ഇനി ബ്യൂട്ടിപാർലറിലേക്കുള്ള പോക്ക് കുറയ്ക്കാം; മഞ്ഞൾ മുതൽ തൈര് വരെ, മുഖം തിളങ്ങാനുള്ള വഴി വീട്ടിലുണ്ട്
നല്ല ആരോഗ്യവും തിളക്കവും ഉള്ള ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. ചർമ്മ സംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ സെറം, ടോണറുകൾ അല്ലെങ്കിൽ ഹൈലൈറ്ററുകൾ പോലുള്ള നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ സഹായം തേടുന്നു. എന്നാൽ ഇതൊന്നും സ്വാഭാവികമായ സൗന്ദര്യം തരില്ലല്ലോ... നിങ്ങളുടെ ആഗ്രഹം ആരോഗ്യമുള്ള ചർമ്മമാണെങ്കിൽ നിങ്ങളുടെ അടുക്കളിയിൽ ഉണ്ട് അതിനുള്ള വഴി.
തിളങ്ങുന്ന ചർമ്മം ലഭിക്കാൻ പ്രകൃതിദത്ത ചേരുവകൾ തിരഞ്ഞെടുക്കുന്നത് എല്ലായ്പ്പോഴും സുരക്ഷിതമാണ്. നമ്മുടെ അടുക്കളിയിൽ തന്നെ ഉള്ള, ചർമ്മത്തിന്റെ തിളക്കത്തിന് സഹായകമാകുന്ന ചേരുലകൾ ഏതൊക്കെയാണെന്ന് നോക്കാം. സ്വാഭാവികമായും തിളങ്ങുന്ന ചർമ്മം ലഭിക്കാൻ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ ഇവ ചേർത്താൽ മതി.

ആരോഗ്യമുള്ള ചർമ്മത്തിന് അടുക്കളയിൽ ഉള്ള ചേരുവകൾ:
1. നെയ്യ്: നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നെയ്യ്. നെയ്യ് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. മഞ്ഞുകാലത്ത്
ഒരാൾ കഴിക്കേണ്ട അനുയോജ്യമായ ഭക്ഷണമാണ് നെയ്യ്. ഇത് വിറ്റാമിനുകൾ. ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. കൂടാതെ ആരോഗ്യകരമായ ഹൃദയത്തിനും പിന്തുണയ്ക്കം. ഇതിൽ ഉയർന്ന അളവിൽ മോണോസാച്ചുറൈസ്ഡ് ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. വരണ്ട ചർമ്മത്തിൽ നെയ്യ് പുരട്ടുന്നത് അതിനെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യും.
2. തേൻ: തേൻ നിങ്ങളുടെ ചർമ്മത്തിലെ അണുക്കൽക്കെതിരെ പോരാടും, ചർമ്മ സംരക്ഷണത്തിന് മികച്ച കൂട്ടിച്ചേർക്കലാണ് തേൻ. അസംസ്കൃത തേൻ മുഖക്കുരു ഇല്ലാതാക്കുന്നതിന് സഹായിക്കും. ഇതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി ഓക്ലസിഡന്റൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും തേൻ ചേർക്കാറുണ്ട്.
3. തൈര്: തൈരിൽ പ്രോട്ടീനുകളും വിറ്റാമിനുകളും കാൽസ്യം, പ്രോബയോട്ടിക് എന്നിവയും ധാരാളം ഉണ്ട്. തൈരിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തൈര് കഴിക്കുമ്പോൾ ആരോഗ്യത്തിനും മുഖത്ത് പുരട്ടുമ്പോൾ ചർമ്മത്തിനും ഗുണം ചെയ്യുന്ന ഫലങ്ങൾ ഉണ്ട്.
4. മഞ്ഞൾ: ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ചർമ്മത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. മഞ്ഞൾ 2 ടേബിൾ സ്പൂൺ തൈരുമായി യോജിപ്പിച്ച് നിങ്ങളുടെ മുഖത്ത് പുരട്ടുന്നത് ടാൻ നീക്കം ചെയ്യാനും ചർമ്മത്തെ വൃത്തിയാക്കാനും മിനുസമാർന്നതും തിളക്കമുള്ളതുമാക്കാനും സഹായിക്കും.












Click it and Unblock the Notifications