Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം പെട്ടെന്ന് തിളങ്ങളണോ? എങ്കിൽ ഈ മഞ്ഞൾ ഫേസ് പാക്ക് ഉപയോഗിച്ച് നോക്കൂ, ഫലം വേഗത്തിലറിയാം

ചർമ്മത്തിന് ഏറ്റവും ഗുണകരമായ ഒന്നാണ് മഞ്ഞൾ. മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ ചുവപ്പ് എന്നിവ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അകാല വാർധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചർമ്മത്തെ സംരക്ഷിക്കും. കൂടാതെ യുവത്വം നിറഞ്ഞ ഊർജ്വസ്വലമായ ചർമ്മം ലഭിക്കാനും സഹായിക്കും. ഇനി മഞ്ഞൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില മാസ്കുകൾ പരിചയപ്പെടാം.

മഞ്ഞളും തൈരും ചേർന്ന മാസ്ക്

മുഖം തിളങ്ങാൻ ഏറ്റവും മികച്ച ഫേസ് മാസ്കുകളിൽ ഒന്നാണ്ത്. യോഗേർട്ടിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മൃതകോശങ്ങളെ നീക്കും. മഞ്ഞൾ ചർമ്മത്തിന് സ്വർണത്തിളക്കം നൽകും. ഈ മാസ്ക് തയ്യാറാക്കാനായി ഒരു ടീസ്പൂൺ മഞ്ഞളും രണ്ട് ടേബിൾസ്പൂൺ തൈരും ആണ് ആവശ്യം. ഇത് നന്നായി യോജിപ്പിച്ച് മുഖത്ത് തേക്കാം. ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഈ മാസ്ക് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടപത്തുകയും ചർമ്മം മൃദുവാകാനും സഹായിക്കും.

fac-1742890719 jpg -Properties

മഞ്ഞളും കടലപ്പൊടിയും ചേർത്ത മാസ്ക്

ചർമ്മത്തിലെ അധിക എണ്ണയും മാലിന്യങ്ങളും നീക്കം ചെയ്യാൻ കടലപ്പൊടി സഹായിക്കും. മാസ്ക് തയ്യാറാക്കുന്നതിന് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, പാൽ, കടലമാവ് എന്നിവയാണ് ആവശ്യം. യോജിപ്പിച്ച ചേരുവ മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കണം.15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖക്കുരു പ്രശ്നം ഉള്ളവർക്കും ഈ മാസ്ക് ഉപയോഗിക്കാം.

മഞ്ഞളും തേനും

ചർമ്മം തിളങ്ങാൻ ഏറ്റവും യോജിച്ച ഫേസ് മാസ്ക്. പ്രത്യേകിച്ച് ഡ്രൈ ആയ സെൻസിറ്റീവായ ചർമ്മം ഉള്ളവർക്ക്. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു നീക്കം ചെയ്യാനും മുഖത്തെ ചുവപ്പ് പാടുകൾ നീക്കാനും സഹായിക്കും. തേൻ ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യും. ഒരു ടീസ്പൂൺ മഞ്ഞൾ, തേൻ എന്നിവ യോജിപ്പിച്ച് മുഖത്ത് തേക്കാം.15-20 മിനിറ്റ് കഴിഞ്ഞ് ചെറുചൂട് വെള്ളത്തിൽ മുഖം കഴുകി കളയാം.

മഞ്ഞൾ കറ്റാർവാഴ ഫേസ് മാസ്ക്

ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ കൊണ്ട് മാസ്ക് തയ്യാറാക്കാം. ചേരുവകളെല്ലാം നന്നായി യോജിപ്പിച്ചെടുത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് നേരം വെച്ച് കഴുകിക്കളയാം. ചർമ്മത്തിൽ ജലാശം നിലനിർത്താൻ കറ്റാർവാഴ സഹായിക്കും. സൂര്യതാപം പോലുള്ള പ്രകോപനങ്ങൾ ചർമ്മത്തിലുണ്ടായാൽ ഈ മാസ്ക് ധൈര്യമായി പരീക്ഷിക്കിക്കാവുന്നതാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+