മുഖത്ത് കറുത്ത കുത്തുകളുണ്ടോ? പപ്പായ ഫേസ് മാസ്ക് മുതൽ മഞ്ഞൾ പേസ്റ്റ് വരെ, വീട്ടിലുണ്ട് പരിഹാരം
ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മസംരക്ഷണ പ്രശ്നങ്ങളിലൊന്നാണ് കറുത്ത പാടുകൾ. ചർമ്മം മെലാനിൻ അമിതമായി ഉൽപ്പാദിപ്പിക്കുമ്പോൾ നമ്മുടെ ചർമത്തിൽ ഇരുണ്ട പാടുകളും കലകളും ഉണ്ടാകും. മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാനുള്ള മറ്റ് കാരണങ്ങൾ സൂര്യപ്രകാശം, ഹോർമോൺ അസന്തുലിതാവസ്ഥ, വീക്കം, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയൊക്കെയും ഉൾപ്പെടുന്നു.
എന്നാൽ ഇവയ്ക്കുള്ള പരിഹാരം വീട്ടിൽ തന്നെയുണ്ട്. ഇത് മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും. നിങ്ങളുടെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് പരീക്ഷാവുന്ന ചില ടിപ്പുകൾ ഇനി പറയുന്നത്.

കറുത്ത പാടുകൾക്കുള്ള വീട്ടുവൈദ്യങ്ങൾ
നാരങ്ങ നീര്: നാരങ്ങാനീരിൽ നല്ല അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. നിങ്ങൾ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് എടുത്ത് രണ്ട് ടേബിൾ സ്പൂൺ തൈരിൽ കലർത്തുിക. ഇത് നന്നായി ഇളക്കി വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 20 - 30 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കാം, സാധാരണ വെള്ളത്തിൽ കഴുകുക. മുഖം കഴുകിയ ശേഷം മോയ്സ്ചറൈസറും സൺസ്‌ക്രീനും പുരട്ടണം.
കറ്റാർ വാഴ ജെൽ: മുഖത്തെ കറുത്ത പാടുകൾ മാറ്റാർ കറ്റാർ വാഴ ജെൽ സഹായകമാണ്. കറ്റാർ വാഴ ചെടിയിൽ നിന്ന് നിങ്ങൾക്ക് ജെൽ വേർതിരിച്ചെടുക്കാം. ഇത് ഏകദേശം 10-15 മിനിറ്റ് തേച്ച് വെയ്ക്കാം, സാധരാണ വെള്ളത്തിൽ കഴുകാം.
മഞ്ഞൾ പേസ്റ്റ്: ആരോഗ്യമുള്ള ചർമ്മത്തിനുള്ള പ്രകൃതി ദത്ത ഔഷധമാണ് മഞ്ഞൾ. ഇത് ചർമ്മത്തിന് തിളക്കം നൽകാനും മുഖത്തെ നിറ വ്യത്യാസം ഇല്ലാതാക്കാനും സഹായിക്കും. കറുകത്ത പാടുകളും ഇല്ലാതാക്കും. ഇത് നിങ്ങൾക്ക് പാടുകൾ ഇല്ലാത്ത ചർമ്മം നൽകുന്നു. മഞ്ഞൾപ്പൊടി പാലിലോ തേനിലോ കലർത്തി പേസ്റ്റ് ഉണ്ടാക്കുക, ഏകദേശം 10 - 20 മിനിറ്റ് മുഖത്ത് പുരട്ടാം, സാധാരണ വെള്ളത്തിൽ കഴുകുക.
പപ്പായ മാസ്ക്: ആരോഗ്യമുള്ള ചർമ്മം കൈവരിക്കാൻ സഹായിക്കുന്ന എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അവ സുഷിരങ്ങൾ
അൺക്ലോഗ് ചെയ്യാനും ചർമ്മത്തെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. പപ്പായ മാസ്ക്ക് ഉണ്ടാക്കാൻ പപ്പായയിൽ തേനും നാരങ്ങാനീരും ചന്ദനപ്പൊടിയും ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം വെള്ളത്തിൽ കഴുകുക.












Click it and Unblock the Notifications