ചർമ്മം തിളങ്ങാൻ ഇനി ക്രീം വേണ്ട; സൗന്ദര്യത്തിനും ആരോഗ്യത്തിനും ഈ സൂപ്പ് മതി; തയ്യാറാക്കാം ഇങ്ങനെ
ആരാണ് തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തത് അല്ലേ? പുറത്തൊക്കെ പോകുമ്പോൾ മുഖം കരിവാളിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ ആത്മവിശ്വാസം കുറഞ്ഞുപോകും. പിന്നെ പല ടിപ്പുകൾ പരീക്ഷിക്കാൻ തുടങ്ങും, പല ക്രീമുകൾ തേച്ച് കൊടുക്കും.
എന്നാൽ ഇനി പറയാൻ പോകുന്നത് ക്രീമുകളെക്കുറിച്ചോ മാസ്ക്കുകളെ കുറിച്ചോ ഒന്നുമല്ല. നിങ്ങളുടെ ചർമ്മം തിളങ്ങാൻ സഹായിക്കുന്ന ഒരു സൂപ്പിനെക്കുറിച്ചാണ്.അതെ 10 സ്റ്റെപ്പുകളാണ് ഈ സൂപ്പ് ഉണ്ടാക്കാനായി നമ്മൾ പിന്തുടരേണ്ടത്. എങ്ങനെയാണ് ഈ സൂപ്പ് ഉണ്ടാക്കേണ്ടതെന്ന് നോക്കിയാലോ.

പോഷകഗുണങ്ങൾ ഉള്ള ചേരുവകൾ കൊണ്ട് ഉണ്ടാക്കുന്ന ഈ സൂപ്പ് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു. ഈ സൂപ്പ് നിങ്ങളുടെ സൗന്ദര്യസംരക്ഷണ ദിനചര്യയിൽ തീർച്ചയായും ഗുണം ചെയ്യുന്നതാണ്. ഇനി ഇവിടെ പങ്കുവെയ്ക്കുന്നത് ഈ സൂപ്പ് തയ്യാറാക്കനുള്ള 10 സ്റ്റെപ്പ് റെസിപ്പിയാണ്.
ബീഫിന്റെ എല്ലാണ് ഈ സൂപ്പിന്റെ പ്രധാനപ്പെട്ട ചേരുവ ഇതിൽ ധാരാളം കൊളാജിനും ഇത് ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും ചർമ്മത്തിൽ ജലാംശം നൽകാനും ഏറെ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികൾ ആണ് മറ്റൊരു ചേരുവ. ഇത് വിറ്റാമിൻ എ, സി എന്നിവ ധാരാളം നൽകും. ഇത് ചർമ്മത്തിന് ഗുണം ചെയ്യും.
കാരറ്റ് ആണ് മറ്റൊരു ചേരുവ, ഇതിൽ ബീറ്റ കരോറ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ നൽകും. ചർമ്മത്തിന് ആവശ്യമായ പോഷകം നൽകും. മധുരക്കിഴങ്ങാണ് പ്രധാനപ്പെട്ട മറ്റൊരു ചേരുവ. മധുരക്കിഴങ്ങിൽ ബീറ്റ കരോറ്റിൻ, വിറ്റാമിൻ സി, ഇ എന്നിവ ഉണ്ട്. ഇത് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും.
തക്കാളിയും ഈ സൂപ്പിൽ ചേർക്കണം.തക്കാളിയിൽ ലൈക്കോപീൻ ധാരാളം ഉണ്ട്, ഇത് ഒരു ആന്റി ഓക്‌സിഡന്റാണ്, ഇത് ചർമ്മത്തെ യുവി രശ്മളില്‍ നിന്നുള്ള കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. അതുപോലെ ചർമ്മത്തിന് തിളക്കം നൽകും. ചുവന്ന കാപ്‌സിക്കം ആണ് മറ്റൊരു ചേരുവ. ചുവന്ന കാപ്‌സിക്കത്തിൽ ധാരളം വിറ്റാമിൻ സി ഉണ്ട് ഇത് ചർമ്മത്തിന് പ്രായമാകുന്നത് വൈകിപ്പിക്കും.
മഞ്ഞളും സൂപ്പിൽ ചേർക്കണം. ഇതിന് ആന്റിഇൻഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. വെളുത്തുള്ളിയാണ് മറ്റൊരു ചേരുവ. വെളുത്തുള്ളിയിൽ അലിസിൻ ഉണ്ട്, ഇതിന് ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്‌ളമേറ്ററി സ്വഭാവം ആണ്. നല്ല ക്ലിയർ ചർമ്മത്തിന് ഇത് സഹായകമാണ്.
ഇഞ്ചിയും ചേർക്കണം. ഇഞ്ചിക്ക് ആന്റി ഓക്‌സിഡന്റ് ആന്റി ഇൻഫ്‌ളമേറ്ററി ഗുണമാണ്. ഇത് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും. ചെറുനാരങ്ങ, സൂപ്പിൽ ചെറുനാരങ്ങ ചേർക്കണം. ഇതിൽ വിറ്റാമിൻ സി ഉണ്ട് ഇത് ചർമ്മത്തിന് തിളക്കം നൽകും












Click it and Unblock the Notifications