
പഴത്തൊലി
പൊട്ടാസ്യം സമ്പുഷ്ടമായ വാഴപ്പഴം ഒരു മികച്ച മിഡ്-മീല്‍ ലഘുഭക്ഷണം മാത്രമല്ല, സൗന്ദര്യവര്‍ധക ഉല്‍പ്പന്നമായും ഉപയോഗിക്കാം. പഴത്തൊലിയുടെ നാരുകളുള്ള വെളുത്ത ആന്തരിക ഉപരിതലം നിങ്ങളുടെ മുഖത്ത് മൃദുവായി തടവുക. 15-20 മിനിറ്റ് അങ്ങനെ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. പഴത്തില്‍ സ്വാഭാവിക എന്‍സൈമുകള്‍ ഉള്ളതിനാല്‍, ചര്‍മ്മത്തിലെ മൃതകോശങ്ങളെ സ്വാഭാവികമായി നീക്കം ചെയ്യാനും തിളക്കമുള്ള രൂപം നല്‍കാനും സഹായിക്കും
ഉരുളക്കിഴങ്ങ് തൊലി
ഫ്‌ളേവനോയിഡുകള്‍, ഫിനോള്‍സ്, ഗ്ലൈക്കോ ആല്‍ക്കലോയിഡുകള്‍ എന്നിവയുടെ കലവറയാണ് ഉരുളക്കിഴങ്ങ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംയുക്തങ്ങളാണ് ഇവയെല്ലാം. ഉരുളക്കിഴങ്ങ് തൊലികള്‍ ചര്‍മ്മത്തെ വെളുപ്പിക്കാനും തിളക്കം നല്‍കാനും സഹായിക്കും. നിങ്ങള്‍ക്ക് ഒന്നുകില്‍ ഉരുളക്കിഴങ്ങിന്റെ തൊലികള്‍ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവയോട് അലര്‍ജിയില്ലെങ്കില്‍ ചതച്ച് പേസ്റ്റാക്കി മാറ്റാം.
കുക്കുമ്പര്‍ തൊലി
ഭക്ഷണത്തിനായി പാകം ചെയ്യും മുമ്പ് കുക്കുമ്പര്‍ തൊലി കളയാറപണ്ട്. ഈ തൊലികള്‍ അകാല വാര്‍ധക്യം മാറ്റുന്നതിനും ഫ്രീ റാഡിക്കലുകളെ അകറ്റുന്നതിനും ക്ഷീണം ഒഴിവാക്കുന്നതിനും സഹായിക്കും. അതിനായി ഇത് മുഖത്ത് പുരട്ടുക. കുക്കുമ്പര്‍ തൊലികളില്‍ മഗ്‌നീഷ്യം, പൊട്ടാസ്യം, സിലിക്ക തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ഒപ്പം നിറവും കാഴ്ചയും മെച്ചപ്പെടുത്തുന്നു.
തൈര്
തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കുറച്ച് ടീസ്പൂണ്‍ തൈര് അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതിനുപകരം കറുത്ത പാടുകള്‍ നീക്കം ചെയ്യുന്നതിനും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കൈകാര്യം ചെയ്യുന്നതിനും ഇത് മുഖത്ത് പുരട്ടാം. താരന്‍ നീക്കം ചെയ്യുന്നതിലൂടെയും തലയോട്ടി വൃത്തിയാക്കുന്നതിലൂടെയും മുടി കൊഴിച്ചില്‍ തടയുന്നതിലൂടെയും തൈര് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.












Click it and Unblock the Notifications