Skin Care- പ്രായം പത്ത് കുറയും, എളുപ്പ വഴിയിതാ..ഉപയോഗിക്കാം ഇങ്ങനെ
ചർമ്മം എത്രയൊക്കെ സംരക്ഷിച്ചിട്ടും പ്രായക്കൂടുതൽ തോന്നുന്നുണ്ടോ? എന്നാൽ ഇനി ടെൻഷനിക്കേണ്ട, ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കി എന്നും 18 ന്റെ ചെറുപ്പം നിലനിർത്താൻ ചില എളുപ്പവഴികൾ പരിചയപ്പെടാം.
ചർമ്മം പ്രായമാകുന്നത് തടയാൻ ഉപയോഗിക്കുന്ന മികച്ച ചേരുവയാണ് ഓറഞ്ച് തൊലി. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.മാത്രമല്ല മുഖത്തെ അമിത് എണ്ണ തടയാനും ഇത് നല്ലതാണ്. ഓറഞ്ച് തൊലിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും.ഓറഞ്ച് തൊലി പൊടിച്ച് നേരിട്ട് ചർമ്മത്തിൽ പുരട്ടുകയോ അല്ലെങ്കിൽ മറ്റ് ചേരുവകൾക്കൊപ്പം യോജിപ്പിച്ച് മുഖത്ത് പുരട്ടുകയോ ചെയ്യാം.

ഓറഞ്ച് തൊലി പൊടി തൈരും തേനും ചേർത്ത് മാസ്ക് തയ്യാറാക്കി ഉപയോഗിക്കുന്നത് മുഖകാന്തി വർധിക്കാൻ മികച്ചതാണത്രേ. മറ്റ് ചില മാസ്കുകൾ പരിചയപ്പെടാം.
എണ്ണമയമുള്ള ചർമ്മത്തിന്-രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, അൽപം പനിനീര് എന്നിവയെടുക്കാം. ഈ ചേരുവകൾ നന്നായി യോജിപ്പിച്ച് എടുത്ത് മുഖത്ത് തേക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
വരണ്ട് ചർമ്മത്തിന്-ചെറുപയർപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ഓരോ ടേബിൾ സ്പൂൺ വീതം എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സ് ചെയ്തെടുക്കാം. അതിന് ശേഷം മുഖത്ത് തേച്ച് കൊടുക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുപയർ പൊടി മുഖത്തിന്റെ നിറം വർധിപ്പിക്കാനും മുഖം മൃദുവാകാനും സഹായിക്കുന്നു. അതേസമയം തേനാകട്ടെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും നല്ലതാണ്.
സാധാരണ ചർമ്മത്തിന്-ഒരു ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു നുള്ള് മഞ്ഞൾ, ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, ആവശ്യത്തിന് പാല് എന്നിവ ചേർത്ത് കൂഴമ്പുരൂപത്തിൽ മിശ്രിതമാക്കിയെടുത്ത ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. മുഖത്തെ ബ്ലാക്ക് ഹെഡ്സ്/വൈറ്റ് ഹെഡ്സ് എന്നിവ പോകാൻ ഈ മാസ്ക് നല്ലതാണ്.
ഓറഞ്ച് തൊലിയും കറ്റാർവാഴയും ചേർത്ത് മാസ്ക് തയ്യാറാക്കി ഉപയോഗിക്കുന്നത് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്നു. ഇതിനായി രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ദെൽ, രണ്ട് ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് ,ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിച്ചെടുത്ത് ഉപയോഗിക്കാം.












Click it and Unblock the Notifications