Get Updates
Get notified of breaking news, exclusive insights, and must-see stories!

തിളങ്ങുന്ന ചർമ്മം വേണോ? വീട്ടിൽ സിംപിളായി ഉണ്ടാക്കാം ഫേസ്പാക്ക്; ഈ ചേരുവകൾ മാത്രം മതി

തിളങ്ങുന്ന ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. അതിനുവേണ്ടിയുള്ള ഒരു ഫേസ്പാക്കാണ് പറയുന്നത്. തിളക്കം ഉള്ള ചർമ്മം നേടാൻ ഇത് നിങ്ങൾക്ക് സഹായകമാകും. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളും, രക്തചംക്രമണം പ്രോത്സാഹിപ്പിക്കും, ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യും. ചെറുപയർ, മഞ്ഞൾ, പരിപ്പ് തുടങ്ങിയ ചേരുവകൾ കൊണ്ടാണ് ഈ ഫേസ്പാക്ക് തയ്യാറാക്കുന്നത്. ഇത് എക്‌സ്‌ഫോളിയേഷൻ ഏജൻ്റുകളായി പ്രവർത്തിക്കും.

ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുകയും സുഷിരങ്ങൾ അടയാതിരിക്കാനും ചർമ്മത്തിന് തുല്യമായ നിറം നൽകാനും അവ സഹായിക്കുന്നു. മുഖക്കുരു പാടുകൾ, പാടുകൾ, പിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കുന്നത് മുതൽ സൂര്യാഘാതവും മറ്റ് ചർമ്മത്തിലെ പ്രശ്നങ്ങൾ തടയുന്നതിന് വരെ സഹായകമാണ്.

facepack

ചർമ്മത്തിന് തിളക്കം: ചർമ്മത്തിന് തിളക്കം നൽകാൻ ഈ ഫേസ്പാക്ക് സഹായിക്കും. കാരണം ഇതിലെ മഞ്ഞൾ‌ ഉൾപ്പെടെയുള്ള ചേരുവകൾ ചർമ്മത്തിന് ഏറെ ​ഗുണം ചെയ്യും.

ചർമ്മത്തിലെ അഴുക്ക് കളയും: ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് അഴുക്ക് ഇല്ലാതാക്കാനും നല്ല തിളക്കമുള്ള തെളിഞ്ഞ ചർമ്മം നൽകാനും സഹായിക്കുന്ന പ്രകൃതിദത്ത ക്ലെൻസറായി ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാം.

മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു: മുഖക്കുരു സാധ്യതതയുള്ള ചർമ്മമാണ് നിങ്ങളുടേതെങ്കിൽ ഈ ഫേസ്ബാക്ക് നിങ്ങൾക്ക് ഉപയോ​ഗിക്കാം. കാരണം അവയുടെ ആന്റി ഫം​ഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവും പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.

ഫേസ് പാക്ക് തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങൾ: ചേരുവകൾ: കാൽ കപ്പ് പരിപ്പ്, കാൽ കപ്പ് ചെറുപയർ, കാൽ ഓട്സ്, കാൽ അരി, 2 ടേബിൾസ്പൂൺ എള്ള്, 10 ബദാം, 2 ടീസ്പൂൺ ചന്ദനപ്പൊടി, 1 ടീസ്പൂൺ മഞ്ഞൾ, 2 ടീസ്പൂൺ തൈരും 1 ടീസ്പൂൺ തേനുമാണ് ആവശ്യം.

ഒരു പാൻ എടുത്ത് അതിലേക്ക് പരിപ്പ്, പയർ, അരി, ഓട്സ്, എള്ള്, ബദാം എന്നിവ ചേർക്കുക. ഈ ചേരുവകൾ ഡ്രൈ റോസ്റ്റ് ചെയ്യുക.
അതിന് ശേഷം മഞ്ഞളും ചന്ദനപ്പൊടിയും ചേർത്ത് എല്ലാ ചേരുവകളും നന്നായി പൊടിച്ചെടുക്കുക. ഇനി മറ്റൊരു പാത്രം എടുത്ത് അതിൽ പൊടി ഒഴിക്കുക. രണ്ട് സ്പൂൺ തൈരും ചേർക്കുക കുറച്ച് തേൻ ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. മുഖത്ത് തുല്യമായി പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകാം. ശേഷം മോയ്സ്ചറൈസർ പുരട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+