Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനുസമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ​ഗ്രീൻടീ ഓയിൽ; വീട്ടിൽ ഉണ്ടാക്കാം ഇങ്ങനെ

ആരാണ് തിളങ്ങുന്നതും നല്ല ആരോ​ഗ്യമുള്ളതുമായ ചർമ്മം ആ​ഗ്രഹിക്കാത്തത്. കൈമുട്ടിലേയും കാൽമുട്ടിലേയും വരണ്ട പാടുകൾ മാറ്റാനും ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കുന്ന ഒരു എണ്ണയെക്കുറിച്ചാണ് ഇനി പറയുന്നത്. ​ഗ്രീൻ ടീയാണ് ഈ എണ്ണയ്ക്ക് ആവശ്യമായ പ്രധാന ചേരുവ.

ആവശ്യമായ ചേരുവകൾ‌:

​ഗ്രീൻ ടീ ( ഇലകൾ അല്ലെങ്കിൽ ടീ ബാ​ഗുകൾ)
ബദാം എണ്ണം
വിറ്റാമിൻ ഇ എണ്ണ
നിങ്ങൾക്ക് ഇഷ്ടമുള്ള എസൻഷ്യൽ ഓയിലുകൾ: നാരങ്ങ, കുരുമുളക്, ടീ ട്രീ ഓയിൽ എന്നിവ ഉപയോ​ഗിക്കാം

face

എങ്ങനെയാണ് തയ്യാറാക്കേണ്ടത്:

ബദാം എണ്ണയിൽ ​ഗ്രീൻ ടീ തിളപ്പിക്കുക, അല്ലെങ്കിൽ ​ഗ്രീൻ ടീ ബാ​ഗുകൾ അൽപ്പം ബദാം എണ്ണയിൽ മുക്കി ഒരു രാത്രി മുഴുവൻ വെയ്ക്കാം. നിങ്ങൾ ​ഗ്രീൻ ടീ തിളപ്പിക്കുകയാണെങ്കിൽ അത് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.

കുറച്ച് വിറ്റാമിൻ ഇ ക്യാപ്സ്യൂളുകൾ ചേർക്കുക. 100 ശതമാനം ശുദ്ധമായ ബദാം ഓയിൽ സത്ത് ഉപയോ​ഗിച്ച് വിറ്റാമിൻ ഇ ക്യാപ്സൂൾ ഒഴിവാക്കാം, അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോ​ഗിക്കാം. അല്ലെങ്കിൽ പൂർണമായും ഒഴിവാക്കാം.
എല്ലാം നന്നായി കലർത്തി ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാം.

ഉപയോ​ഗിക്കേണ്ടത്:

നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ തുറക്കാൻ ചെറു ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. കുറച്ച് എണ്ണയെടുത്ത് മുഖത്തും കഴുത്തിലും രണ്ട് മിനിറ്റ് എണ്ണ പുരട്ടി എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്യുക. രക്തയോട്ടം വർധിപ്പിക്കാൻ വൃത്താകൃതിയിൽ തേയ്ക്കാം.
അല്ലെങ്കിൽ ചെറിയ തുണി ചെറു ചൂട് വെള്ളത്തിൽ മുക്കി മുഖത്ത് വെയ്ക്കാം. അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എണ്ണ 5 മിനിറ്റ് നേരം ആവി കൊള്ളിക്കാം.

ഗ്രീൻ ടീയുടെ ​ഗുണങ്ങൾ:

ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും മുഖത്തിന് മൃദുലതയും തിളക്കവും നൽകാൻ സഹായിക്കും. ഇത് മുഖക്കുരു കുറയ്ക്കുകയും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കുകയും സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു.
ഇത് ഒരു സ്കിൻ ടോണറിന് സമാനമായി പ്രവർത്തിക്കുകയും മുഖ ചർമ്മത്തിന്റെ തിളക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.

കണ്ണിന് താഴെയുള്ള വൃത്തങ്ങളും വീർക്കലും പരിഹരിക്കും. അതേ സമയം ഈ എണ്ണ ഉപയോ​ഗിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിന് ശേഷം മാത്രം ഉപയോ​ഗിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+