മേക്കപ്പ് റിമൂവര്‍ വാങ്ങി എന്തിന് വെറുതെ കാശ് കളയണം? വീട്ടില്‍ തന്നെയുണ്ടല്ലോ പരിഹാരം
ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ മേക്കപ്പ് പോലെ തന്നെ പ്രധാനമാണ് മേക്കപ്പ് റിമൂവറും അതിനാല്‍ തന്നെ പലതരത്തിലുള്ള മേക്കപ്പ് റിമൂവറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലു, ചര്‍മ്മസംരക്ഷണത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനുമുള്ള പ്രകൃതിദത്ത പരിഹാരങ്ങളായിരിക്കും ഭൂരിഭാഗം പേരും അന്വേഷിക്കുന്നത്. അപ്പോള്‍ പിന്നെ മേക്കപ്പ് റിമൂവര്‍ ആയും വീട്ടുവൈദ്യങ്ങളെ ആശ്രിയിച്ചു കൂടെ?
തീര്‍ച്ചയായും അതെ എന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരം. മേക്കപ്പ് റിമൂവറായി ഉപയോഗിക്കാന്‍ സാധിക്കുന്ന ചില വസ്തുക്കളെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇത് എളുപ്പത്തില്‍ ലഭ്യവും ഫലപ്രദവുമാണ് എന്നതിനൊപ്പം തന്നെ അവയ്ക്ക് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കാനും ഒന്നിലധികം വഴികളില്‍ പ്രയോജനം നല്‍കാനും കഴിയും. മാത്രമല്ല, വില കൂടിയ മേക്കപ്പ് റിമൂവര്‍ വാങ്ങി കാശ് കളയാതിരിക്കുകയും ചെയ്യാം.

പാല്‍
ലാക്റ്റിക് ആസിഡ് പാലിലെ ഒരു സജീവ ഘടകമാണ്. 2014 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് ഈ ആസിഡിന് നിങ്ങളുടെ ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ ആഴത്തില്‍ വൃത്തിയാക്കാനും അഴുക്ക്, പൊടി, മേക്കപ്പ് അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കാനും കഴിയും. വിറ്റാമിന്‍ എ, ഡി, ബി 12, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ മറ്റ് പോഷകങ്ങളുടെ സാന്നിധ്യം നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചുളിവുകള്‍ തടയുകയും ചെയ്യും.
നിങ്ങള്‍ ചെയ്യേണ്ടത് ഒരു കോട്ടണ്‍ പാഡ് / ബോള്‍ പാലില്‍ മുക്കി നിങ്ങളുടെ സാധാരണ ക്ലെന്‍സര്‍ ഉപയോഗിച്ച് മൃദുവായി മുഖം തുടയ്ക്കുക. പാല്‍ 10 മിനിറ്റ് മുഖത്ത് നില്‍ക്കട്ടെ. അവസാനം, ഫേസ് വാഷ് ഉപയോഗിച്ച് കഴുകാം. തുടര്‍ന്ന് മോയ്‌സ്ചറൈസര്‍ പുരട്ടുക.
വെളിച്ചെണ്ണ
അടിസ്ഥാനപരമായി വെളിച്ചെണ്ണയ്ക്ക് തന്മാത്രാ ഭാരവും വലിപ്പവും കുറവായതിനാല്‍ ചര്‍മ്മത്തിന്റെ പാളികളിലൂടെ തുളച്ചുകയറാനുള്ള കഴിവുണ്ട്. ഏഷ്യന്‍ പസഫിക് ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വെളിച്ചെണ്ണയില്‍ ലോറിക്, കാപ്രിക് ആസിഡ് തുടങ്ങിയ നിരവധി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്.
ഈ എണ്ണ ചര്‍മ്മത്തിലൂടെ തുളച്ചുകയറുമ്പോള്‍, ഇതിന് ബാക്ടീരിയകളെ നീക്കം ചെയ്യാനും നിങ്ങളുടെ ചര്‍മ്മത്തെ വൃത്തിയുള്ളതും മിനുസമാര്‍ന്നതും മൃദുലമാക്കാനും കഴിയും. നിങ്ങളുടെ സാധാരണ മേക്കപ്പ് ക്ലെന്‍സര്‍ ഉപയോഗിക്കുന്ന രീതിയില്‍ ഇത് ഉപയോഗിക്കുക. എന്നാല്‍ നിങ്ങളുടെ മുഖം വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് ഉറപ്പാക്കുക. അതുവഴി എണ്ണ കഴുകുകയും പിന്നീട് അഴുക്കും പൊടിയും ആകര്‍ഷിക്കുന്നത് തടയുകയും ചെയ്യുക.
കുക്കുമ്പര്‍ ജ്യൂസ്
കുക്കുമ്പര്‍ ജ്യൂസില്‍ മുക്കിയ കോട്ടണ്‍ പാഡ് ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും നന്നായി വൃത്തിയാക്കിയ ശേഷം സുഷിരങ്ങള്‍ ശക്തമാക്കുകയും ചെയ്യും എന്ന് ആഫ്രിക്കന്‍ ജേണല്‍ ഓഫ് ബയോടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.
തക്കാളി ജ്യൂസ്
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പുറംതള്ളാനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. തക്കാളിക്ക് ചുവന്ന നിറം നല്‍കുന്ന ലൈക്കോപീന്‍ ചര്‍മ്മത്തെ നന്നാക്കാനും ടാന്‍ നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ, ഇതിലെ ആന്റി-മൈക്രോബയല്‍ ഗുണങ്ങള്‍ക്ക് മുഖക്കുരു അകറ്റാനും കഴിയും. അതിനാല്‍, സ്വാഭാവിക മേക്കപ്പ് റിമൂവറായി തക്കാളി ജ്യൂസ് ഉപയോഗിക്കുന്നത് ഒരു മികച്ച ആശയമാണ്. എന്നാല്‍ നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമാണെങ്കില്‍ അത് ഒഴിവാക്കുക.












Click it and Unblock the Notifications