Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തെ ചുളിവും പാടും മാറാൻ ഒരു തുള്ളി അവക്കാഡോ എണ്ണ മതി; ഇനിയെന്നും ചെറുപ്പം

മുഖക്കുരു, സുഷിരങ്ങൾ, ബ്ലാക്ക് ഹെഡ്, എണ്ണമയമുള്ള ചർമ്മം എന്നീ പ്രശ്നങ്ങളൊക്കെ നേരിടുന്നുണ്ടോ? എന്നാൽ നിങ്ങൾ സഹായകമാകുന്ന ഒരു കാര്യമാണ് പറയുന്നത്. അവാക്കാഡോ ഓയിൽ. ഈ പ്രകൃതിദത്ത എണ്ണയിൽ ധാരാളം വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അവയുടെ ആഴത്തിലുള്ള പോഷണത്തിനും മോയ്സ്ചറൈസിംഗ് കഴിവുകൾക്കും പേരുകേട്ടതാണ്.

ഇത് വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ള വ്യക്തികൾക്ക് മികച്ച ​ഗുണങ്ങൾ നൽകുന്നു. മാത്രമല്ല, ഇതിലെ ആൻ്റി ഓക്‌സിഡൻ്റ് അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു, അതേ സമയം ഒലിക് ആസിഡ് ഉൾപ്പെടെയുള്ള ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രത ജലാംശം ഉറപ്പാക്കുന്നു.

avacado

ആൻറി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ അവോക്കാഡോ ഓയിൽ ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഈ എണ്ണ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നേർത്ത വരകളുടെയും ചുളിവുകളുടെയും രൂപം കുറയ്ക്കാൻ മാത്രമല്ല, കൊളാജൻ്റെ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്നു.

അവോക്കാഡോ ഓയിൽ ഈർപ്പം നൽകുക മാത്രമല്ല, അൾട്രാവയലറ്റ് രശ്മികളിൽ നിന്നും അഴുക്കിൽ നിന്നും സംരക്ഷണം നൽകുന്നു. വിറ്റാമിൻ ഇ ഉൾപ്പെടെയുള്ള അതിൻ്റെ സമ്പന്നമായ പ്രൊഫൈൽ, ചർമ്മത്തിൻ്റെ വാർദ്ധക്യത്തെ വേ​ഗത്തിലാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു, ചർമ്മം യുവത്വവും തിളക്കമുള്ളതുമാക്കുന്നു. കൂടാതെ, അവോക്കാഡോ ഓയിലിൽ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്ന സ്റ്റിറോളിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്നതാണ്. ചർമ്മത്തിലെ ചുളിവുകളു, ചർമം തൂങ്ങുന്നതും തടയും.

ഫാറ്റി ആസിഡുകളും വിറ്റാമിനുകളും ഉപയോ​ഗിച്ച് ചർമ്മത്തിന്റെ ഘ‍ടനയും ടോണും മെച്ചപ്പെടുത്തുന്നതിലും ഈ എണ്ണ പ്രധാന പങ്കുവഹിക്കുന്നു. മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നു. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു. അവോക്കാഡോ ഓയിൽ തുടർച്ചയായി ഉപയോഗിക്കുന്നത് പാടുകൾ, കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ എന്നിവ കുറയ്ക്കുന്നു.

ആഴത്തിലുള്ള ജലാംശം നിലനിർത്താനുള്ള കഴിവാണ് അവോക്കാഡോ ഓയിലിൻ്റെ സവിശേഷതകളിലൊന്ന്. ഒലിക് ആസിഡിൻ്റെ സമ്പുഷ്ടമായതിനാൽ ഇത് ചർമ്മത്തിൽ ആഴത്തിൽ എത്തുന്നു. ഇത് നീണ്ടുനിൽക്കുന്ന ഈർപ്പം വാഗ്ദാനം ചെയ്യുന്നു. ചർമ്മത്തെ മൃദുവുമായി നിലനിർത്തുന്നു.

വിവിധ ചർമ്മ പ്രശ്നങ്ങളുമായി മല്ലിടുന്നവർക്ക് അവരുടെ ചർമ്മ സംരക്ഷണ ദിനചപര്യയിൽ അവക്കാഡോ ഓയിൽ ഉൾപ്പെടുത്തുന്നത് തീർച്ചയായും ​ഗുണം ചെയ്യും. ആഴത്തിലുള്ള ജലാംശം നൽകുന്നത് മുതൽ പ്രായം തോന്നിക്കുന്നത് തടയുക വരെ ചെയ്യാനുള്ള കഴിവുണ്ട്. യുവത്വവും തിളക്കവുമുള്ള ചർമ്മം നിലനിർത്തുന്നതിനുള്ള ശക്തമായ പ്രകൃതിദത്തമായ പരിഹാരമാണ് അവക്കാഡോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+