വടിവൊത്ത ശരീരവും, തിളങ്ങുന്ന ചർമ്മവും വേണോ? ആപ്പിളും കാരറ്റും ബീറ്റ്റൂട്ടും ചേർത്തൊരു ജ്യൂസ് മതി
എ ബി സി പാനീയത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എവന്നിവ കൊണ്ട് തയ്യാറക്കുന്ന ഈ ജ്യൂസ് നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും രോഗങ്ങൾ അകറ്റി നിർത്താനുമൊക്കെ ഈ ജ്യൂസ് സഹായിക്കും.
ആപ്പിളും കാരറ്റും ബീറ്റ്റൂട്ടും നമ്മുടെ ശരീരത്തിന് വളരെ ആരോഗ്യത്തിന ഗുണമുള്ളതാണ്. എന്നാൽ ഇത് ഒരുമിച്ച് കുടിക്കുമ്പോൾ അത് നിങ്ങൾക്ക് ഇരട്ടി ഗുണമാണ് നൽകുന്നത്. ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കുമനെന്ന് അറിയാം.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ഈ ജ്യൂസ് വളരെ നല്ലതാണ്. ഇതിൽ കലോറി കുറവാണ്. കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിത്താൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തയടയും. ഇതിൽ നാരുകളുണ്ട്. ഇത് മെറ്റാബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിലെ ദോഷകരമായ വിഷ വസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന ഒരു പാനീയമാണ് ഇത്. ആപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിൽ നിന്ന് ദോഷകരമായ എല്ലാ വിഷ വസ്തുക്കളെയും പുറന്തള്ളി, കരൾ, വൃക്ക, കുടൽ എന്നിവയെ ആരോഗ്യത്തോടെ സംരക്ഷിക്കാനും സഹായിക്കുന്നു.
ചർമ്മത്തിനും ഗുണം ചെയ്യും: ഈ എ ബി സി പാനീയം കഴിക്കുന്നത് നല്ല തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കും. മുഖക്കുരു, കറുത്ത പാട്, മുഖക്കുരുവിന്റെ പാടുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എയ്ക്ക് ആന്റി ഏജിംഗ് പ്രോപ്പർട്ടിയുണ്ട്.
ഇത് നിങ്ങളുടെ ചർമ്മത്തെ അകാല വാർദ്ധക്യത്തിൽ നിന്ന് തടയുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ചർമ്മത്തിന്റെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
തയ്യാറാക്കേണ്ടത്:
1 ഗ്ലാസ് വെള്ളം
1 ടീസ്പൂൺ തേൻ
1 ടീസ്പൂൺ നാരങ്ങ നീര്
കാരറ്റ്
ബീറ്റ്റൂട്ട്
ആപ്പിൾ
ബീറ്റ് റൂട്ട്, കാരറ്റ്, ആപ്പിൾ എന്നിവയുടെ തൊലി കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക. അവയെ ഒരു അടിച്ചെടുക്കുക. വെള്ളം ചേർക്കുക. ഒരു ഗ്ലാസിലേക്ക് ജ്യൂസ് അരിച്ചെടക്കാം. ആവശ്യമെങ്കിൽ നാരങ്ങയോ തേനോ ചേർത്താം, അല്ലെങ്കിൽ അങ്ങനെ തന്നെ കുടിക്കാം.












Click it and Unblock the Notifications