ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ പാര്‍ലറില്‍ പോകേണ്ട; വീട്ടില്‍ തന്നെയുണ്ട് പരിഹാരം..!!
ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും പ്രാധാന്യം നമ്മള്‍ കൊടുക്കുന്നത് മുഖത്തിനായിരിക്കും. മുഖം നന്നായാല്‍ തന്നെ ആത്മവിശ്വാസത്തോടെ എല്ലായിടത്തും പോകാന്‍ സാധിക്കും എന്നാണ് പലരും പറയാറുള്ളത്. മുഖക്കുരു, ചുളിവുകള്‍ എന്നിവ പോലെ തന്നെ പലരേയും അലട്ടുന്ന ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. ഇത് മുഖത്തിന്റെ തിളക്കത്തെ ആകെ ബാധിക്കുന്നതിനാല്‍ പലരും പലവിധത്തിലുള്ള നുറുങ്ങുകള്‍ ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ പരീക്ഷിക്കാറുണ്ട്.
ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാന്‍ ഒരു ക്ലിനിക്കിലോ സലൂണിലോ പോകാം. എന്നാല്‍ പ്രകൃതിദത്തമായ മറ്റ് പലവഴികളും ഉണ്ട്. ബ്ലാക്ക്ഹെഡ്സ് ഓപ്പണ്‍ കോമഡോണുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു തരം മുഖക്കുരു ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു രോമകൂപം വികസിക്കപ്പെടുകയും അധിക എണ്ണയും നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളാല്‍ അടഞ്ഞുപോകുകയും ചെയ്യുമ്പോഴാണ് ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാകുന്നത്.

മുള്‍ട്ടാണി മിട്ടിയും ഓറഞ്ചു തൊലിയും നന്നായി യോജിപ്പിച്ച് ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള പ്രദേശത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. മൃദുവായി സ്‌ക്രബ് ചെയ്ത ശേഷം മുഖം വെള്ളത്തില്‍ കഴുകുക. മുള്‍ട്ടാണി മിട്ടി ചര്‍മ്മത്തിലെ അധിക എണ്ണയെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും കറുത്ത പാടുകള്‍ കുറയ്ക്കുകയും ചെയ്യും. മറ്റൊരു വഴി ബേക്കിംഗ് സോഡ ഉപയോഗിച്ചുള്ളതാണ്. ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഒരു പേസ്റ്റ് ഉണ്ടാക്കാം. നനഞ്ഞ ചര്‍മ്മത്തില്‍ ഈ പേസ്റ്റ് വെച്ച് മൃദുവായി മസാജ് ചെയ്യുക. കുറച്ച് മിനിറ്റ് ഇങ്ങനെ ചെയ്ത ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര നാരങ്ങയുടെ നീരില്‍ കലര്‍ത്തുക. പഞ്ചസാരയും ചെറുനാരങ്ങയും യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്ത് അഞ്ച് മുതല്‍ 10 മിനിറ്റ് വരെ വിടുക. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി നോക്കൂ. പപ്പായ, പാല്‍പ്പൊടി, ചെറുനാരങ്ങാനീര്, അരിപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക.
ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്യുക. തുടര്‍ന്ന് 5 മുതല്‍ 10 മിനിറ്റ് വരെ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. പപ്പായയില്‍ പപ്പെയ്ന്‍ പോലുള്ള പ്രകൃതിദത്ത എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെയും അധിക എണ്ണയെയും അലിയിക്കാന്‍ സഹായിക്കും. അടുത്തത്തായി ഒരു ടേബിള്‍ സ്പൂണ്‍ തേനും അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി ഇളക്കുക.
ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്തതിന് ശേഷം മുഖം കഴുകുന്നതിന് മുമ്പ് 10 മിനിറ്റ് വിടുക. തേനിന് സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കറുവപ്പട്ടയാകട്ടെ ചര്‍മ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതും ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും.












Click it and Unblock the Notifications