മഴക്കാലമാണെന്ന് പറഞ്ഞ് നിസാരമാക്കല്ലേ; ചര്‍മ്മം ഇങ്ങനെ സംരക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും
മഴക്കാലം ആരംഭിച്ചിരിക്കുകയാണ്. മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കൊടുക്കാറുണ്ട്. മഴക്കാലത്ത് ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. മഴക്കാലത്ത് നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മണ്‍സൂണ്‍ ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും ചെയ്യുന്ന ഒരു തെറ്റ് സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുന്നു എന്നതാണ്. സൂര്യന്‍ മേഘങ്ങളാല്‍ മറഞ്ഞിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ചര്‍മ്മത്തില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ ശക്തമായ അള്‍ട്രാവയലറ്റ് രശ്മികള്‍ എളുപ്പത്തില്‍ നമ്മുടെ ശരീരത്തില്‍ പതിക്കുകയും ചര്‍മ്മത്തിന് ദോഷം ചെയ്യുകയും ചെയ്യും.

അതിനാല്‍ വേനല്‍ക്കാലത്ത് മാത്രമല്ല വര്‍ഷം മുഴുവനും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 30 എസ് പി എഫ് ഉള്ള സണ്‍സ്‌ക്രീന്‍ എങ്കിലും ഉപയോഗിക്കണം. മഴക്കാലക്ക് നോണ്‍- ഓയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.
മഴക്കാലത്ത് കുളിക്കുമ്പോള്‍ സോപ്പിന് പകരം ചെറുപയര്‍ പൊടി, കടലപ്പൊടി, വാകപ്പൊടി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. ഇനി വരണ്ട ചര്‍മ്മക്കാരാണെങ്കില്‍ ഇത് പാലില്‍ കലക്കി കുഴമ്പു രൂപത്തില്‍ വേണം ഉപയോഗിക്കാന്‍. രണ്ടാഴ്ചയില്‍ ഒരിക്കല്‍ പുതിനയില അരച്ച് അതില്‍ ഒരു വലിയ സ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് തേക്കാം. 15 മിനിറ്റ് കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം.
ദിവസവും ഉറങ്ങുന്നതിന് മുമ്പ് വെണ്ണ ഉപയോഗിച്ച് ചുണ്ടുകള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. മഴക്കാലത്തുണ്ടാകുന്ന വരള്‍ച്ച മാറാന്‍ ഇത് സഹായിക്കും. കൂടാതെ നിത്യവും ഉറങ്ങുന്നതിന് മുമ്പ് പെട്രോളിയം ജെല്ലി ചുണ്ടുകളില്‍ പുരട്ടാം. ചുണ്ടുകളുടെ മൃദുത്വം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ദിവസവും തല കുളിക്കേണ്ട. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം തല കുളിക്കുക. ഇത് മുടിയുടെ പകുതി പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കും.
ചുണ്ടുകള്‍ പോലെയുള്ള ചര്‍മ്മത്തിന്റെ സെന്‍സിറ്റീവ് ഭാഗങ്ങളും നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗവും മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കനം കുറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. വരള്‍ച്ച, കറുത്ത പാടുകള്‍, വീര്‍ത്ത കണ്ണുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളുടെ ദിനചര്യയില്‍ ഒരു ഐ ക്രീം ചേര്‍ക്കാന്‍ മറക്കരുത്. ഇത് രാത്രി ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.












Click it and Unblock the Notifications