കാരറ്റും മല്ലിയിലയും ചേർത്തൊരു ജ്യൂസ്; മുഖക്കുരുവും പാടും മാറി,മുഖം തിളങ്ങും; തയ്യാറാക്കാം ഇങ്ങനെ
ഭക്ഷണത്തിൽ പച്ചക്കറികൾ ചേർക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ജ്യൂസുകൾ. നിങ്ങൾക്ക് തിളക്കമുള്ളതും പാടുകളില്ലാത്തതുമായ ചർമ്മം വേണമെങ്കിൽ, ഇനി പറയുന്ന ജ്യൂസ് തയ്യാറാക്കി കുടിച്ചുനോക്കു. അവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ മികച്ച കൂട്ടിച്ചേർക്കലായിരിക്കും. വളരെ ലളിതമായ ഒരു കോമ്പിനേഷൻ ആണ് ഇവിടെ പറയുന്നത്. കാരറ്റും മല്ലിയിലയുമാണ് ഈ ജ്യൂസിന് ആവശ്യം.
1. കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കും: കൊളാജൻ ഉൽപാദനത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് കാരറ്റ്. ഇത് നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ കൊളാജൻ നൽകും. ഈ പാനീയത്തിൽ കാരറ്റിന്റെയും മല്ലിയിലയുടേയും ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

2, വിവിധ തരത്തിലുള്ള പാടുകളിൽ നിന്ന് സംരക്ഷിക്കുന്നു: കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ജ്യൂസിൽ ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇത് ഫ്രീ റാഡിക്കൽ നാശത്തിനെതിരെ പോരാടും. അത് വഴി ദീർഘകാല ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
ആൻറി - ഏജിംഗ് ഇഫക്ട്: ഈ ജ്യൂസിൽ വിറ്റാമിൻ സി യുടെ കണ്ടന്റ് ഉണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും. നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യും. പോഷക സമ്പുഷ്ടമായ മല്ലിയിലയും ക്യാരറ്റിലെ ഉയർന്ന വിറ്റാമിൻ എ കണ്ടന്റും ഇതിന് സഹായിക്കും.
മുഖക്കുരുവിനെ ചെറുക്കാൻ സഹായിച്ചേക്കാം: കാരറ്റ് മല്ലിയില ജ്യൂസ് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. ഈ ജ്യൂസിന്റെ വിഷാംശം ഇല്ലാതാക്കുന്നതും പോഷിപ്പിക്കുന്നതുമായ ഫലങ്ങൾ കുടലിന്റെ ആരോഗ്യവും
ബാലൻസും മെച്ചപ്പെടുത്തും, ഇത് മുഖക്കുരുവിൻ്റെ പ്രശ്നങ്ങൾ
കുറയ്ക്കാൻ സഹായിച്ചേക്കാം.
ക്യാരറ്റ് മല്ലിയില ജ്യൂസ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന വിധം | ക്യാരറ്റ് ഡിറ്റോക്സ് ജ്യൂസിനുള്ള വേഗമേറിയതും എളുപ്പവുാമയ പാചകക്കുറിപ്പ്
ഒരു ബ്ലെന്റിൽ അല്ലെങ്കിൽ മിക്സിയിൽ കാരറ്റ്, അരിഞ്ഞ മല്ലിയില, ഒരു കഷണം ഇഞ്ചി എന്ന ചേർക്കാം. അധിക സ്വാദും ഉന്മേഷവും ലഭിക്കാൻ പുതിനയും ചേർക്കാം. നേർത്ത ജ്യൂസ് ലഭിക്കാൻ വെള്ളമോ ഐശ് ക്യൂബോ ചേർക്കാം. അരിക്കണമെങ്കിൽ അരിച്ചെടുക്കുക. ജ്യൂസിൽ ഉപ്പ്, കുരുമുളക്, നാരങ്ങ നീര് എന്നിവ മിക്സ് ചെയ്യുക. ഇളക്കി ഉടൻ കഴിക്കുക.












Click it and Unblock the Notifications