Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരിങ്ങയിലയും തേനും ഓട്സും ചേർത്തൊരു മിക്സ്; മുഖം തിളങ്ങും; വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ ഫേസ് മാസ്ക്

നല്ല തിളങ്ങുന്ന മുഖം ആരാണ് ആ​ഗ്രഹിക്കാത്തത്. പല വഴികളും പരീക്ഷിച്ചും കാണും. ബ്യൂട്ടിപാർലറുകളിൽ പോയാൽ മുഖം തിളങ്ങുകയൊക്കെ ചെയ്യുമായിരിക്കാം. പക്ഷേ അതിനൊരു സ്വാഭാവികത ഉണ്ടാവില്ല. നല്ല തിളക്കമുള്ള ആരോ​ഗ്യമുള്ള ചർമ്മം ലഭിക്കാൻ നമ്മുടെ വീട്ടിൽ തന്നെ ചില വഴികളുണ്ട്.

അതെ, നിങ്ങൾ മനസ്സുവെച്ചാൽ വീട്ടിലിരുന്ന് തന്നെ ആരോ​ഗ്യമുള്ള, തിളക്കമുള്ള ചർമ്മം നേടാം. എങ്ങനെയാണെന്നോ.. വിശദമായി തന്നെ അറിയാം. മുരിങ്ങ എല്ലാവരുടേയും വീട്ടിൽ ഉള്ള ഒന്നാണല്ലോ. മുരിങ്ങക്കായ ആയാലും ഇലയായാലും ഏറെ ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ട്.

Skin Care

എന്നാൽ എങ്ങനെയാണ് ഇത് നമ്മുടെ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് സഹായകമാവുന്നതെന്ന് അറിയാമോ? മുരിങ്ങ ഉപയോ​ഗിക്കേണ്ടത് പോലെ ഉപയോ​ഗിച്ചാൽ നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. ഒന്നൊന്നുമല്ല ​ഗുണം, അതിനാൽ നിങ്ങൾ ചർമ്മ സംരക്ഷണ ദിനചര്യയിൽ മുരിങ്ങയെ ഉൾപ്പെടുത്താവുന്നതാണ്. മുരിങ്ങ നിങ്ങളുടെ ചർമത്തിന് തിളക്കം കൂട്ടന്നതിന് സഹായിക്കും.

എങ്ങനെയാണ് മുരിങ്ങ ഉപയോ​ഗിക്കേണ്ടത് എന്ന് നോക്കാം..

മുരിങ്ങ - തേൻ മാസ്ക്: ഈ ഫേസ് മാസ്ക് ഉണ്ടാക്കാനായി തേനും മുരിങ്ങയുമാണ് ആവശ്യം. ഒരു ടേബിൾ സ്പൂൺ മുരിങ്ങിയില പൊടിയും രണ്ട് ടേബിൾ സ്പൂൺ തേനു ചേർത്ത് നന്നായി യോജിപ്പിക്കുക. വളരെ പതുക്കെ മുഖത്ത് പുരട്ടാം.

മുരിങ്ങ ഓയിൽ സെറം: അത് പോലെ തന്നെ മുരിങ്ങ ഓയിൽ സെറം ചർമ്മത്തെ മൃദുലമാക്കും. ഇത് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

മുരിങ്ങ പൊടിയും ഓട്‌സും ചേർത്ത് തയ്യാറാക്കിയ സ്‌ക്രബ്ബ്: ഒരു ടേബിൾ സ്പൂൺ മുരിങ്ങ പൊടി രണ്ട ടേബിൾ സ്പൂൺ ഓട്‌സ്, ഒരു ടേബിൾ സ്പൂൺ തേൻ, ഇവ നന്നായി മിക്‌സ് ചെയ്യണം. ശേഷം മുഖത്ത് തേയ്ക്കാം.

മുരിങ്ങ - ബട്ടർ ഫ്രൂട്ട് മാസ്ക്: മുരിങ്ങ പൊടിയും നന്നായി ചതച്ച ബട്ടർ ഫ്രൂട്ടും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കാം. ഇത് മുഖത്ത് തേച്ചുകൊടുക്കാം. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

അത് പോലെ തന്നെ മുരിങ്ങയുടെ വിവിധ എണ്ണകൾ നമുക്ക് മുഖത്ത് തേയ്ക്കാൻ ഉപയോ​ഗിക്കാവുന്നതാണ്. പൂർണമായും മുരിങ്ങ കൊണ്ട് തയ്യാറാക്കിയ ഫേസ് ഓയിലോ അല്ലെങ്കിൽ മുരിങ്ങയുടെ സത്ത് അടങ്ങിയിട്ടുള്ള ഫേസ് ഓയിലോ നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന് നല്ലതാണ്. ചർമ്മത്തിന് പെട്ടെന്ന് പ്രായം തോന്നുകയുമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+