പാലും കാപ്പിപ്പൊടിയും തേനും ചന്ദനവും, തീർന്നില്ല; മുഖം തിളങ്ങാൻ വീട്ടിലുണ്ടാക്കാം ഫേസ് പാക്കുകൾ
ചർമ്മ സംരക്ഷണത്തിന് വേണ്ടി പല വഴികൾ പരീക്ഷിക്കുന്നവരാകും നമ്മൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫേസ് പാക്കുകൾ. സാധാരണ ഫേസ്പാക്കുകൾ നമ്മൾ ബ്യൂട്ടിപാർലറിൽ പോയാണ് ചെയ്യാറുള്ളത്. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില ഫേസ് പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്.
നമുക്ക് അറിയാം തണുപ്പ് കാലത്ത് നമ്മുടെ ചർമ്മത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. ഈ സമയത്ത് നമ്മുടെ ചർമ്മം വരണ്ട് പോകാൻ സാധ്യത വളരെ കൂടുതലാണ്. അപ്പോൾ ഇനി പറയുന്ന ഫേസ്പാക്കുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

ഒലീവ് ഒലിവ് ഓയിലും കൊക്കോ ബട്ടറും: ഒരു ടീ സ്പൂൺ മെൽട്ട് ചെയ്ത കൊക്കോ ബട്ടർ കുറച്ച് ഒലിവ് ഓയിലുമായി നന്നായി കലർത്താം. ശേഷം ആ മിശ്രിതം വളരെ പതുക്കെ മുഖത്ത് തേച്ച് കൊടുക്കണം. കൊക്കോ ബട്ടറിൽ ഫാറ്റി ആസിഡ് ധാരാളമുണ്ട്.. അത് ചർമ്മ വരണ്ട് പോവാതെ സംരക്ഷിക്കും. ഒലീവ് ഓയലിൽ വിറ്റാമിൻ ഇയുണ്ട്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.
ബട്ടർ ഫ്രൂട്ടും തേനും: ഒരു പാത്രമെടുത്ത് പഴുത്ത ബട്ടർ ഫ്രൂട്ടും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. മുഖത്ത് 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ അങ്ങനെ തന്നെ വെയ്ക്കാം. ബട്ടർ ഫ്രൂട്ട് - തേൻ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന്റെ വരണ്ട അവസ്ഥ മാറ്റുക. ചർമ്മത്തിന് നല്ല ഉന്മേഷവും തിളക്കവും ലഭിക്കും.
ചന്ദനവും തേനും: രണ്ട് ടീസ്പൂൺ ചന്ദനവും ഒരു ടേബിൾ സ്പൂൺ തേനും നന്നായി മിക്‌സ് ചെയ്യുക. മുഖത്ത് തേച്ച് കൊടുക്കാം. ഇളം ചൂട് വെള്ളത്തിൽ കഴുകാം. ചന്ദനപ്പൊടിയും തേനും ചേർത്ത് തയ്യാറാക്കുന്ന ഈ ഫേസ് പാക്ക് നിങ്ങളുടെ ചർമ്മം മൃദുലമാക്കുകയും ഫ്രഷ്‌നസ്സ് നൽകുകയും ചെയ്യും.
പാലും കാപ്പിപ്പൊടിയും: രണ്ട് ടേബിൾ സ്പൂൺ പാലും ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടിയും നന്നായി യോജിപ്പിക്കുക. നല്ല മിനിസമാർന്ന ചർമ്മം ലഭിക്കാൻ ഇത് സഹായിക്കും. മുഖത്ത് വളരെ മൃദുലമായി വേണം ഈ പാക്ക് പ്രയോഗിക്കാൻ. കാപ്പിപ്പൊടി നിങ്ങളുെ ചർമ്മത്തിലെ കേട് വന്ന സെല്ലുകളെ നീക്കം ചെയ്യും. എക്‌സ്‌ഫോളിയേറ്റ് ചെയ്യുകയും ചെയ്യും.. പാലും കാപ്പിപ്പൊടിയും ചർമ്മത്തിൽ നിന്ന് അഴുക്ക് പൂർണമായും കളയാൻ സഹായിക്കും












Click it and Unblock the Notifications