ഇനിയില്ല ചുളിവുകൾ, പ്രായം 10 കുറയ്ക്കാം, ചർമ്മ സൗന്ദര്യം കൂട്ടാൻ ഇതാ എളുപ്പവഴി
ചുറചുറുക്കുള്ള യുവത്വം നിറഞ്ഞ ചർമ്മം ആഗ്രഹിക്കാത്തവരായി ആരുണ്ടല്ലേ. ചർമ്മ സൗന്ദര്യം നിലനിർത്തണമെങ്കിൽ കൃത്യമായ പരിചരണം കൂടിയേ തീരു, അതും ചർമ്മത്തെ അറിഞ്ഞ് കൊണ്ട് തന്നെ. അത്തരത്തിൽ ചർമ്മത്തെ സംരക്ഷിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് കാപ്പി. കേട്ടത് തെറ്റിയിട്ടില്ല, കാപ്പി മാസ്കുകൾക്ക് നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതം സൃഷ്ടിക്കാൻ സാധിക്കും. വിശദമായി അറിയാം
കഫീനും ആൻ്റിഓക്‌സിഡൻ്റുകളും കൊണ്ട് സമ്പന്നമാണ് കാപ്പി. ഇവ മുഖത്തിന്റെ ഘടന നിലനിർത്താനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല കാപ്പി ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖം മിനുസവും കൂടുതൽ മൃദുവുള്ളതുമാക്കുകയും ചെയ്യുന്നു. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും കാപ്പി നല്ലതാണ്. മുഖക്കുരുവിന് സാധ്യതയുള്ള എണ്ണമയമുള്ള ചർമ്മമാണ് നിങ്ങളുടേതെങ്കിലും ധൈര്യമായി കാപ്പിയെ ആശ്രയിച്ചോളൂ. ഇവ മികച്ച ഫലം നിങ്ങൾക്ക് ഉറപ്പ് നൽകും. കാരണം ഇവയ്ക്ക് മുഖത്തിലെ സുഷിരങ്ങൾ അടയ്ക്കുവാനും തടിപ്പ് കുറക്കുവാനും കഴിയും. കാപ്പിയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ചർമ്മത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു- കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലിനെതിരെ പോരാടുകയും മലിനീകരണം,പുക, പൊടിപടലങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
അയഞ്ഞ് തൂങ്ങിയ ചർമ്മം ദൃഢമാക്കാൻ സഹായിക്കുന്നു: കഫീൻ ഒരു ആൻ്റി സെല്ലുലൈറ്റ് ഏജൻ്റായി പ്രവർത്തിക്കുകയും ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചർമ്മകോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കുന്നു. കൂചാടെ സൈക്ലിക് അഡിനോസിൻ മോണോഫോസ്ഫേറ്റ് (സി എ എം പി) വർദ്ധിപ്പിച്ച് ചർമ്മം ദൃഢമാക്കുന്നു.
മുഖക്കുരുവിനോടും ബൈ പറയാം- മുഖക്കുരു കൊണ്ട് പൊറുതി മുട്ടിയെങ്കിൽ കാപ്പി മാസ്കുകൾ ഒന്ന് പ്രയോഗിക്കൂ. കാരണം ആൻറി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മെലനോയ്‌ഡിൻ, ക്ലോറോജെനിക് ആസിഡുകൾ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുഖുക്കുരു ഇല്ലാതാക്കാനും ചർമ്മത്തിലെ വീക്കം കുറക്കാനും സഹായിക്കുന്നു.
വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ ചെറുക്കാൻ സഹായിക്കുന്നു: കൊളാജൻ ഉത്പാദനം കുറയുന്നതാണ് ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിൻ്റെ പാടുകൾ എന്നിവ ഉണ്ടാകാൻ കാരണമാകുന്നത്. കാപ്പിയുടെ ഉപയോഗം ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
ചർമ്മത്തിലെ ക്യാൻസർ ഇല്ലാതാക്കുന്നു-മെലനോമ കോശങ്ങളിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് പ്രഭാവം ചെലുത്താൻ കാപ്പിക്ക് സാധിക്കും. ഇവ ചർമ്മത്തിലെ കാൻസറിനുള്ള സാധ്യത കുറക്കുന്നു.












Click it and Unblock the Notifications