Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണിന് താഴെ ഇരുണ്ട വൃത്തങ്ങളുണ്ടോ..? എന്നന്നേക്കുമായി മാറ്റാനായി വീട്ടില്‍ തന്നെയുണ്ട് പൊടിക്കൈകള്‍

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതും മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുക എന്നതാണ്. മുഖം നന്നായാല്‍ തന്നെ ആത്മവിശ്വാസം വര്‍ധിക്കും. എന്നാല്‍ നമ്മളില്‍ ഭൂരിഭാഗം പേരും സാധാരണ നേരിടുന്ന ഒരു ചര്‍മ്മ പ്രശ്‌നമാണ് കണ്ണിന് താഴെയുള്ള ഇരുണ്ടനിറം. ഇത്തരം പാച്ചുകള്‍ ഉണ്ടെങ്കില്‍ അവ നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നതില്‍ സംശയമില്ല.

ഇതിനെ ഒഴിവാക്കുന്നതിനായി പലതരത്തിലുളള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അവയ്‌ക്കെല്ലാം വലിയ വില നല്‍കേണ്ടി വരും. ഈ ഘട്ടത്തില്‍ പ്രകൃതിദത്ത പരിഹാരങ്ങളല്ലാതെ മറ്റൊന്നും നമ്മളെ സഹായിക്കാനെത്തില്ല. പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കുന്നത് കണ്ണിന് താഴെയുള്ള കറുത്ത വൃത്തങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ദീര്‍ഘകാല ആശ്വാസം നല്‍കും. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

Skin Care Tips

നമ്മുടെ എല്ലാവരുടേയും വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഉരുളക്കിഴങ്ങ് ആണ് ഇതില്‍ പ്രധാനി. കണ്ണിന് താഴെയുള്ള ഇരുണ്ട വൃത്തങ്ങളില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഉരുളക്കിഴങ്ങില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ അളവില്‍ പോഷകങ്ങള്‍ നല്‍കുന്നു. ഒരു വെളുത്ത കിഴങ്ങ് അരച്ച് അതിന്റെ നീര് അരിച്ചെടുത്താല്‍ മതി.

ഈ ജ്യൂസ് കണ്ണിനു ചുറ്റും പുരട്ടുക. ഇത് പോഷണം നല്‍കുകയും കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കുകയും ചെയ്യും. കറ്റാര്‍ വാഴയാണ് അടുത്തത്. ഇതില്‍ ധാരാളം അലോസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴ ജലാംശം നല്‍കാനും കണ്ണിന് താഴെയുള്ള ചര്‍മ്മത്തെ കൂടുതല്‍ മൃദുലമാക്കാനും സഹായിക്കുന്നു.

അങ്ങനെ വീക്കം കുറയ്ക്കുന്നു. അധികം സമ്മര്‍ദ്ദം ചെലുത്താതെ. കറ്റാര്‍ വാഴ ജെല്‍ കണ്ണുകള്‍ക്ക് ചുറ്റും മൃദുവായി മസാജ് ചെയ്യാം. ഇത് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കറ്റാര്‍ വാഴ ജ്യൂസ് നാരങ്ങാനീര്, തേന്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ പോലുള്ള മറ്റ് ചേരുവകളുമായി കലര്‍ത്തുന്നതും നന്നായിരിക്കും. മുടി സംരക്ഷണത്തിന് ബദാം ഓയില്‍ ഫലപ്രദമാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ ചര്‍മ്മസംരക്ഷണത്തിനും ഇത് ഉപയോഗിക്കാം. ബദാം ഓയില്‍ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, ഫോസ്ഫറസ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ ബദാം ഓയില്‍ ഒരു മികച്ച എമോലിയന്റാണ്. മാത്രമല്ല കണ്ണുകള്‍ക്ക് ചുറ്റുമുള്ള അതിലോലമായ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും തടിച്ചതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താന്‍ തുള്ളി ബദാം ഓയില്‍ എടുത്ത് മൃദുവായി മസാജ് ചെയ്യാം.

ഭക്ഷണത്തിന് മാത്രമല്ല, നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനും ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ് കുങ്കുമപ്പൂവ്. 2-3 കുങ്കുമപ്പൂവ് തണുത്ത പാലില്‍ മുക്കിവയ്ക്കുക. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുക. ആന്റിഓക്സിഡന്റുകളാലും ഫ്ളേവനോയ്ഡുകളാലും സമ്പന്നമായതിനാല്‍ കുങ്കുമപ്പൂവ് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിന് തിളക്കം നല്‍കാനും കറുത്ത വൃത്തങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തെ ദോഷകരമായ വസ്തുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീ ബാഗുകള്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നവരായിരിക്കും മിക്കവരും. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. കാരണം ഗ്രീന്‍ ടീയും ചര്‍മ്മസംരക്ഷണത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ഗ്രീന്‍ ടീയില്‍ ഫിനോളിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഉപയോഗിച്ച ടീ ബാഗുകള്‍ രാത്രി മുഴുവന്‍ ശീതീകരിക്കുക. ശേഷം ഇതെടുത്ത് ഇരുണ്ട വൃത്തങ്ങളുള്ള ഭാഗത്ത് പുരട്ടുക. ഈ ടീ ബാഗില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ കണ്ണുകള്‍ക്കും ചുറ്റുമുള്ള രക്തക്കുഴലുകളും ഇടുങ്ങിയതാക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കും. അങ്ങനെ നിങ്ങളുടെ ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+