Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളി മുതൽ മഞ്ഞൾ വരെ; മുഖത്തിന് പ്രായം കണ്ടുതുടങ്ങിയെങ്കിൽ, വേ​ഗം കഴിച്ച് തുടങ്ങിക്കോളൂ

ചർമ്മ സംരക്ഷണത്തിന്റെ കാര്യം പറയുമ്പോൾ ആദ്യം സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളെക്കുറിച്ചാണ് നമ്മൾ ചിന്തിക്കുക. എന്നാൽ പോഷകാഹാര നിലവാരവും ഭക്ഷണ ശീലങ്ങളും നമ്മുടെ ചർമ്മ സംരക്ഷണത്തിന് സഹായിക്കും. നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യം ഉയർത്താനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ഈ 5 ഭക്ഷണ സാധനങ്ങൾ സഹായകമാകും. പരിപ്പ് ,പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.

1. തക്കാളി: തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ആന്റി - ഏജിം​ഗ് ആന്റി ഓക്സിഡന്റായ ഇത് പാകം ചെയ്യുമ്പോൾ നന്നായി ആ​ഗിരണം ചെയ്യപ്പെടും. തക്കാളി സൂപ്പ് പോലെ പാകം ചെയ്ത രൂപത്തിൽ തക്കാളി കഴിക്കുന്നതാണ് ​ഗുണം ചെയ്യുക. ചുവന്ന കാരറ്റ്, തണ്ണിമത്തൻ, പപ്പായ എന്നിവയും ലൈക്കോപീൻ ഉള്ള ഭക്ഷണ സാധനങ്ങളാണ്.

turmeric

2. ഓട്‌സ് ഓട്‌സ്: ഓട്സിൽ ധാരാളം നാര് അടങ്ങിയിട്ടുണ്ട്. സെമിക് ഇൻഡക്‌സിൽ വളരെ കുറവാണ്. മുഖക്കുരുവിന് സാധ്യതയുള്ള ചർമ്മമുള്ളവർക്ക് ഓട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും. എന്നാൽ ഓട്സിൽ കൂടുതൽ പഞ്ചസാര ചേർക്കാൻ പാടില്ല. കാരണം ഇത് മുഖക്കുരു വർദ്ധിക്കാൻ കാരണം ആകും.

3. നിലക്കടല: കൊളാജൻ ഉണ്ടാകാൻ സഹായിക്കുന്ന ഒരു അമിനോ ആസിഡായ ലൈസിൻ ഇതിലുണ്ട്. കൊളാജൻ ചർമ്മത്തിന് ശക്തിയും ഇലാസ്തികതയും നൽകുന്നത്. നിലക്കടല ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

4. ചീര: ചീരയിൽ സിങ്ക് ഉണ്ട്. മുഖക്കുരു ഇല്ലാതാക്കാൻ ഇത് സഹായിക്കും. കൂടാതെ മുഖത്ത് പ്രായം തോന്നിക്കില്ല. ചർമ്മത്തിൻ്റെ നിറം തുല്യമാക്കുകയും ചെയ്യും. ഇതിൽ സിയാക്സാന്തിൻ ഉണ്ട്. സിയാക്സാന്തിൻ കണ്ണിൻ്റെ ആരോഗ്യത്തിനും നല്ലതാണ്. കാലെ, ബ്രോക്കോളി, കടല, ചീര എന്നിവയിലും സീയാക്സാന്തിൻ ഉണ്ട്.

5. മഞ്ഞൾ: നല്ല ചർമ്മ ആരോഗ്യത്തിന് മഞ്ഞൾ സഹായകമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഇത് ചേർക്കുക. മഞ്ഞളിൽ കുർക്കുമിൻ ഉണ്ട്. കുർക്കുമിൻ ഫ്രീ ഫാഡിക്കലുകളെ ചെറുക്കുന്നു.

മുഖത്തിന് നല്ല തിളക്കം ലഭിക്കും .ഫ്രീ റാഡിക്കലുകളുടെ എണ്ണം കൂടുന്തോറും ചർമ്മത്തിന് പ്രായം കൂടും. മഞ്ഞൾ ഇതിനെ ഇല്ലാതാക്കും. നല്ല തിളക്കം ഉള്ളതും യുവത്വമുള്ളതുമായ ചർമ്മം ലഭിക്കും. മുഖക്കുരു ഇല്ലാതാക്കനും സഹായകമാണ്. മുകളിൽ പറഞ്ഞ അഞ്ച് ഭക്ഷണ സാധനങ്ങൾ നിങ്ങളുടെ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+