പൂവിതൾ പോലെയുള്ള പാദങ്ങൾ വേണോ; വിണ്ടുകീറൽ പരിഹരിക്കാൻ വാഴപ്പഴം മതി
മുഖത്തിന്റെ സൗന്ദര്യവും ചർമ്മത്തിന്റെ സൗന്ദര്യവും മാത്രം നോക്കിയാൽ പോരാല്ലോ, കാൽപാദത്തിന്റെ സൗന്ദര്യം കൂടി നോക്കേണ്ടേ. പറഞ്ഞുകേട്ടിട്ടില്ലേ ഒരാളുടെ മുഖത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല സൗന്ദര്യം പാദങ്ങൾ നോക്കിയാലും അറിയാമെന്ന്. അതെ ,മുഖത്ത് മുഖക്കുരു ഉണ്ടാക്കുന്ന ശല്യം പോലെ തന്നെ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കാൽപാദങ്ങളിലെ വിണ്ടുകീറൽ. കാണുമ്പോൾ തന്നെ വല്ലാത്തൊരു കോലമായിരിക്കും.
പൊണ്ണത്തടി, ചെരുപ്പുകൾ ശരിയായി ഉപയോഗിക്കാത്തത്, ഒരുപാട് സമയം നിൽക്കുന്നത്, വരണ്ട ചർമ്മം, ശരിയായ പരിചരണത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം എന്നിവ പാദങ്ങൾ പാെട്ടാൻ കാരണം ആകും. ഇതിനുള്ള പരിഹരാം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. വിശദമായി അറിയാം.

നല്ല മിനുസമുള്ള വിണ്ടുകീറാത്ത കാൽപാദം ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങൾ ഈ വിണ്ടുകീറൽ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുകയാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ.
1. വാഴപ്പഴം: വിറ്റാമിൻ എ, ബി6 എന്നിവ ഉൾപ്പെടുന്ന വാഴപ്പഴത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. പാദങ്ങൾ ഈർപ്പമുള്ളതാക്കുകയും ചർമ്മം വരണ്ട് പോകുന്നത് തടയുകയും ചെയ്യുന്നു. പ്രകൃതിദത്ത മോയ്ചറൈസറായി പഴത്തെ ഉപയോഗിക്കാം.
രണ്ട് വാഴപ്പഴമാണ് ഇത് ഉണ്ടാക്കാൻ ആവശ്യം. രണ്ട് പഴുത്ത ഏത്തപ്പഴം മിനുസമാർന്ന പേസ്റ്റ് ആക്കുക. പഴുക്കാത്ത വാഴപ്പഴം എടുക്കരുത്. അതിലെ ആസിഡ് ചർമ്മത്തിന് നല്ലതല്ല. കാൽവിരലിന്റെ നഖങ്ങളിലും വശങ്ങളിലുമൊക്കെ ഈ പേസ്റ്റ് പുരട്ടുക. 20 മിനിറ്റ് അങ്ങനെ വെയ്ക്കാം. എന്നിട്ട് നിങ്ങളുടെ പാദങ്ങൾ വെള്ളത്തിൽ കഴുകുക. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച ചെയ്താൽ ഫലം ലഭിക്കും.
2. തേൻ
വിണ്ടുകീറിയ പാദങ്ങൾ സുഖപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത ആൻറിസെപ്റ്റിക്ക് ആയിട്ടാണ് തേൻ കണക്കാക്കപ്പെടുന്നത്. ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചർമ്മം വരണ്ടുപോകുന്നത് തടയുകയും ചെയ്യുന്ന ഹ്യുമെക്റ്റന്റെ കൂടിയാണ് തേൻ. തേൻ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും,
ഒരു കപ്പ് തേനാണ് ആവശ്യം. ചെറു ചൂടുവെള്ളവും വേണം. ചൂടുവെള്ളത്തിൽ ഒരു കപ്പ് തേൻ കലർത്തുക. പാദങ്ങൾ വൃത്തിയാക്കി ഈ മിശ്രിതം 20 മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം കഴുകാം. ഉറങ്ങുന്നതിന് മുമ്പ് ഇത് ചെയ്യാം












Click it and Unblock the Notifications