സ്ട്രോബറിയും നാരങ്ങനീരും ചേർത്തൊരു കൂട്ട്; മുഖം തിളങ്ങാൻ ഈ ഫേയ്സ് മാസ്ക്ക് മതി, തയ്യാറാക്കാം ഇങ്ങനെ
തിളങ്ങുന്ന ചർമ്മം ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരാണ്? മുഖക്കുരുവും പാടുമൊന്നുമില്ലാത്ത ചർമ്മമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി പറയുന്ന ഫേയ്സ് മാസ്ക് ഒന്ന് ഉപയോഗിച്ച് നോക്കൂ. സ്ട്രോബറിയാണ് പ്രധാന ചേരുവ. പലർക്കും സ്ട്രോബറി കഴിക്കാൻ ഇഷ്ടമായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ മുഖത്തിന് തിളക്കം നൽകാൻ സഹായിക്കുമെന്ന് അറിയാമോ? സ്ട്രോബെറി നിങ്ങളുടെ ചർമ്മത്തിൽ പുരട്ടുന്നത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കും.
സ്ട്രോബറിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയ്ട്ടുണ്ട് എന്ന് അറിയാമല്ലോ. മുഖക്കുരു ഇല്ലാതാക്കാൻ വാണിജ്യവപരമായി വിൽക്കുന്ന പല പ്രൊഡറ്റുകളിലും സ്ട്രോബറി അടങ്ങിയിട്ടുണ്ട്. ഇതിൽ സാലിസിലിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡിന്റെയും വിറ്റാമിൻ സിയുടെയും സമ്പന്നമായ ഉറവിടം കൂടിയാണിത്, ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സ്ട്രോബറി ഉപയോഗിച്ച് നിങ്ങൾ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഫേയ്സ് മാസ്ക്കുകൾ തയ്യാറാക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് അതെന്ന് നോക്കിയാലോ? സ്ട്രോബറിയും ചെറുനാരങ്ങയും ആണ് പ്രധാനമായും ഇതിന് വേണ്ടത്. വീട്ടിലുണ്ടാക്കുന്ന ഈ ഫേയ്സ് മാസ്കക് ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സാധിക്കും. നിങ്ങളുടെ ചർമ്മത്തെ ഫ്രഷാക്കും.
സ്ട്രോബെറി ആൻഡ് ലെമൺ ഫെയ്സ് മാസ്ക്:
നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഈ മാസ്ക്ക് നിങ്ങൾക്ക് ഫലപ്രദമാകും. നമുക്ക് അറിയാം സ്ട്രോബറിയിൽ സാലിസിലിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ആൽഫ ഹൈഡ്രോക്‌സിൽ ആസിഡുകൾ ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിലെ സുഷിരങ്ങളിൽ എണ്ണ (സെബം) ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കും. അങ്ങനെ മുഖക്കുരുവും കുറയ്ക്കും.
തയ്യാറാക്കേണ്ടത്: 3 സ്ട്രോബറി എടുത്ത് ഒരു ചെറിയ പാത്രത്തിൽ ഇട്ട് നന്നായി ഉടയ്ക്കാം. അതിന് ശേഷം പാത്രത്തിൽ ഒരു ടീ സ്പൂൺ നാരങ്ങ നീര് ചേർക്കുക. കട്ടിയുള്ള മിശ്രിതം ഉണ്ടാക്കാൻ രണ്ട് ചേരുവകളും നന്നായി ഇളക്കുക. ആവശ്യമുള്ള കട്ടിയിലെത്താൻ സ്ട്രോബറിയുടെ എണ്ണം കൂട്ടുകയും ചെയ്യാം.
മുഖത്തും കഴുത്തിലും ഫേയ്സ്മാസ്ക് തുല്യമായി പുരട്ടാം. ഇത് ഏകദേശം 30 മിനിറ്റ് വെയ്ക്കാം. അതിന് ശേഷം ചെറു ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ഉണങ്ങിയ ശേഷം ഒരു മോയ്ചറൈസർ പുരട്ടാം. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് മാസ്ക്ക് ഉപയോഗിക്കാം.












Click it and Unblock the Notifications