മുഖത്തെ ചുളിവുകളും വരകളും മാറ്റാം, പാര്‍ലറിലൊന്നും പോകേണ്ട, വീട്ടില്‍ റോസാപ്പൂ ഉണ്ടോ..?
റോസാ ചെടി വീട്ടില്‍ വളര്‍ത്താത്തവര്‍ വിരളമായിരിക്കും. നല്ല മണവും മനോഹരമായ പുഷ്പങ്ങളുമുണ്ടാകുന്ന റോസ ചെടി ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. മനംമയക്കുന്ന സൗരഭ്യത്തിനും സുഗന്ധത്തിനും അപ്പുറം റോസാപ്പൂവിന് നിങ്ങളുടെ ചര്‍മ്മ സംരക്ഷണത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്ന് എത്ര പേര്‍ക്കറിയാം. ഈ പൂക്കളില്‍ വിറ്റാമിന്‍ സി, എണ്ണകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങളുടെ സൗന്ദര്യ ദിനചര്യയില്‍ റോസാപ്പൂക്കളെ ചേര്‍ക്കുന്നത് ചര്‍മ്മം മനോഹരമാക്കാനുള്ള എളുപ്പവഴികളിലൊന്നാണ്. എങ്ങനെയൊക്കെയാണ് റോസാപ്പൂവിനെ ചര്‍മ്മ സംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം.

റോസാപ്പൂ സ്‌ക്രബ്
പൊതുവെ പൂക്കള്‍ വാടിക്കഴിഞ്ഞാല്‍ അവയുടെ ഇതളുകള്‍ കൊഴിഞ്ഞ് പാഴായിപ്പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ ഇതളുകള്‍ സംരക്ഷിക്കണം. ഇവ ഉണക്കി സൂക്ഷിച്ച് സ്‌ക്രബറായി ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് സില്‍ക്കി ചര്‍മ്മം നല്‍കും.
എങ്ങനെ തയ്യാറാക്കാം?
അര കപ്പ് ഉണങ്ങിയ റോസ് ഇതളുകള്‍, ഒരു കപ്പ് പഞ്ചസാര, കാല്‍ കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ഇതിന് വേണ്ടത്. ഉണങ്ങിയ ഇതളുകള്‍ ഒരു ഫുഡ് പ്രോസസറില്‍ പൊടിച്ച് മറ്റ് ചേരുവകളില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഒരു പാത്രത്തില്‍ സൂക്ഷിച്ച് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം.
റോസ്-ഓട്‌സ് ഫേസ്മാസ്‌ക്
ഈ ഹൈഡ്രേറ്റിംഗ് മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മിനുസമാര്‍ന്നതാക്കുകയും ചെയ്യും. കൂടാതെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.
എങ്ങനെ തയ്യാറാക്കാം?
കാല്‍ കപ്പ് ഉണങ്ങിയ റോസ് ഇതളുകള്‍, രണ്ട് ടീസ്പൂണ്‍ ബദാം, നാല് ടീസ്പൂണ്‍ ഓട്‌സ്, 2-3 തുള്ളി ലാവെന്‍ഡര്‍ അവശ്യ എണ്ണ, അല്‍പം ആപ്പിള്‍ സിഡെര്‍ വിനാഗിരി എന്നിവയാണ് ഇതിന് ആവശ്യം. എല്ലാ ചേരുവകളും കലര്‍ത്തി മുഖത്ത് പുരട്ടുക. 20 മിനിറ്റ് വിടുക. എന്നിട്ട് ആദ്യം അല്‍പം ചെറുചൂടുള്ള വെള്ളത്തില്‍ മാസ്‌ക് മുഖത്ത് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകുക.
റോസ് മോയ്‌സ്ചറൈസര്‍
ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും സുഗമമാക്കുന്നതിന് ഈ മോയ്‌സ്ചറൈസര്‍ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്ത ഒരു ആഡംബര ക്രീം നിങ്ങള്‍ക്കിത് വാഗ്ദാനം ചെയ്യുന്നു.
എങ്ങനെ തയ്യാറാക്കാം?
ഒരു കപ്പ് റോസ് വാട്ടര്‍ അഞ്ച് ടീസ്പൂണ്‍ ബദാം എണ്ണ, ഒരു ടേബിള്‍സ്പൂണ്‍ വീതം ഷിയ ബട്ടറും കൊക്കോ ബട്ടറും രണ്ട് ടീസ്പൂണ്‍ വീതം വെളിച്ചെണ്ണയും ഒലിവ് എണ്ണയും, ഒരു ടീസ്പൂണ്‍ തേന്‍. രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ എന്നിവയാണ് അതിന് ആവശ്യം.
കൊക്കോ ബട്ടര്‍, ഷിയ ബട്ടര്‍, വെളിച്ചെണ്ണ, ഒലിവ്, ബദാം എണ്ണകള്‍, തേന്‍ എന്നിവ ഇരട്ട ബോയിലറില്‍ ഉരുക്കുക. ശേഷം തണുപ്പിക്കാന്‍ വിടുക. വിറ്റാമിന്‍ ഇ ക്യാപ്സ്യൂളുകള്‍ പൊട്ടിച്ച് മറ്റ് ചേരുവകള്‍ക്കൊപ്പം ഒരു മിക്‌സറിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി ഒരു ജാറിലേക്ക് മാറ്റുക. ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.












Click it and Unblock the Notifications