Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറച്ച് കറ്റാർവാഴയും, ഉരുളക്കിഴങ്ങിന്റെ നീരും മതി; കഴുത്തിലെ കറുപ്പൊക്കെ ആഴ്ചകൾ കൊണ്ട് മാറ്റാം

സാധാരണയായി മുഖത്തിന് തിളക്കം കിട്ടാൻ നമ്മൾ പല വഴികൾ പരീക്ഷിക്കാറുണ്ട്. ഫേഷ്യൽ, സ്ക്രബ്ബിം​ഗ്, മസാജ് എന്നിങ്ങനെ പല പല മാർ​ഗങ്ങൾ. എന്നാൽ കഴുത്തിന്റെ കാര്യത്തിൽ നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് തന്നെ നമ്മുടെ കഴുത്തിന് ചുറ്റിലുമുള്ള ചർമ്മം ഇരുണ്ട നിറമാകാറുമുണ്ട്.

മുഖത്തിനും കഴുത്തിനും രണ്ട് നിറമാകുന്നത് കാണാൻ അത്ര രസമുള്ള കാര്യമല്ലല്ലോ. ചില പ്രത്യേക ഭാ​ഗങ്ങളിൽ ചർമ്മം കറുക്കുന്നതിനെയാണ് ഹൈപ്പർ പി​ഗ്മെന്റേഷൻ എന്ന് പറയുന്നത്. കഴുത്തിലെ കറുപ്പ് നിറം മാറാൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്.

Neck Black

കഴുത്തിലെ കറുപ്പ് മാറ്റാനായി കറ്റാർവാഴ ജെൽ: ആൻ്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കറ്റാർവാഴ ജെൽ. ഇത് ചർമ്മത്തിന്റെ പിഗ്മെന്റേഷന് കാരണമാകുന്ന പ്രവർത്തനത്തെ തടഞ്ഞ് ചർമ്മത്തിന് തിളക്കം നൽകുന്നു. ഇത് ചർമ്മത്തിൽ ഈർപ്പവും പോഷണവും നിലനിർത്തും.

എങ്ങനെ ഉപയോ​ഗിക്കാം: ഒരു കറ്റാർ വാഴയില എടുത്ത് അതിൽ നിന്ന് ജെൽ നേരിട്ട് കഴുത്തിൽ പുരട്ടുക. മൃദുവായി മസാജ് ചെയ്യുക. ഇരുപത് മിനിറ്റ് വരെ അങ്ങനെ വെയ്ക്കാം. തണുത്ത വെള്ളത്തിൽ കഴുകാം. എന്നും ഇത് ചെയ്യാവുന്നതാണ്.

കഴുത്തിലെ കറുപ്പ് മാറ്റാൻ ഉരുളക്കിഴങ്ങ് ജ്യൂസ്: ഉരുളക്കിഴങ്ങിന് ബ്ലീച്ചിം​ഗ് പ്രോപ്പർട്ടി ഉണ്ട്. അത് നിങ്ങളുടെ ചർമ്മത്തെ ​ഗണ്യമായ അളവിൽ തിളക്കം ഉള്ളതാക്കും. ചർമ്മത്തിന്റെ നിറം ഒരേപോലെയാക്കും, മുഖക്കരുവിനും പരി​ഹാരമാണ്,

എങ്ങനെ ഉപയോ​ഗിക്കാം: ആദ്യം നിങ്ങൾ ഒരു ചെറിയ ഉരുളക്കിഴങ്ങ് അരച്ച് അതിൽ നിന്ന് ജ്യൂസ് പിഴിഞ്ഞെടുക്കണം. ഒരു പഞ്ഞി ഉപയോ​ഗിച്ച് ഇത് കഴുത്തിൽ പുരട്ടണം, ഇത് പൂർണമായും ഉണങ്ങാൻ അനുവദിക്കുക. അതിന് ശേഷം വെള്ളത്തിൽ കഴുകുക.

ബേക്കിം​ഗ് സോഡ: ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യണമെങ്കിൽ ബേക്കിം​ഗ് സോഡ സ​ഹായകമാണ്. ബേക്കിം​ഗ് സോഡ നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് അഴുക്ക് നീക്കം ചെയ്യുന്നതിനും പോഷിപ്പിക്കുന്നതിനും വളരെ സഹായകമാണ്.

എങ്ങനെ ഉപയോ​ഗിക്കാം: മിനുസമാർന്ന പേസ്റ്റ് രൂപപ്പെടുത്തുന്നതിന് നിങ്ങൾ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ബേക്കിം​ഗ് സോഡ വെള്ളത്തിൽ കലർത്തുക. കഴുത്തിൽ പുരട്ടി കുറച്ച് നേരം അങ്ങനെ വെയ്ക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാൽ നനഞ്ഞ വിരൽ കൊണ്ട് സ്ക്രബ് ചെയ്യുക. ശേഷം വെള്ളത്തിൽ കഴുകുക. എല്ലാ ദിവലവും ചെയ്യുക. ശേഷം മോയ്ചറൈസ് ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+