അഞ്ച് മണിക്കൂറില്‍ കുറവാണോ നിങ്ങളുടെ ഉറക്കം? എങ്കില്‍ കാത്തിരിക്കുന്നത് വന്‍ അപകടം!!
ഏതൊരാളുടേയും ശരീരത്തിലെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും മാനസികാവസ്ഥയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും ആവശ്യത്തിന് ശ്രദ്ധ ഉറക്കത്തിന് കൊടുക്കുന്നില്ല. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ഒരാളുടെ ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അടിസ്ഥാനപരമായി വേണ്ട കാര്യം.
സ്ഥിരമായ ഉറക്കം ലഭിക്കാത്തത് ഹൃദയാഘാതം, ടൈപ്പ് - 2 പ്രമേഹം, പൊണ്ണത്തടി, ഡിമെന്‍ഷ്യ തുടങ്ങിയ മാരക രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പുതിയ പഠനമനുസരിച്ച് സ്ഥിരമായി അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് വിഷാദരോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കും എന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ട്രാന്‍സ്ലേഷണല്‍ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്.

ഉറക്കത്തിന്റെ ദൈര്‍ഘ്യവും വിഷാദവും സാധാരണയായി ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് പാരമ്പര്യമായി ലഭിക്കുന്നു. ശരാശരി 65 വയസ് വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. വിഷാദവും മറ്റ് മാനസിക പ്രശ്നങ്ങളും കൂടാതെ ഉറക്കമില്ലായ്മയ്ക്ക് മറ്റ് പാര്‍ശ്വഫലങ്ങളും ഉണ്ട് എന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. ഉറക്കക്കുറവ് ഹൃദയത്തിലും രക്തചംക്രമണ ആരോഗ്യത്തിലും ഹാനികരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു.
വിട്ടുമാറാത്ത ഉറക്കമില്ലായ്മ അനുഭവിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഹൈപ്പര്‍ലിപിഡീമിയ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവുള്ള ആളുകള്‍ക്ക് ടൈപ്പ് - 2 പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളേയും നാഡീവ്യൂഹത്തേയും ദോഷകരമായി ബാധിക്കും.
ഉറക്കമില്ലായ്മ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. അല്‍ഷിമേഴ്സ് അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് വികസിപ്പിക്കുന്നതില്‍ ഉറക്കക്കുറവ് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ചില പഠനങ്ങള്‍ പറയുന്നു. ഉറക്കമില്ലായ്മ വിവിധ കാരണങ്ങളാലാണ് സംഭവിക്കുന്നത്. വിചിത്രമായ ജോലി സമയം, അമിത മദ്യപാനം എന്നിവ ഉറക്ക കുറവിന് കാരണമാകുന്ന സാധാരണ ശീലങ്ങളാണ്.
ഇന്നത്തെ കാലത്തെ മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗവും ഉറക്ക കുറവിലേക്ക് നയിക്കുന്നു. പലരും സിനിമകള്‍ക്കും ഗെയിമുകള്‍ക്കുമായി സ്ക്രീന്‍ ടൈം കൂടുതല്‍ ഉപയോഗിക്കുന്നു. ഇത് മിക്കപ്പോഴും രാത്രിയില്‍ ഉറങ്ങുന്ന സമയത്തായിരിക്കും. ഇത് ഉറക്ക കുറവിലേക്ക് നയിക്കുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications