മുഖത്ത് ചുളിവുകൾ വീണുതുടങ്ങിയോ? തിളങ്ങുന്ന ചർമ്മത്തിന് കിടക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ചെയ്താൽ മതി!!
ആരോഗ്യമുള്ള ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. മുഖക്കുരു, കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ, മറ്റ് ചർമ്മസംരക്ഷണ പ്രശ്നങ്ങൾ എന്നിവ നമ്മൾ സാധാരാണയായി നേരിടുന്ന പ്രശ്നമാണ്. പല വഴികളും പരീക്ഷിച്ച് മടുത്ത് നിൽക്കുകയാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കൂ. കിടക്കുന്നതിന് മുമ്പ് ചെയ്യുന്ന ഇക്കാര്യങ്ങൾ നിങ്ങളുടെ ചർമ്മസംരക്ഷണത്തിന് സഹായകമാകും.
ഉറങ്ങാൻ പോകുന്നതിനു മുമ്പ് ആരോഗ്യകരമായ ചർമ്മ സംരക്ഷണ രീതികൾ പരിശീലിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ വൃത്തിയായി സൂക്ഷിക്കാനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നതാണ്. ചർമ്മം രാത്രിയിൽ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുകയും സ്വയം പുതുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടുന്നതിന് രാത്രി കാലത്തെ ചില ശീലങ്ങൾ സഹായകമാകും.

മൃദുവായ ശുദ്ധീകരണം: ഏത് ചർമ്മസംരക്ഷണത്തിന്റെയും അടിസ്ഥാനമായ കാര്യം മൃദുവായ ശുദ്ധീകരണമാണ്. ചർമ്മത്തിൻ്റെ പാളികളിൽ നിന്ന് അഴുക്ക്, അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യാനും ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മം വൃത്തിയാക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ മുഖം കഴുകുമ്പോൾ എല്ലായ്പ്പോഴും മൃദുവായ ക്ലെൻസർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സെറംസ്: തണുത്തതും വരണ്ടതുമായ കാലാവസ്ഥ ചർമ്മം വരണ്ടുപോകാൻ കാരണമായേക്കാം. ഇതിനുള്ള മികച്ച പരിഹാരമാണ് സെറം. ഏതെങ്കിലും തരത്തിലുള്ള സെറം ഉപയോഗിക്കുന്നതിന് മുമ്പ്, കുറച്ച് തുള്ളി എടുത്ത് നിങ്ങളുടെ കൈകളുടെ പുറകിൽ തടവുക. നിങ്ങളുടെ ചർമ്മത്തിന് അലർജി ഉണ്ടാക്കുന്നില്ലെങ്കിൽ ഇത് ഉപയോഗിക്കാം.
മോയിച്ചറൈസിംഗ്: ആരോഗ്യമുള്ള ചർമ്മത്തിന് ജലാംശം അത്യാവശ്യമാണ്. കാരണം നിർജ്ജലീകരണം സംഭവിച്ച ചർമ്മം വരണ്ട് പോകാനും
ചർമ്മസംരക്ഷണ പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യണമെങ്കിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. എപ്പോഴും ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുക.
ടോണിംഗ്: വരണ്ട ചർമ്മത്തിന്റെ പ്രശ്നം ഉണ്ടാവാതിരിക്കാൻ സഹായിക്കുന്ന ചർമ്മ സംരക്ഷണ വഴിയാണ്. ഫേസ് ടോണർ ഉപയോഗിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ മുഖം തിളങ്ങാനും കറുത്ത വൃത്തങ്ങളും പാടുകളും കുറയ്ക്കാനും പിഎച്ച് ലെവൽ ക്രമീകരിക്കാനും ചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും കഴിയും.
നൈറ്റ് ക്രീമുകൾ: നൈറ്റ് ക്രീമുകൾ മുഖത്തിന് തിളക്കവും പോഷണവും നൽകുന്നതിന് ആവശ്യമാണ്. ഇത് വരണ്ട ഭാഗങ്ങളിൽ ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുന്നു, വീക്കം കുറയ്ക്കുന്നു, ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുത്താൻ സഹായിക്കുന്നു. ചുളിവുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.












Click it and Unblock the Notifications