Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരുവും പോകും കറുത്തപാടും പോകും; കുറച്ച് അരിയും അരി കുതിർത്ത വെള്ളവും മതി

നമ്മുടെ ഭക്ഷണത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാ​ഗമാണ് അരി. ചോറ് കഴിക്കാതെ ഒരു ദിവസം പൂർത്തിയാവില്ല. ആരോ​ഗ്യത്തിനും ചോറ് മിതമായ രീതിയിൽ കഴിക്കുന്നത് നല്ലത് തന്നെയാണ്. എന്നാൽ നിങ്ങളുടെ സൗന്ദര്യത്തിനും അരി സഹായിക്കും, എങ്ങനെയാണെന്ന് അറിയാമോ.. വിശദമായി അറിഞ്ഞാലോ..

ചർമ്മത്തിന് തിളക്കം നൽകാനും നിറം നൽകാനും പ്രായമാകുന്നത് തടയാനും അരിയും അരി കുതിർത്ത വെള്ളവും കഞ്ഞിവെള്ളവും ഉപയോ​ഗിക്കുന്നു. മുഖക്കുരുവിനും മുഖക്കുരു ഉണ്ടാക്കുന്ന പാടിനും ഹൈപ്പർ പി​ഗ്മെന്റേഷനും, കറുത്ത പാടുകൾ നീക്കാനും ഇവ സഹായകമാണ്. നിങ്ങളുടെ വായ, ചുണ്ടുകൾ, കണ്ണുകൾ, മുഖത്തും ശരീരത്തിലും കാണുന്ന പാടുകൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

rice

കൊറിയൻ ഉൽപന്നങ്ങളിൽ പ്രാഥമിക ചേരുവകളിൽ ഒന്നായി അരി ഉപയോ​ഗിക്കുന്നു. സുഷിരങ്ങൾ കുറയ്ക്കാനും മുഖത്ത് തിളക്കം നൽകാനും ചർമ്മത്തെ മുറുക്കമുള്ളതാക്കാനും ചർമ്മത്തിന്റെ പരുക്കൻ ഘടന കുറയ്ക്കുന്നതിനും ഇത് സഹായിക്കും. അരി നിങ്ങൾക്ക് സുന്ദരവും തിളങ്ങന്നതുമായ ചർമ്മം നൽകും.

ചർമ്മത്തിന് അരി കാെണ്ടുള്ള ​ഗുണങ്ങൾ എന്താെക്കെയാണെന്ന് നോക്കാം..നിങ്ങളുടെ മുഖത്ത് അരി ഉപയോ​ഗിക്കുന്നതിനുള്ള വഴികളും പരിചയപ്പെടാം. ഇത് മുഖക്കുരു മാറ്റി തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ സഹായകമാണ്.

1. അരി മാവ് മാസ്ക്: നന്നായി പൊടിച്ച അരി 3 സ്പൂൺ എടുക്കാം.

തണുത്ത വെള്ളം ചേർത്ത് നന്നായി മിക്സി ചെയ്യണം. ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടാം. പൂർണമായും ഉണങ്ങുന്നത് വരെ അങ്ങനെ വെയ്ക്കാം. ഒരു മണിക്കൂറിന് കഴിഞ്ഞ ശേഷം തണുന്ന വെള്ളത്തിസ്‍ കഴുകുക. ഇത് നിങ്ങളുടെ ചർമ്മത്തിന് ​ഗുണം ചെയ്യും. ഫലം കിട്ടാൻ ഇത് ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോ​ഗിക്കുക.

2. കഞ്ഞിവെള്ളം കൊണ്ട് ഒരു മിശ്രിതം: അരി തിളപ്പിക്കുക. അരിച്ചെടുക്കുക. കഞ്ഞിവെള്ളം എടുത്ത് വെയ്ക്കുക. ഇത് തണുക്കാൻ വെയ്ക്കാം.
ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കാം. ഇതല്ലെങ്കിൽ രാത്രി മുഴുവൻ കുതിർത്ത് വെച്ച വെള്ളം എടുത്താലും മതി അപ്പോൾ തിളപ്പിക്കുന്നത് ഒഴിവാക്കാം. 2 -3 ദിവസം പുളിക്കാൻ വിടണം. രാവിലെ കുളിച്ചതിന് ശേഷവും ഉറങ്ങാൻ പോകുന്നതിന് മുമ്പും ഫേസ് മിസ്റ്റായി ഇത് ഉപയോ​ഗിക്കാം.

3. ഒരു കപ്പ് അരി എടുക്കുക. ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം ഒഴിക്കുക.അരി അര മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. വെള്ളം അരിച്ചെടുത്ത് ഒരു ​ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റാം. ഇത് ബ്രിഡ്ജിൽ വെയ്ക്കുക. എല്ലാ ദിവസവും രാവിലെയും ഉറങ്ങുന്നതിന് മുമ്പും നിങ്ങൾക്ക് ഇത് ഉപയോ​ഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+