Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടപ്പറയിലെ 'ആ വെളിച്ചം' നിങ്ങളെ നശിപ്പിക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനായി കിടന്നാലും മണിക്കൂറുകളോളം മൊബൈൽ സ്ക്രീനിൽ നോക്കി സമയം കളയുന്ന ശീലം ഇന്നത്തെ തലമുറയിൽ വ്യാപകമാണ്. എന്നാൽ, ഉറങ്ങേണ്ട സമയത്ത് കൃത്യമായി ഉറങ്ങാതെ ഇത്തരത്തിൽ ഫോൺ ഉപയോഗിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കാൻസർ രോഗവിദഗ്ദ്ധൻ. ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ആയ ഡോ. ജി.കെ. ജാദവ് ആണ് രാത്രിയിലെ അമിത സ്ക്രീൻ ഉപയോഗം മൂലം തലച്ചോറിനുണ്ടാകുന്ന ആശയക്കുഴപ്പങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നത്.

പകൽ മുഴുവൻ ജോലിയും മറ്റ് തിരക്കുകളുമായി നടക്കുന്ന പലരും രാത്രിയിലെ ഈ സമയം തങ്ങൾക്കായുള്ള 'മീ ടൈം' ആയിട്ടാണ് കാണുന്നത്. സോഷ്യൽ മീഡിയ റീലുകൾ കാണാനോ, വെബ് സീരീസുകൾ ബിഞ്ച് വാച്ച് ചെയ്യാനോ വേണ്ടിയാണ് പലരും ഉറക്കം മാറ്റിവെക്കുന്നത്. എന്നാൽ ഉറക്കമില്ലായ്മയും മൊബൈൽ ഉപയോഗവും തമ്മിലുള്ള ഈ ആഴത്തിലുള്ള ബന്ധം നിങ്ങളുടെ ഉറക്കത്തെ മാത്രമല്ല, നിങ്ങളുടെ മൂഡ്, ശ്രദ്ധ, ഓർമ്മശക്തി, തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെയും ദോഷകരമായി ബാധിക്കും.

സ്ക്രീനുകൾ തലച്ചോറിനെ എങ്ങനെ ആശയക്കുഴപ്പത്തിലാക്കുന്നു?

മനുഷ്യശരീരത്തിന് ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന ഒരു സ്വാഭാവിക ജൈവഘടികാരമുണ്ട്. ഇരുണ്ട് തുടങ്ങുമ്പോൾ ശരീരം സ്വാഭാവികമായി 'മെലാടോണിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ തുടങ്ങും. ഇതാണ് നമുക്ക് ഉറങ്ങാൻ സമയമായി എന്ന സന്ദേശം തലച്ചോറിന് നൽകുന്നത്. "സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ എന്നിവയിൽ നിന്ന് പുറപ്പെടുന്ന 'ബ്ലൂ ലൈറ്റ്' ഈ മെലാടോണിൻ ഹോർമോൺ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലേക്കുള്ള ഉറക്കത്തിന്റെ സിഗ്നലുകൾ വൈകിപ്പിക്കുകയും ചെയ്യുന്നു. ലളിതമായി പറഞ്ഞാൽ, രാത്രിയാണെങ്കിലും പകലാണെന്ന രീതിയിലാണ് തലച്ചോറ് ഇതിനോട് പ്രതികരിക്കുക. ഇത് തലച്ചോറിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നു," - ഡോ. ജി.കെ. ജാദവ് വ്യക്തമാക്കുന്നു. ഇന്ന് ആഗോളതലത്തിൽ മുതിർന്നവർ തങ്ങളുടെ ഉറക്കസമയം ഒരു മണിക്കൂറിലധികം വൈകിപ്പിക്കാൻ ഈ അർദ്ധരാത്രിയിലെ ഫോൺ ഉപയോഗം കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

sleeplessness-1781110304 jpg

ഉറക്കക്കുറവ് വരുത്തിവെക്കുന്ന വിനകൾ

രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം അനുഭവപ്പെടുന്ന തളർച്ച മാത്രമല്ല ഇതിന്റെ ആഘാതം. ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇത് താഴെ പറയുന്ന പ്രശ്നങ്ങളിലേക്ക് നയിക്കാം. മോശം മൂഡ്, ശ്രദ്ധക്കുറവും ഓർമ്മക്കുറവും, പെട്ടെന്ന് ദേഷ്യം വരികയും മാനസികമായി തളരുകയും ചെയ്യുക, സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള ശേഷി കുറയുക, ദീർഘകാലാടിസ്ഥാനത്തിൽ ഈ ശീലം തുടരുന്നത് നിലവിലുള്ള ന്യൂറോളജിക്കൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനും ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണരൽ ചക്രത്തെ പൂർണ്ണമായും തകിടം മറിക്കാനും കാരണമാകും.

നല്ല ഉറക്കത്തിനായി എന്തുചെയ്യണം?

ഫോൺ ഉപയോഗം കാരണം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ മാറ്റാൻ ചില ലളിതമായ ശീലങ്ങൾ ജീവിതത്തിൽ പകർത്താമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.

ഡിജിറ്റൽ ഡിറ്റോക്സ്: ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് 30 മുതൽ 60 മിനിറ്റ് മുൻപെങ്കിലും മൊബൈൽ ഫോണുകൾ ദൂരേക്ക് മാറ്റിവെക്കുക.

ബ്ലൂ ലൈറ്റ് ഫിൽട്ടർ: വൈകുന്നേരമാകുമ്പോൾ തന്നെ ഡിജിറ്റൽ ഉപകരണങ്ങളിൽ 'നൈറ്റ് മോഡ്' അല്ലെങ്കിൽ 'ബ്ലൂ ലൈറ്റ് ഫിൽട്ടർ' ഓൺ ചെയ്യുക.

ബെഡ്റൂം റൂൾ: കട്ടിലിൽ കിടന്നുകൊണ്ട് അനന്തമായി സ്ക്രോൾ ചെയ്യുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.

പകരക്കാരെ കണ്ടെത്തുക: ഫോൺ നോക്കുന്നതിന് പകരം ഉറങ്ങാൻ നേരത്ത് ഒരു പുസ്തകം വായിക്കുകയോ, ശാന്തമായ സംഗീതമോ റിലാക്സിങ് പോഡ്കാസ്റ്റുകളോ കേൾക്കുകയോ ചെയ്യുക.

രാത്രി വൈകിയുള്ള ഫോൺ ഉപയോഗം അവസാനിപ്പിച്ച് കൃത്യസമയത്ത് ഉറങ്ങുന്നത് വഴി തലച്ചോറിന്റെ ആരോഗ്യം മികച്ച രീതിയിൽ സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+