Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരുവും മാറും മുടിയും വളരും; ചായ ഒന്നുമാറ്റിപ്പിടിച്ചാലോ? ഇനി മുതൽ രാവിലെ വൈറ്റ് ടീ കുടിച്ചോളൂ

ചായ കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വല്ലാത്തൊരു അസ്വസ്ഥതയും വീർപ്പ് മുട്ടലുമൊക്കെ തോന്നുന്നുണ്ടോ? ചിലർക്കാണെങ്കിൽ ചായ കുടിക്കാതിരുന്നാൽ തലവേദനയാണ്. ചിലർ പാൽ ചായ കുടിക്കും, ചിലർ കട്ടൻ ചായ കുടിക്കും, ആരോ​ഗ്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്നവർ ​ഗ്രീൻടീ കുടിക്കും. എന്തെങ്കിലും ആയിട്ടൊരു ചായ നിർ‌ബന്ധമാണ്. എന്നാൽ നിങ്ങൾ വൈറ്റ് ടീ എന്ന് കേട്ടിട്ടുണ്ടോ?

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നിറ‍ഞ്ഞ ഒന്നാണ് ഈ വൈറ്റ് ടീ. കാമെലിയ സിനെൻസിസ് ചെടിയുടെ പുതുതായ വളർന്ന മുകുളങ്ങളിൽ നിന്നുള്ള ഇളം ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന നേരിയ ഓക്സിഡൈസ്ഡ് ചായയാണ് വൈറ്റ് ടീ. ആൻ്റി ഓക്‌സിഡൻ്റുകൾ, കാറ്റെച്ചിൻസ്, ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഈ വൈറ്റ് ടീയിൽ ധാരാളമായി ഉണ്ട്.

tips

മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും, റാഡിക്കലുകളെ ചെറുക്കുന്നതിനും, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും, ശരീരഭാരം കുറയ്ക്കാനും വൈറ്റ് ടീ സഹായിക്കുന്നു. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് സംഭാവന നൽകുകയുമൊക്കെ ചെയ്യാനും വൈറ്റ് ടീ സഹായകമാണ്.

വൈറ്റ് ടീയുടെ ഒരു പ്രധാനപ്പെട്ട ഗുണം ചർമ്മത്തിൻ്റെയും മുടിയുടെയും ആരോഗ്യവും രൂപവും മെച്ചപ്പെടുത്താനുള്ള കഴിവാണ്. ഇതിൻ്റെ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ വിഷവസ്തുക്കളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് മുഖക്കുരു തടയുന്നതിന് അത്യാവശ്യമാണ്. മാത്രമല്ല, താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ, മുടി കൊഴിച്ചിൽ എന്നിവ ഇല്ലാതാക്കാനും വൈറ്റ് ടീ സഹായിക്കും.

ചർമ്മത്തിൻ്റെയും മുടിയുടെയും ഗുണങ്ങൾക്ക് പുറമേ, കൊളസ്ട്രോൾ കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം നിലനിർത്താൻ വൈറ്റ് ടീ ​​സഹായിക്കും എന്നാണ് പറയുന്നത്. ഇതിലെ ആൻ്റിഓക്‌സിഡൻ്റും കാറ്റെച്ചിനും ഈ ഹൃദയാരോഗ്യകരമായ ഫലങ്ങൾ കൈവരിക്കുന്നതിന് സഹായകമാണ്. കൂടാതെ, ഈ ചായ മെച്ചപ്പെട്ട ദഹന ആരോഗ്യത്തിനും സഹായകമാണ്.

വൈറ്റ് ടീയു ഉറക്കത്തിൻ്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിൻ്റെ ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധി വേദന, ഉത്കണ്ഠ, പേശി വേദനം എന്നിവയിൽ നിന്ന് ആശ്വാസം നൽകും. അപ്പോൾ ഇനി മുതൽ രാവിലെ വൈറ്റ് ടീ ആയാലോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+