കരിവാളിപ്പൊക്കെ മാറി മുഖം തുടിതുടിക്കും! ഗ്രീൻ ടീയ്ക്കൊപ്പം ഈ ചേരുവകൾ ചേർത്ത് തയ്യാറാക്കാം ബ്യൂട്ടി ടീ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒക്കെ പ്രാധാന്യം കൊടുക്കാത്തവർ കുറവായിരിക്കും. കണ്ണാടിയിൽ നോക്കുന്ന സമയത്ത് തെളിച്ചമില്ലാത്ത, കുരുവും പാടുമൊക്കെയുള്ള മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നാറില്ലേ. ബ്യൂട്ടിപാർലറിൽ പോയി പലതരം ഫേഷ്യലൊക്കെ ചെയ്ത് മുഖത്തിന് തിളക്കം വരുത്താം.
പക്ഷേ അതിനൊക്കെ ഒരുപാട് പണം ചെലവാക്കണം, ഇടയ്ക്കിടെ ചെയ്ത് കൊണ്ടിരിക്കണം. അത് മാത്രമല്ല സ്വാഭാവികമായി ഒരു വെളിച്ചവും തുടിപ്പുമൊന്നും ഉണ്ടാവുകയുമില്ല. എന്നാൽ നമ്മുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ നമ്മുടെ ചർമത്തെ സംരക്ഷിക്കാൻ ചില കാര്യങ്ങൾ നമുക്കും ചെയ്യാം. അത്തരത്തിൽ ഒരു കാര്യമാണ് ഇനി പറയാൻ പോകുന്നത്. ഒരു ബ്യൂട്ടി ചായയെ കുറിച്ച്. വിശദമായി അറിയാം..

ആദ്യം ഗ്രീൻ ടീ തയ്യാറാക്കാം ഗ്രീൻ ടീയുടെ ആരോഗ്യ ഗുണം നിങ്ങൾക്ക് അറിയാമല്ലോ. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ ആന്റി ഓക്‌സിഡന്റുകൾ ഗ്രീൻടീയിൽ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ഈ ചായയുടെ പ്രധാന ഘടകം ഗ്രീൻ ടീയാണ്.
മഞ്ഞൾപ്പൊടി: കുറച്ച് മഞ്ഞൾപ്പൊടി ചേർക്കം. മഞ്ഞളിന്റെ ആന്ററി ഇൻഫ്‌ലമേറ്ററി ഗുണം നല്ല തെളിച്ചമുള്ള ആരോഗ്യമുള്ള ചർമം സ്വന്തമാക്കാമൻ സഹായതകമാണ്
കറുവപ്പട്ട: ചായയുടെ രുചി കൂട്ടാൻ സഹായിക്കും. മാത്രവുമല്ല നല്ല തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ഇത് സഹായിക്കും. ചർമ്മത്തിന്റെ കരിവാളിപ്പ് മാറാൻ സഹായകമാണ്.
ഏലയ്ക്ക: ഏലയ്ക്ക ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. അതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന്റെ ഇലാസ്തികതയ്ക്ക് നല്ലതാണ്.
ഇഞ്ചി: വിഷാംശങ്ങളെ പുറന്തള്ളാൻ ഇഞ്ചിക്ക് സാധിക്കും. ചായയിൽ ഇഞ്ചി ചേർക്കുന്നത്. ചർമ്മത്തിന് യുവത്വം തോന്നാനും തുടിപ്പ് തോന്നാനും സഹായിക്കും.
പെരുംജീരകം; പെരുംജീരകം ദഹനത്തിന് നല്ലതാണ്. ഇത് നിങ്ങൾ ഈ ചായയിൽ ചേർക്കുമ്പോൾ നല്ല തെളിഞ്ഞതും തുടിപ്പുള്ളതുമായ ചർമ്മം ലഭിക്കാൻ സഹായിക്കും
തേൻ: മധുരത്തിന് വേണ്ടി തേൻ ചേർക്കാം. തേനിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
പാൽ അല്ലെങ്കിൽ ബദാം പാൽ: പാലോ ബദാം പാലോ നിങ്ങൾക്ക് ഉപയോഗിക്കാം. പാൽ ചർമ്മത്തിന് പോഷണം നൽകും
പനിനീരിന്റെ ഇതൾ: പനിനീരിന്റെ ഇതൾ ചേർക്കാവുന്നതാണ്. എന്നും ഈ ബ്യൂട്ടി ചായ കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും. ഇതൊരു ആന്റി ഓക്‌സഡന്റ് പാനീയമായിരിക്കും


Click it and Unblock the Notifications