അകാല വാര്‍ധക്യത്തെ പേടിയുണ്ടോ..? എന്നാല്‍ ഇനി ഇവ നിങ്ങള്‍ കഴിക്കരുത്..!
പ്രായമാകുന്തോറും നമ്മുടെ ശരീരത്തില്‍ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ പലര്‍ക്കും അകാല വാര്‍ധക്യം ബാധിക്കുന്നത് ഇന്നത്തെ കാലത്ത് സര്‍വ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. മാറിയ ജീവിതശൈലി, ഭക്ഷണക്രമം എന്നിവയൊക്കെയാണ് ഇതിന് കാരണമാകുന്നത്. വാര്‍ധക്യം തടയാന്‍ കഴിയില്ലെങ്കിലും നമുക്ക് ചര്‍മ്മത്തിലെ പ്രകടമായ അടയാളങ്ങള്‍ കുറയ്ക്കാനോ കാലതാമസം വരുത്താനോ കഴിയും.
യൗവ്വനം നിലനിര്‍ത്താനുള്ള താക്കോല്‍ നിങ്ങളുടെ കൈയില്‍ തന്നെയാണ് എന്ന് സാരം. ചര്‍മ്മത്തിലെ ചുളിവുകള്‍ വരുന്നത് വൈകിക്കാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നിങ്ങള്‍ ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ ചര്‍മ്മത്തിലെ ചുളിവുകളെ ഒരു പരിധി വരെ നിയന്ത്രിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം.

അമിതമായ പഞ്ചസാര ഉപഭോഗം, പ്രത്യേകിച്ച് ശുദ്ധീകരിച്ച പഞ്ചസാര നിങ്ങളുടെ പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കും. ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് ഗ്ലൈക്കേഷനിലേക്ക് നയിച്ചേക്കാം. പഞ്ചസാര പ്രോട്ടീനുകളുമായി ബന്ധപ്പെട്ട് അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ട്‌സ് എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകള്‍ രൂപപ്പെടും. ഇത് കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയ്ക്ക് കേടുവരുത്തും.
ക്രമേണ ചുളിവുകള്‍ക്കും ചര്‍മ്മം തൂങ്ങുന്നതിനും കാരണമാകും. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. തേനും ശര്‍ക്കരയും പോലുള്ള ആരോഗ്യകരമായ ഇതരമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇതിന്റെ അഭവം നികത്തുക. പഴങ്ങള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ പ്രകൃതിദത്തമായ മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
ഫ്രൈഡ് ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും അകാല വാര്‍ധക്യത്തിലേക്ക് നയിക്കും. ട്രാന്‍സ് ഫാറ്റ് ആയ ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയിലുകള്‍ ഇത്തരം ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഈ ഭക്ഷണങ്ങള്‍ നിങ്ങളെ നിര്‍ജലീകരണത്തിലേക്ക് നയിക്കും. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക എന്നതാണ് പരിഹാരം.
അമിതമായ മദ്യപാനവും നിങ്ങളെ വാര്‍ധക്യത്തിലേക്ക് നയിക്കും. നിങ്ങളെ വേഗത്തില്‍ പ്രായമാക്കും. മദ്യം ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് വരണ്ടതും ചുളിവുകളുള്ളതുമായ ചര്‍മ്മത്തിന് കാരണമാകും. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എസ്‌തെറ്റിക് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് മദ്യപാനം ചര്‍മ്മത്തിന്റെ ആന്റിഓക്സിഡന്റ് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും എന്നാണ്.
കഫീന്‍ നമ്മുടെ ചര്‍മ്മത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്നത് ശരിയാണ്. എന്നാല്‍ ഇത് അമിതമായാല്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ബയാലിസ്റ്റോക്ക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കഫീന്‍ കൊളാജന്‍ സിന്തസിസ് കുറയ്ക്കുന്നു എന്നാണ് പറയുന്നത്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications