മല്ലി, റോസാപ്പൂവിന്റെ ഇതൾ, കറിവേപ്പില; ചർമ്മം തിളങ്ങാൻ ഈ പാനീയം മതി; വീട്ടിൽ ഉണ്ടാക്കാം
നിങ്ങൾ രാവിലെ ഉറക്കം ഉണരുമ്പോൾ മുഖത്ത് നിറയെ ചുവന്ന കുരുക്കളാണെന്ന് ഒന്ന് വിചാരിച്ച് നോക്കൂ. എന്തായിരിക്കും അവസ്ഥ. ഇത് സാധാരണയായി സംഭവിക്കുന്ന ഒന്നാണ് പെട്ടെന്നായിരിക്കും മുഖക്കുരു വരിക. മുഖക്കുരു എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. പല ക്രീമുകളും വാരി തേച്ച് കാണും, മരുന്ന് കഴിച്ചുകാണും. ചിലപ്പോൾ ഈ ക്രീമുകൾ കൊണ്ടൊന്നും മുഖക്കുരു മാറില്ല. അപ്പോഴാണ് നിങ്ങൾ ഭക്ഷണത്തെ കുറിച്ച് ചിന്തിക്കേണ്ടത്.
മുഖക്കുരു മാറാൻ സഹായിക്കുന്ന ഒരു പാനീയത്തെക്കുരിച്ചാണ് ഇനി പറയുന്നത്. ചർമ്മ സംരക്ഷണ ഈ പാനീയം ഒന്ന് ചേർത്ത് നോക്കൂ. വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാം. കൊളാജനും വിറ്റാമിൻ എയും അടങ്ങിയ പാനീയം തെളിഞ്ഞ ചർമ്മം ലഭിക്കാൻ സഹായകമാകും.

മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്ന ഈ പാനീയത്തിൽ മൂന്ന് ചേരുവകളാണ് അടങ്ങിയിരിക്കുന്നത്. മല്ലി വിത്തുകൾ, റോസ് ഇതളുകൾ, കറിവേപ്പില. എങ്ങനയാണ് ഇവ മുഖക്കുരുവിനെ ഇല്ലാതാക്കുന്നതെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും വിശദമായി അറിയാം..
മുഖക്കുരു തടയാൻ റോസ് ഇതളുകളുടെ ഗുണങ്ങൾ: സുഗന്ധം കൂടാതെ , ചർമ്മത്തിന് ആരോഗ്യകരമായ ഗുണങ്ങൾക്കും റോസാപ്പൂവ് അറിയപ്പെടുന്നു. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യ ശരീരത്തിൽ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ചർമ്മത്തെ മൃദമാക്കനും സഹായകമാണ്.
മുഖക്കുരു തടയാൻ മല്ലി വിത്തിന്റെ ഗുണങ്ങൾ: മല്ലിയിലയിൽ ആന്റി ഓക്സിഡന്റുകളും ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നേർത്ത വരകളും പിഗ്മെന്റേഷനും കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ജലാംശം നിലനിർത്താനും തിളങ്ങാനും ഇത് സഹായകമാണ്.
മുഖക്കുരു തടയാൻ കറിവേപ്പിലയുടെ ഗുണങ്ങൾ: കറിവേപ്പിലയിൽ ആന്റി - മൈക്രോ ബയൽ ഗുണങ്ങളും വിറ്റാമിനുകളായ എയുപം സിയും അടങ്ങിയിട്ടുണ്ട്. ഈ ചേരുവകളെല്ലാം ചേർന്ന് ചുളിവുകൾ തടുന്നതിനും കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നതിനും വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. - സ്വതന്ത്ര ചർമ്മം.
മുഖക്കുരു തടയാൻ 3 ചേരുവയുള്ള പാനീയം എങ്ങനെ ഉണ്ടാക്കാം: ആദ്യമായി ചെയ്യേണ്ടത്. എല്ലാ ചേരുവകളും ഒരുമിച്ച് വെള്ളത്തോടൊപ്പം തിളപ്പിച്ച് ഒരു ഗ്ലാസിലേക്ക് മാറ്റണം. മുഖക്കുരു രഹിത ചർമ്മ ആസ്വദിക്കാൻ ദിവസവും ഇത് കുടിക്കുക.












Click it and Unblock the Notifications