മുഖത്തിന് 18 ന്റെ ചെറുപ്പം നിലനിർത്താം, തുടുത്ത് തിളങ്ങും; ഈ പഴം മാസ്ക് ഉപയോഗിക്കൂ
യുവത്വം തുളുമ്പുന്ന തിളങ്ങുന്ന മുഖ ചർമ്മം ആരാണ് ആഗ്രഹിക്കാത്തത് അല്ലേ. വില കൂടിയ ഫേസ്ക്രീമൊന്നും വേണ്ടെന്നേ അതൊന്നും ഇല്ലാതെ തന്നെ മുഖത്തെ തിളക്കം നിലനിർത്താം. അതിന് ഏറ്റവും ആവശ്യം പഴമാണ്.
വിറ്റാമിൻ സി,ഇ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പഴം. ഇത് മുഖത്തെ കേടുപാടുകളിൽ നിന്നും സംരക്ഷിച്ച് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും മുഖത്ത് ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. പഴത്തൊലിയ്ക്കാകട്ടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കുന്നു. ഇന്ന് പഴം കൊണ്ട് തയ്യാറാക്കാവുന്ന ചില ഫേസ് മാസ്കുകൾ പരിചയപ്പെടാം.

പഴയും യോഗേർട്ടും
മാസ്ക് തയ്യാറാക്കുന്നതിനായി നന്നായി പഴുത്ത ഒരു പഴമാണ് ആവശ്യം. പഴം നന്നായി ഉടച്ചെടുത്ത് ഇതിലേക്ക് രണ്ട് ടേബിൽ സ്പൂൺ യോഗേർട്ട് ചേർത്ത് കൊടുക്കാം. നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇവയിലെ പൊട്ടാസ്യം, വിറ്റാമിൻ സി, ലാക്ടിക്ക് ആസിഡ് എന്നിവ കൊളാൻ ഉത്പാദനത്തിന് സഹായിക്കും. ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം തീർക്കും മുഖത്ത് ജലാംശം നിലനിർത്തും. കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെയാണ് മാസ്ക് തേച്ച് പിടിപ്പിക്കേണ്ടത്. അതിനുശേഷം കഴുകിക്കളയാം
പഴം, പനിനീര്, തേൻ, പാൽ
പഴം ഉടച്ച് ഇതിലേക്ക് ഒരു ടീസ്പൂൺ പനിര് സ ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ പാല് എന്നിവ ചേർക്കാം. ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പ് കഴുകിക്കളയാം. അതിന് ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഈ മാസ്ക് മുഖം തിളങ്ങാനും മുഖത്തെ ക്ഷീണം അകറ്റാനും സഹായിക്കും. ആഴ്ചയിൽ രണ്ട് ദിവസം ഉപയോഗിക്കാം. ചർമ്മത്തിന്റെ ഘടന നിലനിർത്താനും ഇത് സഹായിക്കും.
പാലും യോഗേർട്ടും മഞ്ഞളും
മുഖ പ്രശ്നങ്ങൾക്ക് പൊതുവെ നമ്മൾ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ഈ മാസ്കിൽ മഞ്ഞളിനൊപ്പം പഴവും യോഗേർട്ടും ചേർക്കണം. പഴുത്ത പഴം ഉടച്ചെടുത്ത് ഇതിലേക്ക് രണ്ട് ടീസ്പൂൺ യോഗേർട്ട്, അരടീസ്പൂൺ മഞ്ഞൾ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ മാസ്ക് ഏകദേശം 15 മുതൽ 20 മിനിറ്റ് വരെയാണ് മുഖത്ത് തേച്ച് വെയ്ക്കേണ്ടത്. മുഖം തിളങ്ങാൻ മാത്രമല്ല മുഖത്തെ വീക്കം പോലുള്ളവ കുറക്കാനും നല്ലതാണ്.
പഴവും ചെറുനാരങ്ങയും കടലപ്പൊടിയും
അടിച്ചെടുത്ത പഴത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര്, രണ്ട് ടീസ്പൂൺ കടലപ്പൊടി എന്നിവ ചേർക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ചെടുത്താണ് മുഖത്ത് തേക്കേണ്ടത്. 15- 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ മാസ്ക് ഉപയോഗിക്കാം.
ഇതോടൊപ്പം തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. മതിയായ അളവിൽ ഭക്ഷണവും കഴിക്കണം. മറ്റ് ചർമ്മപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരെ സമീപിക്കുകയും വേണം.












Click it and Unblock the Notifications