മുഖം തിളങ്ങും. ചുളിവുകളും വരകളുമെല്ലാം പോകും; ഈ ബീറ്റ്റൂട്ട് മാസ്കുകൾ മതി
വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും വളരെ ഉത്തമമാണ് കാരറ്റ്. ഇവയുടെ ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും മുഖത്തെ ചുളിവുകളും വരകളും ഇല്ലാതാക്കാനും സഹായിക്കും.
പോഷക സമ്പന്നമായ ബീറ്റ്റൂട്ട് കൊളാജൻ ഉത്പാദിപ്പിക്കും. മാത്രമല്ല മുഖത്ത് തിളക്കം നൽകാനും ഇവ സഹായിക്കും. ചില ബീട്ട്റൂട്ട് മാസ്കുകൾ പരിചയപ്പെടാം

ബീറ്റ്റൂട്ട്, തൈറ്, തേൻ മാസ്ക്
ഒരു കാരറ്റും അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇവ നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിറ്റോളം തേച്ച് വെച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ചർമ്മം പോഷിപ്പിക്കാനും മൃദുവാകാനും ഈ മാസ്ക് സഹായിക്കും.
ബീറ്റ്റൂട്ട് , മുൾട്ടാണി മിട്ടി, പനിനീര്
രണ്ട് ടേബിൾ സ്പൂൺ ബീട്ടുറൂട്ട്, ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടേബിൾ സ്പൂൺ പനീനീര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കാം. ഇത് മുഖത്ത് തേച്ച് വെക്കാം. മാസ്ക് നന്നായി വരണ്ടതിന് ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇത് മുഖം തിളങ്ങാൻ സഹായിക്കും.
ബീറ്റ്റൂട്ട് കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെല്ലും ബീട്ടുറൂട്ടും ഒരേ അളവിൽ നന്നായി യോജിപ്പിച്ചെടുക്കാം. ഇവ നന്നായി യോജിപ്പിച്ചെടുക്കാം. ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും കറ്റാർവാഴയുടെ ജെല്ലിനൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന് ഈർപ്പം നൽകാനായി സഹായിക്കും.
ബീറ്റ്റൂട്ട്, അരിപ്പൊടി, പഞ്ചസാര, തൈര്
ഇതൊരു ഫേസ് സ്ക്രബ് ആയി ഉരയോഗിക്കാം. തയ്യാറാക്കാനായി രണ്ട് ടേബിൾ സ്പൂൺ ബീട്ടുറൂട്ട്, അരിപ്പൊടി, പഞ്ചസാര, ഒരു ബൗൾ തൈര് എന്നിവ നന്നായി യോജിപ്പിച്ചെടുക്കാം. ഇത് വൃത്താകൃതിയിൽ മുഖത്ത് നന്നായി മസാജ് ചെയ്ത് കൊടുക്കാം. ഇത് മുഖത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുഖം തിളങ്ങാൻ സഹായിക്കുകയും ചെയ്യും. ഇളം ചൂടുവെള്ളം ഉപയോഗിച്ചാണ് മുഖം കഴുകേണ്ടത്. മുഖം മിനുസമാകാനും മൃദുവാകാനും ആ മാസ്ക് സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications