നിങ്ങള്‍ ഇങ്ങനെ കിടന്നാണോ ഉറങ്ങുന്നത്? എങ്കില്‍ ഇതാണ് നിങ്ങളുടെ സ്വഭാവം
നിങ്ങള്‍ ഉറങ്ങുമ്പോള്‍ എങ്ങനെയാണ് കിടക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ഉറങ്ങുന്ന രീതിയും നമ്മുടെ വ്യക്തിത്വവും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്നാണ് യൂറോപ്യന്‍ ജേണല്‍ ഓഫ് പേഴ്സണാലിറ്റിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. ഉറക്കത്തിന്റെ ശൈലി നമ്മുടെ ദൈനംദിന ജീവിതരീതികളാലും സ്വാധീനിക്കപ്പെടുന്നുവെന്നാണ് പഠനം പറയുന്നത്.
ഉറങ്ങുമ്പോള്‍ നമ്മള്‍ കിടക്കുന്ന രീതി നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു എന്നാണ് ഈ മേഖലയിലെ വിദ്ഗ്ധരുടെ അഭിപ്രായം. വ്യക്തിത്വത്തിലെ വൈവിധ്യം, സ്വഭാവഗുണങ്ങള്‍, ശീലങ്ങള്‍ എന്നിവ നിര്‍ണയിക്കാന്‍ വേറെയും പരിശോധനകളുണ്ടെങ്കിലും ഉറക്കവുമായി ബന്ധപ്പെടുത്തിയിട്ടുള്ള നിരീക്ഷണം അല്‍പം രസകരമാണ്. നിങ്ങളുടെ ഉറങ്ങുന്ന ശൈലിയും സ്വഭാവവും ഇനി പറയുന്നത് പോലെയാണോ എന്നൊന്ന് പരിശോധിച്ച് നോക്കൂ.

ഗര്‍ഭസ്ഥ ശിശു കിടക്കുന്നത് പോലെയുള്ള ഉറക്കം
നിങ്ങള്‍ ഗര്‍ഭപാത്രത്തിലെ ഒരു കുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണെങ്കില്‍ അന്തര്‍മുഖരാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ ദുര്‍ബലരും ജീവിതത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ മടിയുള്ളവരും ആയിരിക്കും. കുടുംബാംഗങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുമ്പോള്‍ ഇവര്‍ ഏറ്റവും കംഫര്‍ട്ടായിരിക്കും. ആള്‍ക്കൂട്ടങ്ങള്‍ ഇവരെ ഉത്കണ്ഠാകുലരാക്കും.
ഒരു വശത്തേക്ക് ചെരിഞ്ഞുള്ള ഉറക്കം
ഒരു വശത്ത് ചെരിഞ്ഞാണ് ഉറങ്ങുന്നതെങ്കില്‍ ആരുമായും സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന വ്യക്തിയായിരിക്കും. കാണുന്നവരെയെല്ലാം പെട്ടെന്ന് വിശ്വസിക്കുന്നവരായിരിക്കും. എന്ത് തീരുമാനമെടുക്കുമ്പോഴും സമചിത്തത പുലര്‍ത്തും. തുടക്കത്തില്‍ മന്ദഗതിയിലാണെങ്കിലും നിങ്ങള്‍ എല്ലാ വശങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.
ഫ്രീഫാള്‍ സ്ലീപ്പിംഗ് പൊസിഷന്‍
ഇത്തരക്കാര്‍ ഭയങ്കര തമാശക്കാര്‍ ആയിരിക്കും. സാഹസികതക്ക് എപ്പോഴും തയ്യാറായിരിക്കും. ആരെങ്കിലും ഒരു ഉപകാരം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതാണെങ്കിലും ചെയ്ത് കൊടുക്കാന്‍ ശ്രമിക്കും. പരമാവധി മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി പ്രയത്നിക്കാന്‍ മനസുള്ളവരായിരിക്കും.
മലര്‍ന്ന് കിടക്കുന്നവര്‍
മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍ വളരെ ആത്മവിശ്വാസമുള്ളവരും ജീവിതത്തെ നേരിടാന്‍ തയ്യാറായവരുമാണ്. പരമാവധി സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും പ്രശ്‌നങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. നിശബ്ദത പാലിക്കാന്‍ തയ്യാറാണൈങ്കിലും ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ സംസാരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പിന്തുടരാനും അതില്‍ ഉറച്ച് നില്‍ക്കാനും താല്‍പര്യം കാണിക്കും
നക്ഷത്രമത്സ്യത്തെപ്പോലെ ഉറങ്ങുന്നവര്‍
കൈകളും കാലുകളും നീട്ടി നക്ഷത്രമത്സ്യത്തെപ്പോലെ ഉറങ്ങുന്നവര്‍ സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരായിരിക്കും. നിങ്ങള്‍ ഒരു നല്ല സുഹൃത്താകാന്‍ ശ്രമിക്കുകയും മറ്റുള്ളവരെ കാര്യമായി ശ്രദ്ധിക്കുക്കുയും ചെയ്യും. മറ്റുള്ളവരുടെ വേദനയില്‍ സഹാനുഭൂതി കാണിക്കുകയും ആവശ്യമുള്ളപ്പോള്‍ അവര്‍ക്കൊരു താങ്ങായി മാറുകയും ചെയ്യുന്നു.
കമിഴ്ന്ന് കിടക്കുന്നവര്‍
ഇത് നിങ്ങളുടെ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു. വിമര്‍ശനങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നവരായിരിക്കും. തുറന്ന മനസുള്ള ഒരു വ്യക്തിയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ശുഭാപ്തിവിശ്വാസമുള്ള ഒരു വീക്ഷണം നിലനിര്‍ത്തും. അരക്ഷിതാവസ്ഥ, ആത്മവിശ്വാസക്കുറവ് എന്നിവയുണ്ടായിരിക്കും. അത് നിങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തും.












Click it and Unblock the Notifications