സൂര്യനില്‍ നിന്ന് രക്ഷനേടാന്‍ സണ്‍സ്‌ക്രീന്‍ തന്നെ വേണമെന്നില്ല; ഈ ഭക്ഷണങ്ങള്‍ക്കുണ്ട് സൂപ്പര്‍ പവര്‍!
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ നമ്മള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് വെയിലില്‍ നിന്നുള്ള സംരക്ഷണമാണ്. വെയിലത്ത് ഇറങ്ങുമ്പോള്‍ അത് ഉണ്ടാക്കുന്ന 'ടാനിനെ' കുറിച്ചുള്ള ആശങ്കയാണ് എല്ലാവരിലും പ്രതിഫലിക്കുക. ഈ സാഹചര്യത്തില്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുക സണ്‍സ്‌ക്രീന്‍ ആണ്. കത്തുന്ന ചൂടില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ നല്ലൊരു ലോഷന്‍ അല്ലെങ്കില്‍ ജെല്‍ വേണം.
എന്നാല്‍ ഈ പ്രശ്‌നത്തിന് എല്ലായ്‌പ്പോഴും സണ്‍സ്‌ക്രീന്‍ മാത്രമെ പരിഹാരമുള്ളൂ എന്ന് അര്‍ത്ഥമില്ല. കടുത്ത ചൂട് തടയാനും ചര്‍മ്മത്തെ അകത്ത് നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഈ ഭക്ഷണങ്ങള്‍ക്കായി നിങ്ങള്‍ ഒരുപാട് അലയേണ്ടതില്ല. ചൂടും സൂര്യകിരണങ്ങളും തടയാന്‍ നിങ്ങളുടെ ഭക്ഷണത്തിന് വലിയ പങ്കുണ്ട്.

വേനല്‍ക്കാലത്ത്, ഉയര്‍ന്ന ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, മാംഗനീസ് എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് നഷ്ടപ്പെട്ട ദ്രാവകവും പോഷകങ്ങളും വീണ്ടും നിറയ്ക്കുന്നു. കൂടാതെ, ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണങ്ങള്‍ ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു. ഇത് സൂര്യന്റെ വികിരണത്തെ കൂടുതല്‍ പ്രതിരോധിക്കുന്നു.
ഇത് ടാനിംഗും ചൂടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും തടയുന്നു. നാരങ്ങവെള്ളം കുടിക്കുന്നത് പുറത്തെ കൊടും ചൂടിനെ അതിജീവിച്ച് തല്‍ക്ഷണം തണുക്കാന്‍ നമ്മെ സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളെ അകറ്റാന്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ഇത് നമ്മെ കൂടുതല്‍ സംരക്ഷിക്കുന്നു.
തൈര്, ലസി, ചാസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ സഹായിക്കുകയും ദോഷകരമായ സൂര്യരശ്മികളില്‍ നിന്ന് ചര്‍മ്മത്തെ കൂടുതല്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ചുളിവുകളും നേര്‍ത്ത വരകളും തടയാന്‍ സഹായിക്കുന്നു. ഭാരം കുറയ്ക്കുന്നതിനോ ദഹനം വര്‍ധിപ്പിക്കുന്നതിനോ വേണ്ടി നമ്മള്‍ പൊതുവെ ഗ്രീന്‍ ടീ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇത് ചര്‍മ്മസംരക്ഷണത്തിനും നിങ്ങളെ സഹായിക്കുന്നു എന്ന് അറിയാമോ. ഇതിലെ പോളിഫെനോള്‍ ആന്റിഓക്സിഡന്റുകള്‍ ടാന്‍ തടയാന്‍ സഹായിക്കുന്നു. സൂര്യാഘാതത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയാന്‍ ഇത് സഹായിക്കുന്നു. തക്കാളിയും നിങ്ങള്‍ക്ക് സണ്‍സ്‌ക്രീന്റെ ഫലം തരുന്ന പച്ചക്കറിയാണ്. തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അള്‍ട്രായവയലറ്റ് റേഡിയേഷനുകളെ ആഗിരണം ചെയ്യുകയും സൂര്യതാപം തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications